കെട്ടുന്നതിനിടെ അഞ്ജു എന്നോട് ചോദിച്ചു: “ഏട്ടനും അനു ചേച്ചിയും എവിടെയാ പോകുന്നെ?”
“അനു ചേച്ചീടെ ഫ്രണ്ട് കൃഷ്ണേടെ കല്യാണമുണ്ട് അതിന് പോകുമ്പോ ഇടാനുള്ള ഡ്രസ്സ് എടുക്കാനാ ഇന്ന് പോകുന്നെ” ഞാൻ അവൾക്ക് നേരെ തല ചെരിച്ചു കൊണ്ട് പറഞ്ഞു.
സത്യത്തിൽ ഞാനും അനുവും കൊച്ചിയിലൊക്കെ ഒന്ന് കറങ്ങാൻ പോകാനാണ് പ്ലാൻ ഇട്ടിരിക്കുന്നെ പിന്നെ എനിക്ക് അവളോടുള്ള ഇഷ്ടം തുറന്നും പറയണം. ഈ കാര്യങ്ങളൊക്കെ മറച്ച് വെച്ചിട്ടാണ് ഞാൻ വീട്ടിൽ എല്ലാവരോടും ഷോപ്പിംഗിന് പോകുന്നതാണെന്ന് പറഞ്ഞത്.
“ഡ്രസ്സെടുക്കാൻ പോണതാണല്ലേ” അഞ്ജു വന്ന് ഉമ്മറത്തെ തിണ്ണയിലിരുന്ന പത്രം എടുത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
“അഞ്ജു ഡീ എന്നാ ഞാൻ പോവാണേ”ഞാനവളോട് യാത്ര പറഞ്ഞിട്ട് ഉമ്മറത്ത് നിന്ന് കാർ പോർച്ചിലിരിക്കുന്ന ബൈക്കിന്റ അടുത്തേയ്ക്ക് നടന്നു.
” ചേട്ടാ … ഒന്ന് നിന്നേ ഈ സാധനം വേണ്ടേ?” അഞ്ജു എന്നെ പിറകിൽ നിന്ന് വിളിച്ച് നിറുത്തി.
തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് അവളെന്റ ഹെൽമറ്റും പിടിച്ചെന്റടുത്തേയ്ക്ക് നടന്നടുക്കുന്നതാണ്.
“ശ്ശോ… ഹെൽമറ്റെടുക്കാൻ മറന്നു” ഞാൻ തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
” ഞാൻ പറഞ്ഞത് വാങ്ങാൻ മറക്കണ്ടാട്ടോ” അവളെന്റ നേരെയ്ക്ക് ഹെൽമറ്റ് നീട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു.
” ഫെറെറോ റോഷർ വാങ്ങാൻ പറഞ്ഞ കാര്യമല്ലേ അത് ഞാൻ വാങ്ങി കൊണ്ടുവരാന്നേ” ഞാനവളുടെ കൈയ്യിൽ നിന്ന് ഹെൽമറ്റ് വാങ്ങി തലയിൽ വച്ച് കൊണ്ട് പറഞ്ഞു.
ഞാൻ അഞ്ജൂനോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കി നേരെ അനൂന്റെ വീട്ടിലേയ്ക്ക് പോയി.
ഞാൻ അവിടെ ചെല്ലുമ്പോൾ ഗോപാൽ അങ്കിൾ കാർ കഴുകി കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ കക്ഷി ചിരിച്ച് കൊണ്ട് പറഞ്ഞു: “കണ്ടിട്ട് കുറച്ചായാലോ ആദി നിന്നെ. പിന്നെ എന്തൊക്കെയുണ്ട് വിശേഷം?”
“കുഴപ്പോല്ല അങ്കിൾ അങ്ങനെ തട്ടി മുട്ടി പോകുന്നു”
” അനൂന്റെ ഫ്രണ്ടിന്റ കല്യാണത്തിനിടാനുള്ള ഡ്രസ്സ് എടുക്കാൻ പോവാണല്ലെ നിങ്ങൾ കൊച്ചിയ്ക്ക്. അനു പറഞ്ഞു” അങ്കിൾ എന്നോട് ചിരിച്ച് കൊണ്ട് പറഞ്ഞു.
ഒരു നിമിഷം ഞാൻ അങ്കിൾ എന്നോട് പറഞ്ഞത് കേട്ട് ഞെട്ടി. ഞാൻ വീട്ടിൽ ഈ യാത്രയെ കുറിച്ച് പറഞ്ഞ അതേ കള്ളം തന്നെ അനുവും വീട്ടിൽ പറഞ്ഞതെന്നോർത്തപ്പോൾ ഒരു നിമിഷം ഞാനാകെ അത്ഭുത സ്തബ്ധനായി നിന്നു. ഈ മനപ്പൊരുത്തമെന്ന് പറയുന്നത് ഇങ്ങനെയൊക്കെയായിരിക്കുമെന്ന് ഞാൻ മനസ്സിലോർത്തു. അനൂന്റെ ഫ്രണ്ട് കൃഷ്ണയുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ട് പക്ഷേ അത് ഒരു വർഷം കഴിഞ്ഞേ കാണൂ. അതൊരു കാരണമാക്കി ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അനുവും അതേ കാരണം തന്നെയാ വീട്ടിൽ പറഞ്ഞതെന്നോർത്തപ്പോൾ ഞാനാകെ അത്ഭുതപ്പെട്ടു പോയി. അങ്ങനെ ഞാനീ കാര്യങ്ങളൊക്കെ മതി മറന്നങ്ങനെ ചിന്തിച്ച് നിന്നപ്പോഴാണ് അനൂന്റെ ശബ്ദം കേട്ടത്.
“അമ്മേ ഞാനിറങ്ങാണെ” അനു പത്മിനി ആന്റിയോട് യാത്ര പറഞ്ഞിറങ്ങിയിട്ട് ഗോപാലങ്കിളിന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു: “അച്ഛാ എന്നാ ഞാനിറങ്ങട്ടെ”ന്ന് പറഞ്ഞ് അവൾ ഗോപാലങ്കിളിനെ കെട്ടിപിടിച്ചിട്ട് വിട്ടകന്ന് മാറി കൊണ്ട് ബൈക്കുമായി നിൽക്കുന്ന എന്റരികിലേക്ക് എന്നെ നോക്കി
❤️❤️❤️❤️
ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ.
സസ്നേഹം
????? ? ?
❤️❤️❤️❤️
നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്.
ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും.
കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്.
മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക.
സസ്നേഹം
????? ? ?
❤️❤️❤️
???????
Machane enthayi
ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.
Bro കഥ സൂപ്പർ ♥️♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Waiting………..
@ ലങ്കാധിപതി രാവണൻ,
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ.
അടുത്ത ഭാഗം ജൂൺ 10 നകം വരും.
സസ്നേഹം
????? ? ?
എപ്പോൾ വരും
ജൂൺ പത്തിനകം വന്നിരിക്കും
6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤?
സ്നേഹത്തോടെ?
ജാനകിയുടെമാത്രംരാവണൻ
ഹായ് ജാനകിയുടെ മാത്രം രാവണൻ,
എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം.
ഒത്തിരി സ്നേഹത്തോടെ
????? ? ?
❤
Evide machaaa
7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.
ബ്രോ വായിക്കാൻ വൈകി പോയി.
എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?
ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.
അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
സസ്നേഹം
????? ? ?
ആഹാ…. wonderful??
❤️❤️❤️