അന്നും…..; ഇന്നും…!
“““ഹം..രഹയാ നാ …. യാദ് രഹേ നാ…..കൽ…””” ഓർമകൾ മുറിച്ചു മാറ്റി മൊബൈൽ റിംഗ്ടോൺ വർത്തമാനത്തിലേക്ക് മനസ്സിനെ
ഇറക്കി വെച്ചു.. കെ.കെ.. യുടെ
പാട്ടുകളാണ് ഈ ദിവസങ്ങളിൽ
പലപ്പോഴും കാതിലും ചുണ്ടിലും
ചങ്കിലുമെല്ലൊം ചെറിയൊരു
നോവായി തുളുമ്പി നിറയുന്നത്….!!
ഛെ.. ആണ്ടിലൊരിക്കൽ വന്ന്
കയറാറുളള ആലങ്കാരികനൊസ്റ്റു
ആണ് കെ.കെ.യുടെ ട്യൂൺ വന്ന് കട്ട് ചെയ്തിരിക്കുന്നത്………..!
………പക്ഷേ റിംഗ് ട്യൂൺ കേട്ടതോടെ കെ.കെയുടെ പാട്ടുകളലങ്കരിച്ച
നൊസ്റ്റു ഓർമകളിലേക്ക് വീണ്ടും
എടുത്തെറിയപ്പെടുന്നു…..!!
ഓഹ്… എത്ര ചെറുപ്പക്കാരുടെ
കളികൾ ചിരികൾ വിതുമ്പലുകൾ.
…….പുള്ളിയുടെ പാട്ടുകളാണെന്ന്
പലരും തിരിച്ചറിഞ്ഞത് ഇപ്പോൾ
മരണവാർത്തയോടൊപ്പമാവാം..!!
… ഹം… രഹ.. യാനാ………. റിംഗ്
ടോണിനൊപ്പം ചെമ്മാനം നോക്കി
ഞാനും മനം നിറച്ച് മൂളിയെങ്കിലും
പരിചയമില്ലാത്ത നമ്പറ് കണ്ട്
കട്ട് ചെയ്തു…. പതഞ്ഞ് വരുന്ന
ഗൃഹാതുര്വത്വം കെ.കെയുടെ
പാട്ടുകളോടൊപ്പം ചൂടു ചായയും
ചേർത്ത് നുണഞ്ഞിറക്കി…
….യേ… ആക്ഷി ക്കി… ഹേ….;
ഓ.. ഒ ഓ ഒഹോ ഓ…,
വോ ഓ… ഒ ഒ ഹോ.. തൂ ഹി
മേരി..; തടപ്പ് തടപ്പ് ….; തുടങ്ങി
അൽവിദാ…… വരെ; ചായ കുടിയും
കുളിയും തേവാരവും കഴിഞ്ഞ്
വരുന്നത് വരെ രണ്ട് മണിക്കൂറോളം
എന്റെ നൊസ്റ്റാൾജിയകൾക്ക്
കൂട്ടായി………. ഇടയ്ക്ക് ബാത്റൂമിൽ ഒറ്റയ്ക്കായതിന്റെ ധൈര്യത്തിൽ
കൈയ്യിലെ കോഴി മസിലൊന്ന്
പെരുപ്പിച്ച് ‘മേം ഹു ഡോൺ…’
മൂളിയിട്ട് ഷവറിലെ വെള്ളത്തിൽ കുതിർന്നപ്പോൾ തുണിയില്ലാതെ മണിയും കുലുക്കി നാണമില്ലാതെ
‘അപ്പടി പോട്’ കളിച്ചു കൊണ്ട്
കുളിച്ചു തീർത്തു….കുളി കഴിഞ്ഞ് തോർത്തി ‘ആവാരപൻ…’ മൂളിക്കൊണ്ട് കണ്ണാടിയുടെ മുന്നിൽ ജോൺ എബ്രഹാമായി ഡ്രസ് മാറി തലമുടി ചീകിയൊതുക്കി…..
ആഹ്..എന്ത് സുഖം! പതിവില്ലാത്ത
ഒരു കുളിർമയും പുതുമയും…..
എന്താണോ!?
“ഇതാരാ ബിബി , കൊറേ
നേരമായല്ലോ…” മെർളി ഫോണും
പിടിച്ച് റൂമിലേക്ക് വന്നു.
ആരായിത്.. സെയിം നമ്പർ!?
‘യാദായേംഗേ..’ നൊസ്റ്റുവൊക്കെ
ട്യൂണിനൊപ്പം കട്ട് ചെയ്ത് ഫോൺ
ചെവിയോട് ചേർന്നു……
“ഹലോ….. ബിബിയല്ലേ…
മനസിലായോ….” ഒരു സെക്കന്റ്
കൊണ്ട് കാതങ്ങൾക്കപ്പുറമെത്തി.
എന്താണ് കവി ഉദ്ദേശിച്ചത്
ഒരുവലിച്ചുനീട്ടൽ ഫീൽ ചെയ്യുന്നു,ഒരു ഫ്‌ലോ ഇല്ല
സുനി ആണോ സണ്ണി ആണോ