ഒരു ചേച്ചിയോടൊപ്പം ചില കളികൾ [sojan] 334

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. എനിക്ക് പ്രധാനമായും 5 സൈറ്റുകൾ ഉണ്ട്. എല്ലായിടത്തും ഓടിനടക്കണം. തിരച്ച് വീട്ടിലെത്തുമ്പോൾ ഈ ചേച്ചി ഞങ്ങൾ ചെയ്യുന്ന പുതിയ പുതിയ പണികൾ കാണാൻ വരാറുണ്ട് എന്ന്‌ പണിക്കാർ പലപ്പോഴും പറഞ്ഞിരുന്നു.

ഒരു ശല്യക്കാരിയായി ഞാൻ അതിനെ കണക്കാക്കി. പോരാത്തതിന് അവർ വരുമ്പോൾ GSD കൾ കുരച്ച് ബഹളമുണ്ടാക്കും. അത് ഞങ്ങൾക്ക് ഒരു തലവേദനയും ആയിമാറി.

കൂടാതെ പണിക്കാരോട് അങ്ങിനെ ചെയ്യ്, ഇങ്ങിനെ ചെയ്യ് എന്നൊക്കെ ഓരോ നിർദ്ദേശങ്ങളും നൽകാൻ തുടങ്ങി. അതോടെ എനിക്ക് നല്ല കലിയായി. ഞാൻ പണിക്കാരെ പേടിപ്പിച്ചു. അവരെ ഇനി ഇതിനകത്ത് കയറ്റരുത് എന്ന്‌ പറഞ്ഞു.

 

പക്ഷേ ഞാനും അവരും അത് അത്ര കാര്യമൊന്നും ആക്കിയിരുന്നില്ല എന്നതാണ് സത്യം. ഒരു ഏച്ചും പോച്ചുമില്ലാത്ത വട്ടു കേസ് എന്നമട്ടിൽ ഞങ്ങൾ തമാശയായി ഈ വിഷയത്തെ മുഴുവനും കണ്ടു.

 

ഒരു ദിവസം ഞാൻ ടൗണിലേയ്ക്ക് പോകുമ്പോൾ റോഡ് സൈഡിൽ ചെടികൾ പടർത്തിയ വേലികൊണ്ട് മറഞ്ഞ ഒരു വീടിന്റെ മുന്നിൽ അവർ നിൽക്കുന്നതു കണ്ടു. അതായിരിക്കാം അവരുടെ വീട് എന്ന്‌ ഞാൻ ഊഹിച്ചു. എന്നോട് വലിയ സൗഹൃദ ഭാവമൊന്നുമില്ല. ഞാനും മൈൻഡ് ചെയ്തില്ല.

 

തിരിച്ചുവന്നപ്പോൾ ഞാൻ ഒന്ന്‌ പാളിനോക്കി, അവരവിടെ ഇല്ലായിരുന്നു.

 

ദിവസങ്ങൾ കഴിഞ്ഞു പോയി. ചേച്ചി ഞാനില്ലാത്തപ്പോൾ ഞങ്ങളുടെ വീട്ടിൽ വരും, പണിക്കാരോട് ഓരോ പണിയായുധങ്ങൾ, കയറ് തുടങ്ങിയവയൊക്കെ തൽക്കാലത്തേയ്ക്ക് മേടിക്കും. ഈ സാദനങ്ങൾക്ക് ആവശ്യം വരുമ്പോഴാണ് അത് ചേച്ചിയുടെ വീട്ടിലാണ് എന്ന്‌ അറിയുന്നത്. ഉടനെ മനോഹരനെ വിടും. അവൻ പോയി എടുത്തുകൊണ്ട് വരും. ഒരു പൊല്ലാപ്പാണല്ലോ ദൈവമേ എന്ന്‌ ഞാൻ മനസിൽ പറഞ്ഞു.

 

മനോഹരൻ അവരുമായി നന്നായി അടുത്തു. മനോഹരന്റെ പാചകത്തിന് സഹായി ആയി അവരും ഞാനില്ലാത്തപ്പോൾ അടുക്കളയിൽ കയറും. ഇവിടെ ഉണ്ടാക്കുന്നത് പകർച്ച കൊണ്ടുപോകുകയും ചെയ്യും.

 

ഇത്രയും ആയപ്പോൾ നാട്ടിലെ ചിലരോട് ഞാൻ ഇവരെ കുറിച്ച് ഡാവിൽ ഒന്ന്‌ അന്വേഷിച്ചു. ഫെലീസിയ എന്നോമറ്റോ ആണ് ഇവരുടെ പേര്. കൊങ്ങിണിയാണ് ജൻമഭാഷ. കെട്ടിയോൻ വളരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ച് പോയി. ഒരു മകനുണ്ടായിരുന്നത് 28 വയസായപ്പോൾ ഇവരുമായി വഴക്കിട്ട് വീടുവിട്ട് ഇറങ്ങി പോയി.

The Author

sojan

11 Comments

Add a Comment
  1. ചേച്ചിയുടെ പാൻ്റീസ് bakkiyum kudi ezhuthuvoo??

  2. ഏല തോട്ടം… എവിടെ പോയി ? ബാക്കി ഒന്ന് എഴുതാമോ സോജാ

    1. ആ സോജൻ ഞാനല്ല കെട്ടോ, അത് മറ്റാരോ ആണ്. രസം അതല്ല എന്റെ മറ്റ് ചില കഥകൾ വേറെ സൈറ്റിൽ ഇട്ടത് മറ്റു ചിലർ പേരുമാറ്റി ഇതിൽ ഇട്ടിട്ടുണ്ട്!! എന്തു ചെയ്യാനാണ്?

  3. പൊന്നു.?

    കൊള്ളാം…… നന്നായിട്ടുണ്ട്……
    സുനന്ദയുമായുള്ള കളിയുടെ പാർട്ടുണ്ടാവില്ല……?

    ????

    1. ഗൗരിയും ശ്യാമും – തുടക്കം ഒരു പിണക്കത്തിലൂടെ എന്ന്‌ സേർച്ച് ചെയ്ത് നോക്കുക.

    2. ഗൗരിയും ശ്യാമും എന്ന്‌ സേർച്ച് ചെയ്യുക, ഈ സൈറ്റിൽ അല്ല.

  4. സത്യം പലപ്പൊഴും ഇങ്ങനെയൊക്കെയാണ്..

    1. സുനന്ദയുടെ കഥ ഞാൻ വിപുലമായ എഴുതിയിട്ടുണ്ട്, വേറെ സൈറ്റിൽ. പിന്നെ ഇപ്പോൾ അത് ആമസോണിൽ കിൻഡലിൽ ഇട്ടിട്ടുണ്ട്. അതു പോലുള്ള പല കഥകളും, ഇടയ്ക്കൊക്കെ കാശും കിട്ടുന്നുണ്ട്. മലയാളികൾ അന്യനാട്ടിൽ ചേക്കേറുന്നതിനാൽ എനിക്ക് പ്രതീക്ഷ കൂടുതലുണ്ട്. അതു പോകട്ടെ. ഈ കഥ ഒരു സെക്സ് കഥയായി എഴുതാൻ ഒന്നുമില്ല. ഇന്നും ചിന്തിച്ചാൽ എനിക്ക് അവരോട് സഹതാപമാണുള്ളത്. പാവം എന്ന്‌ എപ്പോഴും തോന്നും. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. അവർക്ക് എന്തൊക്കെയോ അസുഖങ്ങളും ഉണ്ടായിരുന്നു. ഷുഗർ ആണെന്ന്‌ തോന്നുന്നു. കോവിഡ് കാലം കടന്നു കാണാൻ ഇടയില്ല.

  5. Ellathottam next part varumo

  6. ഇത് എന്തോന്ന് കഥയാണ്?

    1. ശരിയാണ്, എന്തെന്നാൽ ഇതുവായിച്ച് ഇപ്പോൾ അടിച്ചു കളയാം എന്ന്‌ കരുതിയാൽ നടക്കില്ല. ഗൗരിയും ശ്യാമും എന്ന ഒരു കഥയുണ്ട്. ആ കഥയുടെ ഒരു അനുബന്ധം മാത്രമാണ് ഈ കഥ, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഈ സ്ത്രീ ഒരു പ്രഹേളികയായിരുന്നു. മറ്റേ കഥയിൽ ഇത് കുത്തിക്കയറ്റിയാൽ ആ കഥയുടെ ഫ്ലോ അങ്ങ് പോകും.

Leave a Reply

Your email address will not be published. Required fields are marked *