സ്റ്റെല്ല: “ജോൺ… പുറത്ത് എന്താ സംഭവിക്കുന്നത്?”
ജോൺ: “നിന്നെ ഉപദ്രവിച്ച ഈ മണ്ണ് ഇനി ഭൂമിയിൽ ഉണ്ടാകരുത്. ഈ ഐലൻഡിന്റെ നാല് കോണിലും എന്റെ ആൾക്കാർ ടൈം ബോംബുകൾ വെച്ചിട്ടുണ്ട്. വെറും 12 മിനിറ്റ്… ഈ ഐലൻഡ് പൂർണ്ണമായി തകരും.”
ജോൺ സ്റ്റെല്ലയെയും എടുത്തു കൊണ്ട് വേഗത്തിൽ പുറത്തേക്ക് നടന്നു. അവന് പിന്നിൽ ആ ഗോഡൗൺ വലിയൊരു സ്ഫോടനത്തോടെ തകർന്നു വീണു. ഐലൻഡിന്റെ ഓരോ ഭാഗവും ഒന്നൊന്നായി വായുവിൽ ഉയർന്നു പൊട്ടാൻ തുടങ്ങി. തീജ്വാലകൾ ആകാശത്തെ ചുവപ്പിച്ചു.
തീരത്ത് നിർത്തിയിട്ടിരുന്ന ജോണിന്റെ ആഡംബര സ്പീഡ് ബോട്ടിലേക്ക് അവൻ സ്റ്റെല്ലയെ സുരക്ഷിതമായി കിടത്തി. ബോട്ട് സ്റ്റാർട്ടായി ആ ദ്വീപിൽ നിന്നും അതിവേഗം ദൂരേക്ക് കുതിച്ചു.
പിന്നിലേക്ക് നോക്കുമ്പോൾ ആ ഐലൻഡ് കത്തിയെരിഞ്ഞ് കടലിലേക്ക് താണുപോകുന്നത് കാണാമായിരുന്നു.
അവർ പോയ തൊട്ട് പിന്നാലെ ഐജി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അവിടെ എത്തി.. കുറെ ചാരവും പുകയും മാത്രമേ അവിടെ ബാക്കി ഉണ്ടായിരുന്നുള്ളു..
ബോട്ടിൽ കിടന്നുകൊണ്ട് സ്റ്റെല്ല ജോണിന്റെ മുഖത്തേക്ക് നോക്കി. അവൾ ചോദിച്ചു:
സ്റ്റെല്ല: “ഇനി നമ്മൾ തമ്മിൽ കാണുമ്പോൾ നമ്മൾ ആരായിരിക്കും ജോൺ?”
ജോൺ ബോട്ടിന്റെ സ്റ്റിയറിംഗ് തിരിച്ച്, ആകാശത്തേക്ക് നോക്കി പുകച്ചുരുളുകൾക്കിടയിലൂടെ ചിരിച്ചുകൊണ്ട് പറഞ്ഞു:
ജോൺ: ഞാൻ ആരായിരിക്കും എന്നതിന് ഇവിടെ പ്രസക്തിയില്ല.. നീ നാളെ രാത്രി കണ്ണ് തുറക്കുന്നത് tunishya എന്ന രാജ്യത്തായിരിക്കും.. അവിടെ പുതിയ പേരിൽ പുതിയ ഭാവത്തിൽ നിനക്ക് പുതിയ ജീവിതം തുടങ്ങാം….

Superb ending. Ithupole Nandapurium theerkanam. Rebecaye onnu humilate cheythitt theerthal mathi
ഈ കഥ പൂർണമാക്കിയതിനു നന്ദി നിങ്ങൾ ഇത് എഴുതാതെ ഇരുന്നപ്പോ മുതൽ ആണ് ഞാൻ കമന്റ് ഇടുന്നത് നിർത്തിയത് അത് പോലെ വേറെ ഒരു കഥ ഉണ്ടായിരുന്നു അതും ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് എല്ലാ കഥകളും പൂർത്തിയാകും എന്ന് വിശ്വാസത്തോട് ഒരു ആരാധകൻ