പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ…[ഹരൻ] 134

കാറിനു ഒരു പോലീസ് ജീപ്പ് കൈ കാണിച്ചു. താനെയിലെ ഒട്ടുമിക്ക പോലീസുകാരെയും വിശാലിനറിയാമായിരുന്നു ഇത് പക്ഷേ മുംബൈ പോലീസാണ്. പിന്‍ സീറ്റില്‍ ഞാനും സംഗീതയും കൂടി “അക്കുത്തിക്കുത്താനവരമ്പത്ത്” കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. സ്റീരിയോവില്‍ മൈക്കല്‍ ജാക്സന്‍റെ ‘ബ്രേക്ക് ഓഫ് ഡൌണ്‍’ പതിഞ്ഞ സ്വരത്തില്‍ പാടുന്നു.

പോലീസുകാരെ കണ്ടതും രണ്ട് പെണ്‍കുട്ടികളും ചെറുതായി ഒന്ന് പേടിച്ചു, വേറെ ഒന്നുമല്ല, അവർ കൊണ്ടുപോയാൽ കടിച്ചു കുടഞ്ഞു കളയും നായിന്റെ മക്കൾ. അത് കണ്ട് വിശാല്‍ എലാവരോടുമായി പറഞ്ഞു, ” ആരേ കായ്കോ ഡര്‍ത്താബെ, പൈസാ ദേഗാ തൊ നങ്കാ നാച്ചേങ്കേ യെ ചൂത്തിയാ ലോഗ് മേരെ സാംനെ” വിശാല്‍ ഉള്ളത് കൊണ്ട്‌ എനിക്കും പേടിയൊന്നും തോന്നിയില്ല, മുംബയില്‍ കാശ് കൊണ്ട്‌ നടക്കാത്തതായി എന്താ ഉള്ളത്. വിശാല്‍ കാറിനു വെളിയിലിറങ്ങി ഒരു സിഗരെറ്റ്‌ കത്തിച്ചു. ഞാന്‍ മനസ്സില്‍ വിചാരിച്ചു, “ഹോ ഭയങ്കരന്‍, പോലീസിന്‍റെ മുന്‍പില്‍  സിഗരെറ്റ്‌ വലിക്കുകയോ, നാട്ടിലെങ്ങാനും ആവണം” ഞാനും വെളിയിറങ്ങി ഒരു സിഗരെറ്റ്‌ കത്തിച്ചു.

നീ വരണ്ട ഇത് ഞാന്‍ നോക്കിക്കോളാം എന്ന അര്‍ത്ഥത്തില്‍ കൈ കാണിച്ചു കൊണ്ട്‌ വിശാല്‍ പോലീസിന്‍റെ അടുത്തേക്ക് പോയി. പക്ഷേ സംസാരം എനിക്ക് കേള്‍ക്കാമായിരുന്നു. പോലീസ് ചോദിക്കുന്നുണ്ടായിരുന്നു, “എവിടെ പോകുന്നു, ആരാ കാറില്‍, ഏതാ ആ പെണ്ണുങ്ങള്‍, ഡ്രഗ്സ് ഉണ്ടോ” എന്നെല്ലാം. ഒരു കൂസലുമില്ലാതെ വിശാല്‍ ഇങ്ങനെ പറയുന്നത് കേട്ട് ഞാന്‍ അത്ഭുതപെട്ടു, “പെണ്‍കുട്ടികള്‍ രണ്ടും കേസ് കേട്ടുകള്‍ ആണ് സാറേ, കൂടെയുള്ളത് എന്‍റെ സുഹൃത്തും, ഡ്രഗ്സ് ഇല്ല രണ്ട് ബിയര്‍ അടിച്ചിട്ടുണ്ട്, സാറിനിപ്പോ എന്താ വേണ്ടേ” അത് കേട്ട് പോലീസുകാര്‍ ചോദിക്കുന്നത് കേട്ടു, “എന്താടാ നിന്‍റെ സ്വരത്തിനൊരു ബലം” “എന്ത് ചെയ്യാനാ സാറേ ജോലി അങ്ങനെയായിപ്പോയില്ലേ”,  അവൻ പറഞ്ഞു. ബാര്‍ മുതലാളിയാണെന്നറിഞ്ഞപ്പോള്‍ അവര്‍ അയഞ്ഞതും, നൂറിന്റെ രണ്ട് നോട്ടുകള്‍ കൊടുത്തു അവന്‍ തിരിച്ചു വന്നു കാറിൽ കേറുന്നതും ഞാൻ നോക്കിനിന്നു.

കൂടെയുള്ള പെണ്‍കുട്ടികള്‍ രണ്ടും എത്ര മാത്രം സന്തോഷത്തിലാണ് എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അല്‍പ നേരത്തെക്കാണെങ്കിലും, തങ്ങളെ നന്നായി കെയര്‍ ചെയ്യുന്ന, നോട്ടം കൊണ്ട്‌ പോലും നോവിക്കാത്ത രണ്ട് യുവാക്കളൊടൊപ്പം ചിലവഴിക്കുന്ന സമയം ജീവിതത്തില്‍ വളരെ വിരളമായി മാത്രം കിട്ടുന്നതാണെന്ന് അവര്‍ക്കറിയാമായിരുന്നു. അന്ന് അന്ന് പലപ്പോഴായി സംഗീത എന്നോട് അവളുടെ കഥ പറഞ്ഞു. അവളയക്കുന്ന കാശ് കൊണ്ട്‌ രക്ഷപ്പെട്ടു വരുന്ന കുടുംബം. താഴെയുള്ള രണ്ട് സഹോദരിമാരെ കല്യാണം കഴിപ്പിച്ച് അയച്ചു, അനിയന് ഒരു ടെലെഫോണ്‍ ബൂത്ത്‌ ഇട്ടു കൊടുത്തിട്ടുണ്ട്. ഇനി ആരെങ്കിലും ഇഷ്ടം തോന്നി വിളിച്ചാല്‍ കൂടെ ജീവിക്കാനും, നശിച്ച സര്‍വ്വീസ് ബാറിലെ ജോലി വേണ്ടെന്നു വയ്ക്കാനും അവള്‍ തയ്യാറായിരുന്നു.

കാശിനു വേണ്ടി എന്ത് ചെയ്യാനും തയ്യാറുള്ള മറ്റ് പലരേക്കാൾ സംഗീത വിഭിന്നയായി കാണപ്പെട്ടു. പല പെണ്‍കുട്ടികള്‍ക്കുമില്ലാത്ത ഒരു നാണവും, ആര്‍ക്കും ഇഷ്ടം തോന്നുന്ന തരത്തില്‍ ഒരുപാട് ഫെമിനിന്‍ ക്വാളിറ്റീസും അവള്‍ക്കുണ്ടായിരുന്നു. സ്വതവേ മൃദുഭാഷിയായ എന്നെ അവള്‍ക്ക് ഒരുപാടിഷ്ടമായിരുന്നു എന്ന് അവളുടെ ഓരോ പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും ഞാനറിഞ്ഞുകൊണ്ടിരുന്നു.

The Author

5 Comments

Add a Comment
  1. വിശാലിനെപോലെ ഒരു വിവാഹ ജീവിതം നയിക്കരുതോ. അടുത്ത കഥക്ക്‌ കാത്തിരിക്കുന്നു.

  2. കണ്ണൂർക്കാരൻ

    സംഭവം കൊള്ളാം പക്ഷെ പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ തോന്നി… പൂർണതയിൽ എത്താത്തത് പോലെ
    അഭിപ്രായം വ്യക്തിപരം

  3. Superb ayittund

  4. പൊന്നു.?

    കൊള്ളാം…… നന്നായിട്ടുണ്ട്.

    ????

Leave a Reply

Your email address will not be published. Required fields are marked *