ഞാൻ. എന്നാൽ അവനെ വിളിക്കാം….
കവിത. ആകട്ടെ നാളെ തന്നെ വിളിക്കാം അമ്മായി നാളെ പോവും…..
അന്ന് രാത്രിയിൽ കവിത പതിവ് ഇല്ലാതെ വാട്സാപ്പിൽ ആക്ടീവ് ആയിരുന്നു. ആർദ്രതയിൽ മെസ്സേജുകൾ അയക്കുന്നുണ്ടായിരുന്നു. വാട്സ്ആപ്പ് ചാറ്റ് എന്താണെന്ന് അറിയണം വരട്ടെ സമയമുണ്ട്. അവൾ ഫോൺ വച്ചു മാറുന്ന സമയം അത് എനിക്ക് ചെയ്യാം. ഫോൺ വാങ്ങി നൽകിയത് ഞാൻ ആണ് അതിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. രാത്രിയിൽ അവൾ ഉറങ്ങട്ടെ… അവളുടെ പാസ്സ്‌വേർഡ് എനിക്ക് അറിയാം. പിന്നെ എന്റെ ഫോണിൽ നിന്ന് അറിയാം ആർക്ക് ആണ് എന്താണ് ഇവൾ മെസ്സേജ് അയക്കുന്നെ. ഇടക്ക് എന്റെ നേരെ അവൾ പാളി നോക്കുന്നുണ്ടായിരുന്നു. എന്നാൽ കണ്ണുകൾ പാതി അടച്ചു ഞാൻ ഇതൊക്ക ശ്രദ്ധവച്ചു. അവൾ കള്ളത്തരം മറക്കുവാൻ വേണ്ടി ഞാൻ ഇതൊക്കെ അറിയുന്നുണ്ടോ എന്ന് വാച്ച് ചെയ്യുന്നു എന്നാൽ ഇത് അറിഞ്ഞിട്ടും അറിയാതെ ഭാവത്തിൽ ഞാൻ ഇരിക്കുന്നു ഒരു കളിയിൽ എനിക്ക് രസം തോന്നി
പിറ്റേന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ഭാമഅമ്മായിയും സുരേഷും വീട്ടിൽ വരുമെന്ന് ഉറപ്പു നൽകി. അവർക്കുള്ള ഭക്ഷണം ഒക്കെ റെഡിയാക്കാൻ കവിത ലീവ് എടുത്തു. ഭക്ഷണം പുറത്തു നിന്നും വരുത്താം എന്ന് ഞാൻ പറഞ്ഞത് ആണ് പക്ഷെ അവൾ സമ്മതിച്ചില്ല. നല്ല ഭക്ഷണം കൊടുക്കണം എന്ന ന്യായമായ കാര്യം അവൾ പറഞ്ഞു അതു ഞാൻ അഗീകരിച്ചു.
രാവിലെ
എനിക്ക് ഒരു അപ്പോയിന്മെന്റ് ഉണ്ടായിരുന്നു ഒരു വലിയ ഡീൽ. അതിനു വേണ്ടി ഞാൻ ഒരു സാമാന്യം നല്ലൊരു ഹോട്ടലിൽ ക്ലയിന്റ് മീറ്റിംഗ് നടത്തുവാൻ പോയി. അതു കഴിഞ്ഞു ഞാൻ അവിടെ റെസ്റ്റോറന്റിൽ ഒരു ചായ കുടിക്കാൻ കയറി. അപ്പോൾ എന്റെ പിറകിൽ ഉള്ള ടേബിളിൽ അഭിമുഖമായി ഒരു ചെറുപ്പക്കാരനും പെൺകുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു. പെൺകുട്ടി എനിക്ക് പിറകിൽ അങ്ങേ വശം തിരിഞ്ഞു ആണ് ഇരിക്കുന്നു. അവളുടെ മുൻപിൽ അഭിമുഖമായി ഒരു ചെറുപ്പക്കാരൻ ഉണ്ട് . അവനെ എനിക്ക് അഭിമുഖമായി ഭിത്തിയിൽ ഉള്ള ഒരു കണ്ണാടി പോലത്തെ ഗ്ലാസ്സ് ഉണ്ട് അതിൽ കാണാം. ഞാൻ അവനെ നോക്കി ഇരുവരും കാര്യമായി സംസാരിക്കുന്നു. അവരുടെ കല്യാണക്കാര്യം ആണ് സംസാരം. അവരുടെ സംസാരത്തിൽ നിന്നും അവരുടെ കല്യാണ നിശ്ചയം കഴിഞ്ഞതന്നെന്നു മനസിലായി.

🖤💛❤️💚🩷
♥️💙🤍🧡👍
സൂപ്പർ
bro വളരെ മനോഹരം ആയിട്ട് ഉണ്ട്. ഇങ്ങനേ തന്നെ പോവട്ടെ.
bro kurach spelling mistakes idakk kerunnund, athonnu sradhikanam… pinne avare neerikshikuna techniques chila timel unrealestic akunund, anyway ishtapetu… thudaruka
kadha സൂപ്പറാകുന്നുണ്ട്❤️ പെട്ടന്ന് തന്നെ അടുത്ത ഭാഗവും തരണേ അല്ലെങ്കിൽ അതിന്റെ ഒരു ടച്ച് വിട്ടുപോകും plsss….
പറ്റിയാൽ ഇന്ന് തന്നെ അടുത്ത ഭാഗം അഡ്മിന് അയക്കും