കോളേജ് സ്കൂൾ പഠിതാക്കളും
പറയുന്നപോലെ; പിരിഞ്ഞപ്പോഴാണ്
ആ കാലത്തിന്റെ വിലയറിഞ്ഞത്!
പക്ഷേ മുന്നോട്ട് പോകുന്നവർക്കേ
ജീവിതമുള്ളു എന്നറിയാവുന്നത്
കൊണ്ട് അഴുകാത്ത ഓർമകളുടെ
പെട്ടിയിൽ സ്നേഹ ബഹളങ്ങൾ അടച്ചുവെച്ച് എല്ലാവരും ഇടറാതെ
ലക്ഷ്യങ്ങളുടെ പുറകെ പായുന്നത് പോലെ ഞാനും……..
“എന്താടാ ഒന്നും മിണ്ടാത്തെ…
മനസിലായിന്ന് പറഞ്ഞിട്ട്?” താളം വർത്തമാനത്തിലാക്കി വീണ്ടും
അവളുടെ വർഷങ്ങൾ പഴകിയ
ശബ്ദതാളത്തിലേക്ക് വീണു…..
“നീ.. നിധിയല്ലേ ടി.. ദെവടന്നാ…”
സ്ഥിരപരിചയമുള്ള ആളെപ്പോലെ
എന്നാൽ ഉള്ളിൽ പഴയ പ്ളസ്ടു
ക്ളാസിലെ കൗതുകക്കാരനെ
വിളിച്ചുണർത്തി ഞാൻ തെളിഞ്ഞ
മുഖത്തോടെ നിറഞ്ഞു പുഞ്ചിരിച്ചു.
പതിവില്ലാത്ത സൂര്യ തേജസ്സ്
മുഖത്ത് കണ്ട് ഫോൺ തന്ന്
മുറിയിൽ നിന്ന് പുറത്തു കടന്ന
മെർളി തിരിഞ്ഞു നോക്കി നിന്നു.
“ഓഹ്.. മനസിലായോ നിനക്ക് , ഞാനോർത്തു..” അവളുടെ ശബ്ദം
യുഗങ്ങൾക്കപ്പുറത്ത് നിന്ന് വന്ന
സന്തോഷ ദൂത് പോലെ തോന്നി…
പക്ഷെങ്കിലും അവൾക്ക് ഞാൻ വെറുമൊരു കൂട്ടുകാരൻ മാത്രമല്ലേ?
അതുകൊണ്ട് ഔപചാരികത
അധികം വിടാതെ നോക്കാം..
“ ഏയ്, നിന്റെ ശബ്ദം കേട്ടപ്പോ
തന്നെ മനസിലായി” പതിവില്ലാത്ത സന്തോഷം കണ്ട് മെർളി മുഖത്ത് ഉറ്റ്നോക്കുന്നുണ്ട്….
“ഉം.. ഞാൻ വിചാരിച്ചു നമ്മളെയൊക്കെ മറന്നു കാണുമെന്ന്” അവള് പ്രതീക്ഷിച്ച
ഡയലോഗ് പറഞ്ഞു…..
“അങ്ങനെയിപ്പം നിന്നെയൊക്കെ
മറക്കാനോ” എന്ന് ക്ളീഷേ മറുപടി
പറഞ്ഞെങ്കിലും നൂറ് ശതമാനം
സത്യം അത് തന്നെയായിരുന്നു..
പിന്നീട് പലരും സ്വപ്നങ്ങളിൽ
കയറിയിറങ്ങിയെങ്കിലും നിധിയെപ്പോലെ തൊട്ടുരുമ്മി അടുത്തിരിയ്ക്കാൻ പോലും ഒരിക്കലും കഴിഞ്ഞിട്ടില്ല…പക്ഷെ
ഒരു പാട് പേർ പുറകേ നടന്നിട്ടുള്ള
അവൾക്ക് ഞാനൊരു വെറുമൊരു
ഓർമ പുതുക്കൽ മാത്രമായിരിക്കാം
….അതുകൊണ്ട് തുടികൊട്ടുന്ന
ഹൃദയതാളമൊക്കെ മാറ്റിവെച്ച്
പഴയൊരു സൗഹൃദപ്പുതുക്കൽ
മാത്രമാവണം പുറമേക്ക് . മാത്രമല്ല
മെർളിയെന്റെ ഓരോ ചലനങ്ങളും ഒട്ടും കൺഫ്യൂഷനും മറയുമില്ലാതെ തിരിച്ചറിയുന്നവളാണ്. പതിവില്ലാത്ത
തിളക്കം കണ്ട് അവൾ വല്ലാതെ
ശ്രദ്ധിക്കുന്നുമുണ്ട്…
“പിന്നെ എന്തുണ്ട്.. വിശേഷമൊക്കെ..
നമ്മുടെ പഴയ കാലമൊക്കെ ഓർമയുണ്ടോടാ..” കടിച്ച് പിടിച്ച്
നിന്ന എന്റെ നൊസ്റ്റു ഓർമകൾ
പൊട്ടിത്തെറിക്കുമാറ് അവളുടെ
കിളിനാദം വീണ്ടും!
“ഹ്..പിന്നെ .. ഓർമയില്ലാതെ …
ഹി..ഹി..” മെർളിയുടെ സംശയ
എന്താണ് കവി ഉദ്ദേശിച്ചത്
ഒരുവലിച്ചുനീട്ടൽ ഫീൽ ചെയ്യുന്നു,ഒരു ഫ്‌ലോ ഇല്ല
സുനി ആണോ സണ്ണി ആണോ