ചിലർ ക്ലാസ്സ് ബങ്ക് ചെയ്ത്, പിന്നാമ്പുറത്തെ മരനിഴലിൽ ഇരുന്ന് സ്ക്രിപ്റ്റ് മനഃപാഠമാക്കുന്നു. “ഇന്ന് ക്ലാസ്സ് പോകണ്ട!” എന്ന് പറഞ്ഞ് സുഹൃത്തുക്കളെ കൂട്ടി ഓടുന്നു.
എല്ലാം ഒരു സ്വപ്നത്തിന്റെ നിറവേറ്റലാണ് – ചെറിയൊരു വേദിയിൽ നിന്ന് സംസ്ഥാനത്തിന്റെ വലിയ വേദിയിലേക്ക്, സ്വന്തം കൈകൊണ്ട് നെയ്തെടുക്കുന്ന പ്രതിഭയുടെ പൂക്കൾ……😘…
അങ്ങനെ ഒരു ദിവസം
ടീച്ചർ എന്നെ വിളിച്ചു , കൂടെ വിഷ്ണുവും കിരണിനെയും പിന്നെ വേറെ ബാച്ചിൽ ഉള്ള ഒരു 10 പേര് ഉണ്ടായിരുന്നു ,,പിന്നെ അവളും ലക്ഷ്മി .
ടീച്ചർ – എല്ലാരും വന്നോ ?
മിസ് കോളേജ് പ്രസിഡൻറ്നോഡ് ചോദിച്ചു .
പ്രസിഡന്റ് – എല്ലാരും വന്നു മിസ് .
ടീച്ചർ – ഒട്ടും സമയം പാഴാക്കാതെ ഞാൻ നേരെ കാര്യത്തിലേക്ക് കടക്കട്ടെ.
എന്ന് പറഞ്ഞു കൊണ്ട് മിസ് സംസാരിക്കാൻ തുടങ്ങി .
ടീച്ചർ – നിങ്ങൾ എല്ലാരും ആണ് ഞാൻ തിരഞ്ഞെടുക്കുക വോളണ്ടിയർസ് . നമ്മുടെ കോളേജിൽ നിന്നും പങ്കെടുക്കുന്ന എല്ലാ കുട്ടികളുടെ ആവശ്യങ്ങൾ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ് .
ഞാൻ – നടക്കൂല , എന്റെ പൊന്ന് ടീച്ചറെ ………………………
എല്ലാരും എന്നെ തന്നെ നോക്കി ,
ഞാൻ – ദയവായി …….എന്നെ ഈ സ്ഥാനത്ത് നിന്ന് മാറ്റണം .
ടീച്ചർ – പറ്റില്ല ……………………….. ടീച്ചർ , (ശക്തമായി പറഞ്ഞു ) .
ഞാൻ – അതല്ല മിസ്സെ , ഞാൻ ഇല്ല എന്ന് കരുതി ഒരു മാറ്റവ്വും ഈ ടീമിലൊ , ഇതിന്റെ മാനേജ്മെന്റിലോ യാതൊരു പ്രേശ്നവും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട് . പിന്നെ ഞാൻ കാരണം ഒരു പ്രശ്നം ഉണ്ടാകാൻ പാടില്ല .
