പ്രത്യേകിച്ച് നമ്മുടെ നാടാണ്…!
“മെർളി… ദേ ടാങ്ക് നിറഞ്ഞു…”
ഞാൻ പറഞ്ഞത് കേട്ട് പെട്ടന്ന്
എന്നെ ഒരു മിനിറ്റ് രക്ഷപ്പെടുത്തി
മോട്ടറോഫാക്കാൻ വേണ്ടി മെർളി
താഴേയ്ക്ക് പോയി.!
“ആരാ.. വൈ ഫാ….?” അവളുടെ
ചോദ്യത്തിൽ ആകാംഷ നിറഞ്ഞു.
ഫെയ്ക്ക് ഐഡിയുമായി കറങ്ങുന്ന
ഞാൻ എഫ്.ബിയിൽ ഫോട്ടോകൾ
ഒന്നുമിട്ടിരുന്നില്ല.
““നിധി… നാളെ വൈകിട്ട്
വാട്ട്സപ്പിൽ വരാമോ.. ഇപ്പോ
അവളുടെ ഫാമിലി എല്ലാവരും
വരും..”” മെർളി മറഞ്ഞ സമയം
നോക്കി വേഗം ചാടി മറുപടി പറഞ്ഞു കൊണ്ട് പെട്ടന്ന് കട്ട് ചെയ്തത്
അവളുടെ ഉത്കണ്ടാനിശ്വാസമുള്ള ചോദ്യത്തിന് മുമ്പിൽ നിന്ന് താത്കാലികമായി രക്ഷപ്പെട്ടു പോകാൻ മാത്രമായിരുന്നില്ല….. നിന്നോട് ചാറ്റാനും ഒരു പാട് കാര്യം മിണ്ടാനുമൊക്കെ കൊതിയുണ്ട് എന്ന് അവളെ അറിയിക്കാൻ വേണ്ടി കൂടിയായിരുന്നു….!
“ഉം..” എന്ന അവളുടെ മറുപടിയിൽ
സൗഹൃദം വീണ്ടും പുഷ്പ്പിച്ചതിന്റെ ഉൻമേഷമോ ..അതോ മുറിഞ്ഞ
വേദനയുടെ നൊമ്പരമോ..? എന്തോ
എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല…
പക്ഷെ മെർളിയാരെന്നവൾ തിരിച്ചറിഞ്ഞ് ചോദിക്കുമ്പോൾ
എന്തിനാണ് ഞാൻ ഒരു ഒഴിവ്
പറഞ്ഞ് ഒളിച്ച് പോകുന്നത്…..
എന്തിന് രക്ഷപ്പെടാൻ നോക്കി?
പരസ്പരം ചേരുംപടി ചേരാതെ
പെട്ടു പോകുന്ന ഒരുപാട് കെട്ടുപാട്
നിറഞ്ഞ ബന്ധങ്ങളായി തീരുന്ന
നമ്മുടെ പതിവ് ബന്ധനങ്ങൾ…!?
അനാവിശ്യ പവിത്രത കല്പിച്ച്
കുടുങ്ങിപ്പോകുന്ന ശരാശരിക്കാരായ നമ്മൾക്ക് മറ്റ്തിരഞ്ഞെടുപ്പുകൾ അന്യമല്ലേ..!?
എല്ലാം പരസ്പരം തിരിച്ചറിയപ്പെടും
എന്ന് പ്രതീക്ഷിച്ച് ഞാൻ കെ. കെ യുടെ പാട്ടുകളിൽ വീണ്ടും വെറുതെ
മുഴുകി…..
മോട്ടറോഫാക്കി വന്ന മെർളി
ഞാൻ പാട്ട് കേട്ടിരിക്കുന്നത് കണ്ട്
ചുറ്റിത്തിരിഞ്ഞ് തിരികെപ്പോയി.
“ദിൽ നഷിൻ… ദിൽ..” അധികമാരും
ശ്രദ്ധിച്ചില്ലെങ്കിലും എനിക്കെന്തോ
ഇഷ്ടമുള്ള കെ.കെപ്പാട്ട് ആവർത്തിച്ച് താളമടിച്ച് കേട്ട് ഞാനുറങ്ങിപ്പോയി…
“ആരാ വിളിച്ചത്…” മെർളി അത്താഴമുണ്ണാൻ വിളിച്ചപ്പോൾ
എന്തേ ചോദ്യമിത്ര വൈകിയെന്ന്
ചിന്തിച്ച് ഞാൻ പുഞ്ചിരിച്ചു …
“ഓ..പഴയ ഒരു ക്ളാസ് മേറ്റാ..
യു.കെയില് ജോലി കിട്ടിയപ്പോ
വിളിച്ചതാ… ഫാർമസിസ്റ്റ്..” ഞാൻ
അലസമട്ടിൽ പറഞ്ഞത് കേട്ട്
അവൾ സംതൃപ്തി ഭാവിച്ചു…
കുടുംബത്തിലുള്ളവരോട്
കുശലം പറഞ്ഞിരുന്നത്
കൊണ്ട് കൂടുതൽ ചോദ്യങ്ങൾ
എന്താണ് കവി ഉദ്ദേശിച്ചത്
ഒരുവലിച്ചുനീട്ടൽ ഫീൽ ചെയ്യുന്നു,ഒരു ഫ്‌ലോ ഇല്ല
സുനി ആണോ സണ്ണി ആണോ