പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2 [Malini Krishnan] 132

അവിടെ എത്തിയപ്പോ അവന് വിളമ്പാൻ കിട്ടിയത് തൈരും എനിക്ക് കിട്ടിയത് അച്ചാറും ആയിരുന്നു, ബിരിയാണി റൈസ് അല്ലെങ്കിൽ ചിക്കൻ പീസ് ആയിരുന്നു ഞങ്ങൾക്ക് താല്പര്യം പക്ഷെ അതിന് ഒക്കെ ആൾകാർ ആദ്യമേ സെറ്റ് ആയിരുന്നു.

 

അച്ചാർ എടുത്ത് വിളമ്പാൻ നടക്കുമ്പോഴാണ് ദൂരെ നിന്നും ഞാൻ ആ കാഴ്ച കണ്ടത്. ഒരു വട്ടം കൂടി ആ മുഖം കാണുവാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടാവുമോ എന്നുള്ള എന്റെ സംശയത്തിന് ഉത്തരം എന്ന പോലെ, എന്റെ മനസിനും കണ്ണിനും സ്വർഗം കിട്ടിയത് പോലെ, അവളും ഈ റിസപ്ഷന് വന്നിട്ട് ഉണ്ടായിരുന്നു. അച്ചാർ വിളമ്പി വിളമ്പി എത്രയും പെട്ടെന്ന് അവൾ ഇരിക്കുന്ന ടേബിളിൽ എത്തണം എന്നായിരുന്നു ഇനി ഉള്ള എന്റെ ലക്ഷ്യം.

വിളമ്പുമ്പോ ചില ആൾകാർ അച്ചാർ വേണ്ട എന്നൊക്കെ പറയുണ്ടായിരുന്ന, അതൊന്നും കേൾക്കാതെ ഞാൻ എല്ലാര്ക്കും അച്ചാർ വിളമ്പി കൊണ്ടേ ഇരുന്നു. അങ്ങനെ പോയി പോയി ഞാൻ അവളുടെ തൊട്ട് അടുത്ത ഉള്ള ടേബിളിലെ എതാൻ ആയപ്പോ ആണ് എതോ ഒരു അമ്മാവൻ എന്റെ അടുത്ത വന്നത്.

“ആ മോനെ, നീ പോയി കഴിക്കാൻ ഇരുന്നോ, അച്ചാർ ഒക്കെ ഞാൻ വിളമ്പികൊലാം.”

“അയ്യോ, വേണ്ട മാമ ഞാൻ തന്നെ വിളമ്പികൊലാം, ഏതായാലും ഇത്രയും വിളമ്പിയിലെ ഇത് കഴിഞ്ഞിട്ട് ഞാൻ കഴിചോലാം.” ടെൻഷൻ അടിച്ച ഞാൻ പറഞ്ഞു.

“മോൻ ആകെ വിയർത്തു പോയലോ വിളമ്പീട്ട്, ഇങ്ങോട്ട് തന്നേക്ക്, എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല, മോൻ അത് വിചാരിച്ച താരത്തെ ഇരിക്കുക ഒന്നും വേണ്ട. മുടി കുറച്ചു വെള്ള കളർ ആയി എന്നേ ഉള്ളു ഞാൻ എപ്പഴും നല്ല ആക്റ്റീവ് ആണ്.” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു എന്നിട്ട് എന്റെ കൈയിൽ നിന്നും അച്ചാറിന്റെ പാത്രം വാങ്ങാൻ നോക്കി.

“എന്റെ പോന്ന അങ്കിൾ’ലെ, എനിക്ക് പണ്ട് തൊട്ടേ ഉള്ള ഒരു വല്യ ആഗ്രഹം ആണ് എല്ലാവര്ക്കും അച്ചാർ വിളമ്പി കൊടുക്കണം എന്ന്.” ഞാൻ ഒരു കൃത്രിമ ചിരിയോട് കൂടി പറഞ്ഞു. ഇത് കേട്ട അമ്മാവൻ എന്നെ ഒരു അത്ഭുതത്തോട് നോക്കി നിന്നു.

The Author

4 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️

  2. നന്ദുസ്

    സൂപ്പർ… കിടു പാർട്ട്‌ ആണ് തുടരൂ ???

Leave a Reply

Your email address will not be published. Required fields are marked *