പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2 [Malini Krishnan] 212

വീണ്ടും എയർ കേറണ്ടാലോ എന്ന് കരുതി കസിന്സിനോട് ഞാൻ ഈ കാര്യം ഒന്നും പറയാൻ നിന്നില്ല. അങ്ങനെ അതീവ സ്വാദിഷ്ടമായ സദ്യ കഴിച്ചതിന് ശേഷം, പണ്ടത്തെ പോലെ പേടിച്ചു നില്കാതെ അവളെ പോയി പരിചയപ്പെടാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. മുത്തശ്ശി കഥകൾ കേൾക്കുമ്പോ മനസ്സിൽ സങ്കല്പികർ ഉള്ള ആ രൂപം കാണുവാനായി എന്റെ കണ്ണുകൾ അവളെ വീണ്ടും വീണ്ടും അന്വേഷിച്ചു. അവളെ കാണാതെ ആയപ്പോ എന്റെ മനസ്സ് ഒന്ന് പിടഞ്ഞു…

ഓഡിറ്റോറിയത്തിന്റെ പുറത്ത ഒരു കാറിന്റെ മുകളിലൂടെ അവളുടെ തല മാത്രം കണ്ടു ഞാൻ, ഉള്ളിൽ സർവ്വ ധൈര്യവും സംഭരിച് ഞാൻ അവളുടെ അടുത്തേക്ക് നടന്നു. എന്റെ ഹൃദയം പട പട തുടിക്കുകയിരുന്നു. അവൾ അപ്പോഴേക്കും വണ്ടിയിൽ കെയറിയിരുന്നു, വണ്ടി മെല്ലെ എടുത്തു, എന്റെ മനസ്സ് മുന്നോട്ട് പോയെങ്കിലും എന്റെ ശരീരം അവിടെ നിന്ന് അനങ്ങിയില്ല.

അവിടെ നിന്ന് ഞാൻ പോവല്ലെ എന്ന് കൈ ഉയർത്തി കാണിച്ചു. എന്റെ പോസ് കണ്ടിട്ട് ആവണം നീതും കിച്ചുവും ബാക്കി കസിന്സും എനിക്ക് വട്ടായോ എന്ന ഭാവത്തിൽ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

 

“എന്താടാ ക്രിക്കറ്റിലെ അമ്പയർ 6 കാണിക്കുന്ന പോലെ രണ്ട കയ്യും പൊക്കി നിൽക്കുന്നേ .” കിച്ചു എന്റെ അടുത്ത വന്നു താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു. അപ്പോഴാണ് ഞാൻ കൈകൾ താഴത്തേക്ക് ആകുന്നത്. എന്തോ പെട്ടന്ന് അവരോട് എല്ലാ കാര്യങ്ങളും പറയണം എന്ന് തോന്നി, കളിയാകുക ആണെകിൽ ആക്കിക്കോട്ടെ എന്ന് വെച്ചു. പക്ഷെ ഞാൻ ഇതുവരെ ഇങ്ങനെ ഒന്നും ഇവരോട് പറയാത്തതെ കൊണ്ടും എന്റെ മുഖത് ഉള്ള സങ്കടവും സീരിയസ്നെസും കണ്ടിട്ട്, അവരെ എന്നെ കളിയാക്കാൻ ഒന്നും നിന്നില്ല.

 

“നീ എന്നോട് ഒരു വാക്ക് പറഞ്ഞിരുനെകിൽ ഞാൻ പോയി അന്വേഷിച്ചു താരിലായിരുന്നോടാ, അത് എങ്ങനെ നീ വല്യ അഭിമാനി ആവാൻ നോക്കിയത് അല്ലെ.” നീതു പറഞ്ഞു.

 

“പണ്ട് ഇത് പോലെ എന്റെ കോളേജിൽ ഉണ്ടായിരുന്ന ഒരു കൂട്ടുകാരന് ഒരുത്തിയുടെ ഇഷ്ടം തോന്നി, പക്ഷെ അവളോട് പറയാൻ നാണം ആയത് കൊണ്ട് ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും കൂടി ആണ് അവളൂടെ കാര്യം പറയാൻ പോയത്…” ഞാൻ പറഞ്ഞു, അതിന്ടെ ഇടയിൽ കിച്ചു കേറി ചോദിച്ചു

The Author

9 Comments

Add a Comment
  1. ❤️

  2. ✖‿✖•രാവണൻ ༒

    ♥️❤️

    1. ❤️❤️

    1. ❤️

  3. നന്ദുസ്

    സൂപ്പർ… കിടു പാർട്ട്‌ ആണ് തുടരൂ ???

    1. ❤️

    1. ❤️

Leave a Reply

Your email address will not be published. Required fields are marked *