ഒളിച്ചോട്ടം 6 [KAVIN P.S] 532

വശ്യമായി പുഞ്ചിരിച്ച് കൊണ്ട് നടന്നടുത്തു. അനു ഇന്ന് പതിവിലും നന്നായൊരുങ്ങി സുന്ദരിയായിട്ടുണ്ട്. വെള്ളയിൽ നിറയെ പൂക്കളുടെ ഡിസൈനോടു കൂടിയ ചുരിദാറാണ് അവൾ ഇട്ടിരിക്കുന്നത്. മഞ്ഞ ഷാൾ വലത്തെ തോളിൽ പിൻ ചെയ്ത് കുറുകെ ഇട്ടിട്ടുണ്ട്. പുരികമൊക്കെ കൺമഷി കൊണ്ട് നന്നായി നീട്ടി എഴുതിയിട്ടുണ്ട്. ഇന്ന് മൊത്തത്തിൽ പെണ്ണൊരു സുന്ദരി കോതയായിട്ടുണ്ട്.

അവൾ വന്ന് എന്റെ തോളിൽ തട്ടിയിട്ട്: “എന്നാ പോയാലോ ആദി നമ്മുക്ക്” എന്ന് പറഞ്ഞിട്ട് അവൾ ബൈക്കിന്റെ സീറ്റിലേക്ക് ഒരു സൈഡ് ചെരിഞ്ഞ് കയറി ഇരുന്നു. അവൾ ബൈക്കിൽ കയറിയതോടെ ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയിട്ട് അങ്കിളിനോടും ആന്റിയോടും യാത്ര പറഞ്ഞിട്ട് ബൈക്ക് മുന്നോട്ടെടുത്തു. അനു ബൈക്കിലിരുന്ന് അങ്കിളിനും ആന്റിയ്ക്കും ടാറ്റ കൊടുക്കുന്നുണ്ടായിരുന്നു. ബൈക്ക് അനുവിന്റെ വീടിന്റെ ഗേറ്റിന് പുറത്തെതിയതോടെ അവൾ എന്റെ തോളിൽ തട്ടി കൊണ്ട്:

“ആദി ബൈക്കൊന്ന് നിർത്താവോ എനിക്ക് വട്ടം കയറി ഇരിക്കാനാ ഇങ്ങനെ ഇരിക്കാൻ ഒരു സുഖമില്ലാന്നെ”

അനു പറഞ്ഞത് കേട്ട് ഞാൻ ബൈക്ക് നിർത്തി അതോടെ അവൾ ബൈക്കിൽ നിന്നിറങ്ങിയിട്ട് എന്റെ തോളിൽ ഇടം കൈയ്യ് വച്ചിട്ട് ബൈക്കിന്റ ഫൂട് റെസ്റ്റിൽ ചവിട്ടി വട്ടം കയറി ഇരുന്നിട്ട് പറഞ്ഞു: ” ആദി ഇനി പോവ്വാട്ടോ”

അനു പോകാമെന്ന് പറഞ്ഞതോടെ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. അനൂനോട് എങ്ങനെ എന്റെ ഇഷ്ടം തുറന്ന് പറയുമെന്നത് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതെയുള്ള ടെൻഷനിൽ ഞാൻ അനൂനോട് ഒന്നും സംസാരിക്കാതെ ബൈക്ക് ഓടിക്കുന്നതിൽ ശ്രദ്ധ കൊടുത്ത് പോകാൻ തുടങ്ങി. ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അനു എന്റെ തോളിൽ അവളുടെ തല ചേർത്ത് വച്ചിരുന്നിട്ട്: “അതേ മാഷേ ഇന്ന് പതിവില്ലാതെ വല്യ ഗൗരവത്തിലാണല്ലോ എന്താ എന്നോടൊന്നും മിണ്ടാത്തെ?” പെണ്ണ് ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഏയ് അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല അനു. ഇന്ന് നമ്മുക്ക് പോകാനുള്ള സ്ഥലങ്ങളേതാന്നൊക്കെ ഞാനൊന്ന് ആലോചിച്ച് നോക്കീതാ”

“എന്നിട്ട് നമ്മളിപ്പോ ആദ്യം എങ്ങോട്ടെയ്ക്കാ പോകുന്നെ?”
അനു എന്റെ തോളിൽ അവളുടെ താടി ചേർത്ത് വച്ചിരുന്നിട്ട് ചോദിച്ചു.

“നമ്മുക്കാദ്യം ചിൽഡ്രൻസ് പാർക്കിൽ പോയാലോ അനു? അവിടെ കുറച്ച് നേരം ഇരുന്നിട്ട് നമ്മുക്ക് ഫോർട്ട്-കൊച്ചിയ്ക്ക് പോകാം അത് പോരെ?”
ഞാൻ പിറകിലോട്ട് തല തിരിച്ച് കൊണ്ട് ചോദിച്ചു.

” അത് മതിയെന്നെ. ടൂർ ഓപ്പറേറ്ററ് ആദിയല്ലേ അപ്പോ ആദി പറയണതാണ് എന്റേം ഇഷ്ടം” പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.

അവള് പോകാമെന്ന് മറുപടി തന്നതോടെ ഞാൻ ബൈക്ക് അൽപ്പം വേഗത കൂട്ടി നേരെ എറണാകുളം ചിൽഡ്രൻസ് പാർക്ക് ലക്ഷ്യമാക്കി കുതിച്ചു. രാവിലെ ആയത് കൊണ്ട് റോഡിൽ അധികം തിരക്കൊന്നുമുണ്ടായിരുന്നില്ല പോരാത്തതിന് ശനിയാഴ്ചയും ആണല്ലോ.

ഞാൻ പിന്നെയും ഒന്നും സംസാരിക്കാതെ ബൈക്കോടിക്കുന്നത് കണ്ട് അനു എന്റെ തോളിൽ അടിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി “ഇതെന്താ ആദി നമ്മളേതേലും മരിപ്പിന് കൂടാൻ പോവാണോ നീ ഒന്നും മിണ്ടാതിരിക്കണത് കണ്ട് ചോദിച്ചതാ.
എന്തേലുമൊക്കെ പറയ് ആദി കുട്ടാ”
അനു കൊഞ്ചി കൊണ്ടാണെന്നോടിത് പറഞ്ഞത്.

അനൂന്റെ കൊഞ്ചൽ കേട്ടതോടെ ഇനി വെറുതെ ടെൻഷനടിച്ച് മിണ്ടാതിരുന്നാൽ ശരിയാകില്ലാന്ന് തോന്നിയ ഞാൻ അവളോട്:
” അതില്ലേ അനു . . . ഇന്ന് നമ്മള് കൃഷ്ണ ചേച്ചീടെ കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോവാണാന്നാണല്ലേ അനു വീട്ടിൽ പറഞ്ഞത്?” ഞാൻ അവളോട് ചോദിച്ചു.

” പിന്നല്ലാതെ നമ്മള് ഇന്ന് കറങ്ങാൻ പോവാണെന്ന് വീട്ടിൽ പറയാൻ പറ്റോ?

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

89 Comments

Add a Comment
  1. ❤️❤️❤️❤️

  2. ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ.

    സസ്നേഹം
    ????? ? ?

  3. ❤️❤️❤️❤️

  4. ????? ? ?

    നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്.
    ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും.
    കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്.
    മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക.

    സസ്നേഹം
    ????? ? ?

    1. ❤️❤️❤️

      1. ???????

  5. Machane enthayi

    1. ????? ? ?

      ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.

  6. ലങ്കാധിപതി രാവണൻ

    Bro കഥ സൂപ്പർ ♥️♥️♥️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    Waiting………..

    1. @ ലങ്കാധിപതി രാവണൻ,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ.
      അടുത്ത ഭാഗം ജൂൺ 10 നകം വരും.

      സസ്നേഹം
      ????? ? ?

  7. എപ്പോൾ വരും

    1. ജൂൺ പത്തിനകം വന്നിരിക്കും

  8. ജാനകിയുടെ മാത്രം രാവണൻ

    6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤?
    സ്നേഹത്തോടെ?

    ജാനകിയുടെമാത്രംരാവണൻ

    1. ഹായ് ജാനകിയുടെ മാത്രം രാവണൻ,

      എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

      1. ജാനകിയുടെ മാത്രം രാവണൻ

  9. Evide machaaa

    1. ????? ? ?

      7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.

  10. ബ്രോ വായിക്കാൻ വൈകി പോയി.
    എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?

    1. ????? ? ?

      ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.
      അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

      സസ്നേഹം
      ????? ? ?

      1. ആഹാ…. wonderful??

        ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *