പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2 [Malini Krishnan] 131

 

“അതിന് നിനക് പെൺപിള്ളേരോട് സംസാരിക്കാൻ അറിയില്ലലോ, പിന്നെ നീ പോയിട്ട് എന്താ കാര്യം.”

“ഞാൻ ഒറ്റക് പോയി പറഞ്ഞു എന്നല്ല, ഞാനും ആ കൂട്ടത്തിലെ ഉണ്ടായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്… ഞാൻ പറയുന്ന കഥയുടെ ഫ്‌ലോ ഇങ്ങനെ എടക് കേറി ഓരോന്ന് ചോദിച്ച കളയല്ലേ, പ്ളീസ്.” ഞാൻ പറഞ്ഞു

 

“സോറി സോറി , ഇനി ഒന്നും ഇല്ല നീ പറഞ്ഞോ.” എല്ലാരും കൂടി പറഞ്ഞു.

“അങ്ങനെ അവളോട് കാര്യം പറഞ്ഞപ്പോ ആണ് അവൾ ചോദിച്ചത്… എന്റെ മുഖത് നോക്കി ഇഷ്ടം ആണ് എന്ന് പോലും പറയാൻ ധൈര്യം ഇല്ലാത്ത ഒരുത്തനെ പ്രേമിക്കാൻ എനിക്ക് തീരെ താല്പര്യം ഇല്ല. ഇനി ഇതും പറഞ്ഞ അവൻ പിന്നെയും വരണം എന്നും ഇല്ല എന്നും കൂടി പറഞ്ഞേക്ക്.”

 

“ഇതിൽ നിന്നും എനിക്ക് മനസിലായത്, ആദ്യം വേണ്ടത് മുഖത്തു നോക്കി സംസാരിക്കാൻ ഉള്ള ധൈര്യം ആണ്.” ഞാൻ പറഞ്ഞ നിർത്തി.

 

“അതിന് നീ ഇപ്പൊ തന്നെ പോയി ഇഷ്ടം ആണ് എന്ന് പറയാൻ പോവുക അല്ലാലോ, പിന്നെ ഞാൻ പോയി നിനക് അവളെ ഇഷ്ടം ആണ് എന്ന് ഒന്നും അല്ലാലോ പറയാൻ പോവുന്നത്, ജസ്റ്റ് പോവുന്നു പേര് ചോദിക്കുന്നു, അതുകൊണ്ട് ഇപ്പൊ ഒന്നും സംഭവിക്കാൻ ഒന്നും പോവുന്നില്ലലോ, അതൊക്കെ കഴിഞ്ഞിട്ട് നീ തന്നെ അല്ലെ പോയി കാര്യം പറയാ.” നീതു പറഞ്ഞു

 

“അത് ശെരിയനാലോ ലെ… അങ്ങനെ ചെയ്ത മതി.” ഞാൻ പറഞ്ഞു

“ഇനി പറഞ്ഞിട്ട് നോ കാര്യം.” നീതു പറഞ്ഞു

“അല്ലെങ്കിൽ എടാ, നമ്മൾക്ക് പെട്ടന് ബൈക്ക് എടുത്തുത്തിട്ട് ആ കാർ പോയ വഴി വിട്ടാലോ, എന്നിട്ടേ എവിടെയാ താമസിക്കുന്നത് എന്ന് കണ്ടുപിടിക്കാം.” കിച്ചു പറഞ്ഞു.

 

“എടാ, എടാ, സ്ടാൽകിങ് ഈസ് എ ഡേർട്ടി ബിസിനസ്, അപ്പൊ ആ പണി നമ്മൾ ചെയ്യരുത്. അവൾ എനിക്ക് ഉള്ളത് അല്ല എന്നായിരിക്കും എന്റെ വിധി. നമ്മൾ എന്ത് ആഗ്രഹിച്ചാലും നടക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ലാലോ.” കുറച്ച സങ്കടത്തിൽ ഞാൻ പറഞ്ഞു. അവർക്കും ഫീൽ ആയി.

The Author

4 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️

  2. നന്ദുസ്

    സൂപ്പർ… കിടു പാർട്ട്‌ ആണ് തുടരൂ ???

Leave a Reply

Your email address will not be published. Required fields are marked *