Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️പാർവതീപരിണയം [പ്രൊഫസർ] 538

Kambi Views 139408

“അതിനു അവൾ പഠിക്കുകയല്ലേ രാഘവേട്ട, പഠിത്തം കഴിഞ്ഞു പോരെ കല്യാണം ഒക്കെ “

“കല്യാണം അത് കഴിഞ്ഞേ ഉള്ളു, ഇപ്പൊ വെറുതെ ഒരു ആലോചന വന്നു എന്നെ ഉള്ളു, നമ്മുടെ മേലേടത്തെ ചന്ദ്രന്റെ മോനാ വിഷ്ണു, മോന്റെ കൂട്ടുകാരനല്ലേ അവൻ അവനെക്കുറിച്ചു എന്താ മോന്റെ അഭിപ്രായം? “

തന്റെ പ്രിയതമയുടെ കല്യാണത്തെക്കുറിച്ചാണ് തന്നോട് അഭിപ്രായം ചോദിക്കുന്നത്, അവന്റെ മനസ്സിൽ മനസ്സും മനഃസാക്ഷിയും തമ്മിൽ ഒരു യുദ്ധം തന്നെ നടന്നു, താൻ ഇപ്പോൾ അവനെക്കുറിച്ചു മോശമായി എന്തെങ്കിലും പറഞ്ഞാൽ ഈ ആലോചന ഇവിടം കൊണ്ട് അവസാനിക്കും, എന്നാൽ അത് താൻ ഇത്രയും നാൾ മുറുകെ പിടിച്ച മൂല്യങ്ങൾക്ക് എതിരായിരിക്കും എന്നുള്ളതുകൊണ്ട് തന്നെ അവനെക്കൊണ്ട് അത് സാധിച്ചില്ല

“ആ എനിക്കറിയാം രാഘവേട്ടാ അവനെ, അവൻ നല്ലവനാ ദുശീലങ്ങൾ ഒന്നും തന്നെ ഇല്ല, പാർവതിക്ക് ചേരും “

താൻ പറഞ്ഞത് തനിക്കു പാർവതിയെ നഷ്ടപ്പെടാൻ കാരണമാകും എന്നവന് അറിയാമായിരുന്നു എന്നാൽ അവനു മറ്റൊന്നും ചെയ്യാൻ ആവില്ലായിരുന്നു

“രാഘവേട്ടാ പർവതിയോടു ഇതിനെക്കുറിച്ച് സംസാരിച്ചോ, അവൾക്കു വേറെ എന്തെങ്കിലും ഇഷ്ടം ഉണ്ടെങ്കിലോ”

“അവൾക്കു വേറെ ഇഷ്ടമോ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൾ ആദ്യം പറയുക എന്നോടായിരിക്കും, ഞാൻ എന്റെ മക്കളെ മക്കളായല്ല നല്ല കൂട്ടുകാരായാണ് വളർത്തിയത്”

പിന്നെ പറയാൻ റോയിക്ക് ഒന്നും ഉണ്ടായിരുന്നില്ല, ഇത്രയും നാൾ തന്റെ ഇഷ്ടം അറിയിച്ചിട്ടും അവൾ തിരിച്ചു ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടില്ല അപ്പൊ അവൾക്കു ഇഷ്ടം ഉണ്ടാവില്ല എന്ന വിശ്വാസം അവനിലും വന്നു

“എന്തായാലും താൻ പറഞ്ഞതല്ലേ, ഞാൻ പാറൂനോട് ചോദിക്കാം അങ്ങനെ ആരെങ്കിലും ഉണ്ടോ എന്ന് ഉണ്ടെന്നു അവള് പറഞ്ഞാൽ ഞാൻ എന്റെ കുട്ടിയുടെ ഇഷ്ടം നടത്തിക്കൊടുക്കും “

അവന്റെ അവസാനത്തെ പ്രതീക്ഷയായിരുന്നു രാഘവന്റെ ആ വാക്കുകൾ, അവർ അവിടെ നിന്നും പിരിഞ്ഞു, സാധാരണം രാത്രിയിൽ വായനശാലയിൽ പോയിരുന്നു ക്യാരംസ് കളി ഒക്കെ കഴിഞ്ഞു നേരം വൈകിയേ റോയി വീട്ടിൽ പോകാറുള്ളൂ അന്നവൻ അതിനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല,

വീട്ടിൽ ചെന്നതും അവനെ കാത്തുനിന്ന അമ്മ എന്തൊക്കെയോ അവനോടു ചോദിച്ചു, ഒന്നിനും ഉത്തരം പറയാതെ അവൻ മുറിയിൽ കയറി കതകടച്ചു, അവന്റെ മുഖത്തു നിന്നും എന്തോ പ്രശ്നമുണ്ടെന്നു തോന്നിയിട്ടാവും അമ്മയും അവനെ പിന്നെ ശല്യപ്പെടുത്താണ് പോയില്ല

രാവിലെ 6മണിക്ക് അലാറം അടിക്കുമ്പോളാണ് അവൻ ചിന്തയിൽ നിന്നും ഉണരുന്നത്, സാധാരണ കട്ടിൽ കാണുമ്പൊൾ ഉറങ്ങുന്ന അവനെ അന്ന് നിദ്രാദേവിയും കടാക്ഷിച്ചില്ല

The Author

95 Comments

Add a Comment
  1. നന്നായിരുന്നു ബ്രോ ഇഷ്ട്ടപെട്ടു ഞാൻ ഇപ്പോഴാണ് ഈ കഥ വായിച്ചത് എന്താ പറയാ, ഒത്തിരി ഇഷ്ട്ടമായി

    ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു തുടരുക
    ❤❤❤❤❤❤❤

  2. Sorry bro. Njn ee katha vannapo thane vaychatha cmt idan marannupoyi🙏🙏.
    Parvathyum royum onnichalo enik athumathi. Iniyum ingante kathakal ezhuthan kazhiyatte ennu snehathode ashamsikunu❤❤❤.

    1. പ്രൊഫസർ ബ്രോ

      Rags, നല്ല വാക്കുകൾക്കു തിരിച്ചു തരാൻ സ്നേഹം മാത്രം…

      അനിയത്തിപ്രാവ് എന്റെ തന്നെ കഥയാണ് അതുകൂടി ഒന്ന് വായിക്കണേ..

      സ്നേഹത്തോടെ അഖിൽ ♥️

      1. Aniyathiprav enik kandupidikan patiyila. Njn onnumkoodi nokateto

        1. പ്രൊഫസർ ബ്രോ

          Ok

  3. അടിപൊളി ബാക്കി പാർട് ഉടൻതന്നെ please send

  4. സൂപ്പർ നന്നായിട്ടുണ്ട്. തുടരുക.

    1. പ്രൊഫസർ ബ്രോ

      ഈ കഥ തുടരില്ല ബ്രോ, പ്രാണേശ്വരി തുടരും

  5. ചാക്കോച്ചി

    മച്ചാനെ….. ഒന്നും പറയാനില്ല…… തകർത്തു കളഞ്ഞു….. വായിച്ചു തീർന്നത് അറിഞ്ഞില്ല…
    വരികൾക്ക് അസാധ്യ ഒഴുക്കായിരുന്നു…..എല്ലാം കഴിഞ്ഞപ്പോ കുറച്ചൂടെ ഉണ്ടെങ്കിൽ എന്ന് ആശിച്ചുപോയി…..അജ്ജാതി എഴുത്തായിരുന്നു….
    ഇതുപോലുള്ള മികച്ച കഥകളുമായി വീണ്ടും വരിക….

    1. പ്രൊഫസർ ബ്രോ

      ചാക്കോച്ചി ബ്രോ, ഇഷ്ടമായതിൽ വളരെ സന്തോഷം. നിങ്ങളുടെ പിന്തുണയാണ് എന്റെ ഊർജം.

      ഇനിയും ഇങ്ങനെ ഉള്ള കഥകൾ ഉണ്ടാകുമോ എന്നറിയില്ല ഇത് സംഭവിച്ചു പോയതാണ്, പ്രാണേശ്വരി എഴുതി പൂർത്തിയാക്കണം… അതിനിടയിൽ ചിലപ്പോൾ ഇങ്ങനെ ചെറിയ വല്ല കഥകളും എഴുതിയാൽ തീർച്ചയായും ഇവിടെ വരുന്നതാവും 😘😘😘

  6. വിഷ്ണു🥰

    ഇൗ കഥയും ഇഷ്ടപ്പെട്ടു…വളരെ നന്നട്ടുണ്ട്❤️.

    എഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട് ,വായിക്കുമ്പോൾ ഉള്ള ആ ഫീൽ ഒന്നും പോവാതെ തന്നെ വളരെ മനോഹരമായി അവസാനിപ്പിച്ചു…🥰

    റേച്ചൽ പോയ ആ ഭാഗം വായിച്ചപ്പോ കുറച്ച് ഫീൽ ആയി🥺.

    ഇതുപോലെ മനോഹരമായ മറ്റൊരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു…
    സ്നേത്തോടെ❤️💕

    1. പ്രൊഫസർ ബ്രോ

      😘😘😘😘

  7. 😘സിംഹരാജൻ😍

    അവസനം വന്നപ്പൊഴ ഒരു സമാധാനം ആയത്….കല്യാണം അച്ഛൻ കണ്ടു പിടിച്ച ആളുടെ ഒപ്പം നടക്കും എന്ന് വിചാരിച്ചു കഥ വായന നിർത്തിയത, പിന്നെ കമന്റ്സ് വയ്ചപ്പൊ മനുസ്സിലയ് love fail അല്ലന്ന്…കഥ വയ്ക്കതെ പോയെങ്കിൽ ശെരിക്കും നഷ്ടം ആയേനെ……
    നല്ലോരു ഹാപ്പി എൻഡ് റ്റന്നതിൽ താങ്ക്സ് ബ്രദർ….
    സ്നേഹത്തോടെ…

    1. പ്രൊഫസർ ബ്രോ

      പ്രിയപ്പെട്ട സിംഹരാജൻ. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 😘😘😘

  8. മാലാഖയുടെ കാമുകൻ

    വായിച്ചു.. ഒറ്റ ഇരിപ്പിന് തന്നെ.. ഇഷ്ടമായോ എന്ന് ചോദിച്ചാൽ.. ഹൃദയത്തിനോട് ചേർത്ത് വച്ചു… ❤️ അതാണ് മറുപടി..

    റേച്ചൽ ഒരു നൊമ്പരം ആയി.. വളരെ കുറഞ്ഞ വാക്കുകൾ കൊണ്ട് തന്നെ ബന്ധങ്ങളെ ഇത്ര ആഴത്തിൽ കാണിക്കാൻ നല്ല കഴിവ് തന്നെ വേണം.. ആ കഴിവ് നന്നായി ഉണ്ട് ❤️❤️

    പാർവതി, ദുർഗ്ഗ.. രണ്ടും വളരെ ഇഷ്ടമുള്ള പേരുകൾ ആണ്..

    ടോട്ടൽ റെസ്പോൺസ് എന്താണെന്നു ചോദിച്ചാൽ കെട്ടിപിടിച്ചു ഒരു ഉമ്മ..എട്ടന്റെ വക. 💜💙💚
    സ്നേഹത്തോടെ… ❤️❤️

    1. തമ്പുരാൻ

      💕💕💕

    2. പ്രൊഫസർ

      ഇന്നലെ അഭിക്കും ഇന്ന് എനിക്കും, രണ്ടും കിട്ടി ബോധിച്ചിരിക്കുന്നു…. ഏട്ടനു തിരിച്ചും കെട്ടിപ്പിടിച്ചു ഒരുമ്മ… 😘😘😘

      ഏട്ടന്റെ കഥകളൊക്കെ ഞാൻ നെഞ്ചോടു ചേർത്ത് വച്ചിട്ടുണ്ട് അങ്ങനൊരാൾ എന്റെ ഈ കുഞ്ഞു കഥ ഇഷ്ടായീന്നു പറയുന്നത് തന്നെ വളരെ സന്തോഷം..

      റേച്ചൽ എനിക്കും ഒരു നൊമ്പരം ആയി, അതുകൊണ്ടാണ് ആ ആക്‌സിഡന്റ് അവിടെ കൊണ്ട് അവസാനിപ്പിച്ചത്. കുറച്ചുകൂടെ എഴുതാൻ ഇരുന്നതാ എഴുതിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു അപ്പൊ അവിടെ വച്ചു നിർത്തി…

      ദുർഗ എനിക്ക് വളരെ ഇഷ്ടപ്പെട്ട നിങ്ങളുടെ നായികയാണ്, അതാണ്‌ അനിയത്തി കുട്ടിക്ക് ആ പേരിട്ടത് പാർവതിയും ദുർഗയും രണ്ടും ഞാൻ ഏട്ടന്റെ കഥയിൽ നിന്നും മോഷ്ടിച്ച പേരാണ് 😉😉😉

      ഒരിക്കൽകൂടി കെട്ടിപ്പിടിച്ചു ഒരുമ്മ 😘

      1. മാലാഖയുടെ കാമുകൻ

        എട്ടന്റെ കഥയിൽ നിന്നും എന്ത് വേണമെങ്കിലും എടുക്കാം.. വേണേൽ എസിപി മെറിനെ വരെ ഞാൻ തരും ❤️❤️❤️

        1. പ്രൊഫസർ ബ്രോ

          ♥️😘😘😘

    3. അനു 😍NA²😍

      💕💕💕💕

  9. പ്രൊഫസറെ പ്രാണേശ്വരി അടുത്ത അപ്ഡേറ്റ എന്നാ..

    1. തമ്പുരാൻ

      മിക്കവാറും സൺഡേ വരും….

      1. 😍

    2. പ്രൊഫസർ

      അടുത്ത സൺ‌ഡേ വരും 😘

  10. ❤️❤️❤️

    1. പ്രൊഫസർ

      ♥️

  11. പ്രൊഫസർ,
    ഇന്നലെ തന്നെ കഥ കണ്ടിരുന്നു പക്ഷേ ഫോണിൽ ചാർജ് ഇല്ലാത്തതിനാൽ വായിക്കാൻ പറ്റിയില്ല.. ഒരു പ്രണയ കഥ മാത്രം ആണെന്ന് വിചാരിച്ചു ആണ് വായിക്കാൻ തുടങ്ങിയത്… പക്ഷേ ഇത് ബന്ധങ്ങളുടെ വെള്ള മനസ്സലികിതരുന്നു….
    ദുർഗ എന്ന പേര് കേട്ടപ്പോൾ mk യെ ആണ് ഓർമ്മ വന്നത്….
    പിന്നെ ഒരു വ്യത്യസ്‌തത ആയി തോന്നിയത് നായികയുടെ കാഴ്ചപ്പാടിൽ നിന്നാണ് കഥ അവതരിപ്പിച്ചത് എന്നാണ്…..
    ഒരു ചെറിയ കഥയിൽ പറയാൻ ഉദ്ദേശിച്ചത് എല്ലാം പറഞ്ഞു കഴിഞ്ഞിരിക്കുന്നു…
    കഥ വായിച്ചു കഴിഞ്ഞും റേച്ചൽ ഒരു വിങ്ങൽ ആയി നില്കുന്നു….

    സ്നേഹപൂർവ്വം💗💗
    🌹Alfy🌹

    1. പ്രൊഫസർ

      ഞാൻ ദുർഗ എന്ന പേരിട്ടത് തന്നെ ആ ദുർഗയെ മനസ്സിൽ വിചാരിച്ചു ആണ്, റേച്ചൽ ഒരു വിങ്ങലായി എന്റെ മനസ്സിലും ഉണ്ട് അതിൽ കൂടുതലായി ആ ആക്‌സിഡന്റ് എഴുതാൻ ഇരുന്നതാ പക്ഷെ സാധിച്ചില്ല എനിക്ക് തന്നെ കരച്ചിൽ വന്നപ്പോ നിർത്തി…

      ഇഷ്ടപ്പെട്ടതിൽ സന്തോഷം ♥️😘😘

  12. ആരാധകൻ

    Nice

    1. പ്രൊഫസർ

      ♥️

  13. Superb
    HELLBOY

    1. പ്രൊഫസർ

      ♥️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: