നോട്ടത്തിലേക്ക് നോക്കിച്ചിരിച്ച്
ഞാൻ തല ചൊറിഞ്ഞു..
“““എനിക്ക് നല്ല ഓർമയുണ്ട്…
നീ കണ്ണടച്ച് ഓരോന്ന് പറയുന്നത്.”
അവളുടെ വാക്കുകൾ കോഴികൾ
അടുങ്ങിയ കരിയിലകൾ ചിക്കി
ച്ചികഞ്ഞ് അകത്തെ നനഞ്ഞ മണ്ണിൽ കൊത്തി കൊത്തി വെയിൽ
കൊള്ളിക്കുന്നത് പോലെ തോന്നി.!
കാരണം അടുത്തിരിന്ന് കളി
പറഞ്ഞ് പറഞ്ഞ് അവളുടെ വർത്തമാനവും നോട്ടവും തുടങ്ങി
വിയർപ്പും പൗഡറും ചേർന്ന്
വമിക്കുന്ന സുഗന്ധത്തിൽ മുങ്ങി
ഒരു വിറ ബാധിച്ച് ഞാൻ മിണ്ടുന്ന
സമയത്തായിരുന്നു കണ്ണുകൾ
അടഞ്ഞ് പോയിരുന്നത്……!
അതവൾ ഓർത്തിരിക്കുന്നെന്നോ!
എന്ത് മറുപടി പറയണമെന്നോർത്ത്
മെർളിയുടെ മുഖത്ത് നോക്കി ഞാൻ
പരുങ്ങി നിന്നു.. അടുത്തിരുന്ന്
മിണ്ടുന്നതിൽ കൂട്ടുകാർക്ക് ചില
കുശുമ്പുണ്ടെന്നൊഴിച്ചാൽ ,അവൾ
അതൊക്കെ ശ്രദ്ധിച്ചിരുന്നുവെന്ന്
ശരാശരിക്കാരനായ എനിക്ക്
ഒരിക്കലും തോന്നിയിരുന്നില്ല..
ശരാശരിക്കാൻ! അതെ.., ഒരു പക്ഷെ ശരാശരിയിലും താഴെ
ആയിരുന്നു പലതിലും! അതുകൊണ്ടാണ് ട്യൂഷൻ മാഷ്
പോലും മുൻബെഞ്ചി ലറ്റത്ത് പെൺകുട്ടികളുടെയടുത്ത് തന്നെ
എന്നെയിരുത്തിയിരുന്നത്….
ഇവൻ മറ്റു ‘പ്രശ്നങ്ങൾ’ ഒന്നും
ഉണ്ടാക്കില്ലെന്ന മാഷിന്റെ ഉറച്ച
വിശ്വാസം….. മാത്രമല്ല പ്രൊജക്ട്
ഹോം വർക്ക് മുതലായത് കളക്ട്
ചെയ്യുന്ന ജോലിയും എനിക്ക്
തന്നെയായിരുന്നു.. മിക്കപ്പോഴും..
….അങ്ങനെ മുൻബെഞ്ചിൽ
അടുത്തിരുന്ന് മിണ്ടി മിണ്ടി
ട്യൂഷൻ ക്ളാസിലേക്ക് വേഗം
വരാൻ വേണ്ടി കൊതുപ്പിച്ച് കൊണ്ട്
നിധിയുടെ സാന്നിധ്യവും! രണ്ടാളും
കഴിവിന്റെ കാര്യത്തിൽ വളരെ
വ്യത്യാസമുണ്ടെങ്കിലും വീട്ടിലെ
സാമ്പത്തിക ശരാശരി മാത്രം
ആയിരുന്നു ഒരേ പോലുള്ള
ഒറ്റ കാര്യം… അതിന്റെ സൗഹൃദ
കാഴ്ചകളേ എന്നോട് അവൾക്കുണ്ടായിരുന്നുള്ളു എന്നാണ് കരുതിയിരുന്നത്…
പക്ഷെ ഇതിപ്പോ…!?
“ഹ ഹി.. നീയതൊക്കെ ഓർക്കുന്നുണ്ടോ..ങ്ങാ… അതൊക്കെ ഒരു കാലം…” ഞാൻ
ഒരു വിഡ്ഢിച്ചിരി ചിരിച്ചു കൊണ്ട്
നിസാരവൽക്കരിക്കാൻ ശ്രമം
ഇട്ടെങ്കിലും അറിയാതെ ആ
കാലത്തെക്കുറിച്ചുള്ള നോവുകൾ
പൊന്തിവന്നു പോയി…. ഡ്രോയിൽ
എന്തോ തിരഞ്ഞു കൊണ്ട് മെർളി
പക്ഷെ കണ്ണാടിയിൽ കൂടി എന്റെ
മുഖത്തേക്ക് തന്നെ ഒളിഞ്ഞു
നോക്കുന്നുണ്ട്….
“മം…. ആ കാലമൊക്കെ
കഴിഞ്ഞ് പോയില്ലേ….ഹാ….”
ഓ മൈ…! അവളങ്ങനെ പറഞ്ഞ്
ദീർഘനിശ്വാസം വിട്ടത് എത്ര
വിഷാദവതിയാണ്…? അവൾക്കും
പിന്നീട് എന്നെപ്പോലെ തന്നെ വറ്റി
വരണ്ട കാലം തന്നെ ആയിരുന്നോ.?
എന്താണ് കവി ഉദ്ദേശിച്ചത്
ഒരുവലിച്ചുനീട്ടൽ ഫീൽ ചെയ്യുന്നു,ഒരു ഫ്‌ലോ ഇല്ല
സുനി ആണോ സണ്ണി ആണോ