ചായ കുടിച്ചു തീർത്ത്, പുസ്തകങ്ങളും ബാഗുമെടുത്ത് അവൻ പതുക്കെ ഉമ്മറത്തേക്ക് നടന്നു. അടുത്ത വീട്ടിലേക്ക് നോക്കുമ്പോൾ അവിടുത്തെ പഠനമുറിയിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് അവൻ കണ്ടു. അവന്റെ ഹൃദയമിടിപ്പ് അതിന്റെ പരമാവധി വേഗതയിലായിക്കഴിഞ്ഞിരുന്നു.
പുസ്തകങ്ങളും കയ്യിൽ പിടിച്ച്, ഓരോ ചുവടും വെയ്ക്കാൻ നൂറുവട്ടം ആലോചിച്ച് സിദ്ധാർത്ഥ് മീരയുടെ വീടിന്റെ ഉമ്മറത്തേക്ക് നടന്നു. ഗേറ്റ് കടന്നപ്പോൾ തന്നെ അവന്റെ കൈകൾ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. ഉമ്മറത്തെ പടികൾ കയറി അവൻ പതുക്കെ വിളിച്ചു:
“ടീച്ചറേ…”
അവൻ വിചാരിച്ചതുപോലെ മീരയല്ല പുറത്തേക്ക് വന്നത്. പകരം മീരയുടെ അമ്മയായിരുന്നു വരാന്തയിലേക്ക് ഇറങ്ങി വന്നത്. അവരെ കണ്ടതും സിദ്ധാർത്ഥ് പതുക്കെ ഒന്ന് ഒതുങ്ങി നിന്നു.
“ആഹാ സിദ്ധാർത്ഥ് വന്നോ,” മീരയുടെ അമ്മ അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. “അകത്തേക്ക് കയറിയിരിക്ക് മോനേ. മീര അകത്തെ മുറിയിലുണ്ട്. ഞാൻ ഇവിടെ അടുത്ത് ഒരു വീടുവരെ ഒന്ന് പോവുകയാണ്. നീ നേരെ അവളുടെ റൂമിലേക്ക് ചെന്നിരുന്നോളൂ, അവൾ അവിടെ പഠിപ്പിക്കാൻ ഒക്കെ റെഡിയാക്കി വെച്ചിട്ടുണ്ട്.”
അത്രയും പറഞ്ഞ് മീരയുടെ അമ്മ ഒരു കുടയുമെടുത്ത് പുറത്തേക്ക് നടന്നു.
സിദ്ധാർത്ഥ് ഉമ്മറത്ത് തനിച്ചായി. വീടിനുള്ളിൽ നല്ല നിശബ്ദതയായിരുന്നു. ലിവിംഗ് റൂം കടന്ന് മീരയുടെ മുറിയിലേക്ക് നടക്കുമ്പോൾ അവന്റെ സ്വന്തം നെഞ്ചിടിപ്പിന്റെ ശബ്ദം അവന് വ്യക്തമായി കേൾക്കാമായിരുന്നു. ഹൃദയം തൊണ്ടക്കുഴിയിൽ വന്നു നിൽക്കുന്നതുപോലെ തോന്നി അവന്.

കൊള്ളാലോ രാവണ ഇറോട്ടിക്ല ലവ് സ്റ്റോറി ആണോ 👀? സംഭവം കലക്കിയിണ്ട് അടുത്ത പാർട്ട് വേഗം ഇട്ടോ no scn കമ്പി ഉണ്ടായിക്കോട്ടെ കൂടെ പ്രണയവും 🌝❤️
ഇങ്ങനെ പ്രണയത്തോടെ കാമം ആയി പോയാൽ സംഭവം പൊളിക്കാം like it continue 💗💗💗💗🔥
അതി ഗംഭീര തുടക്കം…