ഏയ്.. എവിടെ, അന്ന് തന്നെ എത്ര
പയ്യൻമാരാണ് എന്നോട് തന്നെ ഒരു
ഇടനിലക്കാരനായി നിന്ന് കത്ത്
കൊടുക്കാനും ചെറുഗിഫ്റ്റുകൾ കൊടുക്കാനും..! ഇന്നത്തെ പോലെ
വാട്സപ്പ് സ്മാർട്ട്ഫോൺ പ്രണയം
അന്ന് സാധ്യമല്ലല്ലോ.. ഒരുമിച്ച്
പഠിച്ച കൂട്ടുകാർ മുതൽ സകല
കലാവല്ലഭനായ സ്വന്തം ചേട്ടൻ
വരെ പുറകെ ഉണ്ടായിരുന്നല്ലോ!
പ്രൊജക്ട് വർക്കുകളിലെ
സീനിയർ സഹായങ്ങളും പാട്ട്
ഡാൻസ് പഠനങ്ങളുമായി
ചേട്ടനോട് അവള് കാണിച്ചിരുന്ന
ആഭിമുഖ്യം മാത്രമല്ല കാരണം, ചേട്ടനവൾക്ക് മനോഹരമായ
കൈപ്പടയിലഴുതിയ കാവ്യപ്രേമ ലേഖനങ്ങൾ കട്ടെടുത്ത് വായിച്ച്
നിർവൃതി കൊള്ളുക ഒരു പ്രധാന
വിനോദമായിരുന്നല്ലോ…എനിക്ക്
കിട്ടിയില്ലെങ്കിലും ചേട്ടന് കിട്ടട്ടെ
എന്ന് ആത്മാർത്ഥമായി ഞാനും
ആഗ്രഹച്ചിരുന്നു..! പക്ഷേ പിന്നീട്
പലവഴിക്ക് പിരിഞ്ഞെങ്കിലും
എല്ലാത്തിലും സമർത്ഥയായ
അവൾക്ക് ഒരു പാട് കാമുകൻമാർ
ഉണ്ടായിട്ടുണ്ടാവുമെന്ന് നൂറ്
ശതമാനവും കരുതി… പക്ഷെ
അവളുടെ വാക്കുകളിലെ വിഹ്വല
ശ്വാസം കേട്ട് എന്റെ അന്തരാത്മാവ്
പഴയ പ്രേമസ്വപ്നങ്ങൾ മുഴുവൻ
ചികഞ്ഞെടുക്കാൻ തുടങ്ങി….
പാടില്ല … നിയന്ത്രിക്കണം, നമ്മുടെ
സാഹചര്യങ്ങൾ പലതാണ്…
“കല്യാണമൊക്കെ കഴിഞ്ഞല്ലേ…
ഞാൻ എഫ്ബിയിൽ കണ്ടിരുന്നു..”
ഞാൻ ഹൃദയമിടുപ്പിനെ നിയന്ത്രിച്ച്
വിഷയം മാറ്റാൻ നോക്കി. വിഷയം
മാറ്റാൻ മാത്രമല്ല..ഞാൻ ഫോളോ
ചെയ്യുന്നുണ്ടെന്ന് മെല്ലെ പറയാതെ
പറഞ്ഞതാണ്.!
“ങ്ങ്ഹാ…. അതൊക്കെ അങ്ങെനെ
കഴിഞ്ഞു….”” അവളുടെ ശബ്ദം
കൂടുതൽ ചിലമ്പിച്ചിരുന്നു… എന്തോ
തീരെ താത്പര്യമില്ലാത്ത ഒരു കാര്യം
കേട്ട പോലെ..! അല്ലെങ്കിലും അവളെ അത്രയ്ക്ക് ഹൃദയത്തിൽ
കൊണ്ട് നടന്നിട്ടാവാം.. അവളുടെ
കല്യാണ ഫോട്ടോ കണ്ടിട്ട് എനിക്കു
മെന്തോ ഒരു പൂർണതൃപ്തി തോന്നിയിരുന്നില്ല.! ആകെ അവളെ
ഏറ്റവുമിഷ്ടപ്പെട്ടിരുന്ന പച്ച പട്ടുപാവാടയോടും ബ്ളൗസിനോടും സാമ്യമുള്ള ഉടുപ്പിലാണ് ആ
ഫോട്ടോയിൽ കണ്ടതിന്റെയൊരു
ആകർഷണമേ തോന്നിയിരുന്നുള്ളു.
പ്രേമത്തിന്റെ … അടുപ്പത്തിന്റെ
ചലനങ്ങൾ പെണ്ണുങ്ങൾ പെട്ടന്ന്
പിടിച്ചെടുക്കുമെന്നത് നൂറ് ശതമാനം
ശരിവെച്ച് മെർളിയുടെ ചൂഴ്ന്ന നോട്ടത്തിന്റെ ശക്തി കുത്തനെ
കൂടിയിട്ടുണ്ട്…… പക്ഷെ വിവാഹ
കാര്യം പറഞ്ഞയുടനെ അവളുടെ
താത്പര്യമില്ലായ്മ കണ്ട് എന്റെ
ഇടത്തും വലത്തും പല പല
ചിന്തകൾ കുത്തിക്കുടഞ്ഞ്
വരാൻ തുടങ്ങി… പക്ഷെ മെർളി!,
വേണ്ട.. തത്കാലം എങ്ങനെയങ്കിലും നിർത്തണം…
എന്ത് പുരോഗമനങ്ങൾ പറഞ്ഞാലും മനുഷ്യ ജീവിയാണ്
എന്താണ് കവി ഉദ്ദേശിച്ചത്
ഒരുവലിച്ചുനീട്ടൽ ഫീൽ ചെയ്യുന്നു,ഒരു ഫ്‌ലോ ഇല്ല
സുനി ആണോ സണ്ണി ആണോ