ഒരേ തൂവൽ പക്ഷികൾ 2 [രേഖ] 265

സമയം കുറച്ചായതിനാൽ വീടിനവിടേക്ക്‌ കൊണ്ടുവിടുമോ എന്ന് ചോദിച്ചപ്പോൾ വിടാം എന്ന് പറഞ്ഞു . ഞാൻ അവിടെ വീടിനവിടെ എത്തിയപ്പോൾ എന്തെന്നില്ലാത്ത ഒരു ധൈര്യം എനിക്ക് വന്നു … ഞാൻ ജെറിയോടു പറഞ്ഞു വീട്ടിലേക്ക് വണ്ടി കയറ്റിക്കോളൂ എന്ന്

ജെറി : അവിടെ എല്ലാവരും ഉണ്ടാകില്ലേ … ഞാൻ ആരാണെന്നു ചോദിച്ചാൽ

അത് ഞാൻ മാനേജ് ചെയ്തുകൊള്ളാം അതിനനുസരിച്ചു നിന്നാൽമതി

ജെറി :ഓക്കേ

ഞങ്ങൾ എത്തിയതും അമ്മയാണ് പുറത്തു നിന്നത് , ഞങ്ങളുടെ വീടാണെക്കിൽ പണ്ടത്തെ തട്ടുള്ള ഒരു വീടും അതിനാൽ ആ വീടിനെ മാറ്റി പുതിയത് വെക്കാം എന്ന് പറയുമ്പോൾ എന്നും എതിർക്കുന്നത് അമ്മയാണ് . അതുകൊണ്ടു അമ്മക്ക് ആ വീടിനോടുള്ള അറ്റാച്മെൻറ് എനിക്ക് നന്നായി അറിയാം …

ഞാൻ കാറിൽനിന്നും ഇറങ്ങിയപ്പോൾ ‘അമ്മ നോക്കി നില്കുന്നത് ഞാൻ കണ്ടു
‘അമ്മ ഇത് എൻ്റെ ഒപ്പം പഠിച്ചിരുന്ന സീനിയർ ചേട്ടനാണ് , ജെറി ജിൻസിയുടെ എൻഗേജ്മെന്റിനു ഇവിടെനിന്നും ആരും വരാത്തതിനാൽ ഞാൻ രക്ഷപെട്ടു ,പുള്ളിക്കാരൻ പഴയ വീടുകളുടെ പഠനവുമായി നടക്കുന്ന ഒരു എൻജിനിയറാണ് നമ്മുടെ വീടിനെകുറിച്ചു പറഞ്ഞപ്പോൾ ഒന്ന് കാണണം എന്ന് പറഞ്ഞു വന്നതാണ് …

ജെറി : ഇത്രയും നല്ലൊരു വീട് ഉണ്ടായിട്ട് അതിനെ പുച്ഛിച്ചാണോ നീ സംസാരിക്കുന്നതു

അതുകേട്ടപ്പോഴേക്കും ‘അമ്മ ഉഷാറായി …

അങ്ങിനെ പറഞ്ഞു കൊടുക്കുമോനെ ഈ പെണ്ണിന് അതിൻ്റെ വിലയറിയില്ല ,ഇവൾക്ക് വലിയ ബിൽഡിംഗ് തന്നെ വേണം

ജെറി : എന്ത് ബിൽഡിംഗ് ആയാലും നമ്മുടെ മലയാളി തനിമ ഇങ്ങനത്തെ വീടിനല്ലേ ഉള്ളു
അത് തന്നെ …മോന് നീ വീട് മുഴുവൻ ഒന്ന് കാണിച്ചു കൊടുക്കുമ്പോഴേക്കും ഞാൻ ചായ ഉണ്ടാക്കാം…

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

60 Comments

Add a Comment
  1. Ready I like

    1. Hi arunimakkuttaa Nakkkitharano

Leave a Reply

Your email address will not be published. Required fields are marked *