“ഹെയ്യ്യ്യ്, അത് പോട്ടെ നമ്മൾ കൂറേ കാലം കഴിഞ്ഞ കൂടിയത് ഇതുപോലെ സെന്റി അടിച്ച ഇരിക്കാൻ ഒന്നും അല്ലാലോ. എല്ലാരും അവർ അവരുടെ കോളേജിലെ വിശേഷങ്ങളും ചെയ്ത കൂട്ടിയ മണ്ടത്തരം ഒക്കെ പറഞ്ഞ ഞാൻ ഒന്നു നോക്കട്ടെ ആരാണ് എന്നേ കാലും കൂടുതൽ പൊട്ടത്തരം കാണിച്ചത് എന്ന്.” എല്ലാരുടെയും മൂഡ് ഒന്ന് മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു. എല്ലാരും ഒരു ചെറുപുഞ്ചിരിയോട് കൂടി ഓരോരോ കഥകൾ പറഞ്ഞ അവിടെ തന്നെ ഇരുന്നു.
അപ്പോഴാണ് അമ്മയും വല്യമ്മയും വേറെയും കുറച്ച ബന്ധുക്കൾ ഞങ്ങളുടെ അടുത്തേക് വന്നിട്ടേ വൈകുനേരം റിസപ്ഷൻ ഉണ്ട് ഇനി അങ്ങോട്ട് ആണ് പോവേണ്ടത് എന്ന് പറഞ്ഞു. അപ്പൊ ഇന്ന് ഫുൾ ഞങ്ങൾ ഒരുമിച്ച് തന്നെ ആണലോ എന്ന സന്തോഷത്തിൽ ഞങ്ങളും.
പിന്നെ റിസപ്ഷൻ നടക്കുന്ന വീട്ടിൽ ഞങ്ങൾ കുറച്ച നേരത്തെ എത്തി. അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച ഇരിക്കുക മാത്രം അല്ല ഇഷ്ടംപോലെ വയ്യനോക്കാനും ഇവിടെ വകുപ് ഉണ്ട്.
അപ്പോഴാണ് അമ്മ എന്റെ അടുത്തേക് വന്ന പറയുന്നത്, “അമ്മേടെ ചക്കര കുട്ടൻ ഇവിടെ വെറുതെ ഇരിക്കുക അല്ലെ ഒന്നു വന്ന വിളമ്പാൻ സഹായിക്കട.” സോപ്പ് ഇട്ട് തുടങ്ങിയപ്പോ തന്നെ എന്തേലും പണി ആയിരിക്കും എന്ന് മനസിലായിണ്ടായിരുന്നു. ഞാൻ അമ്മേടെ മുഖത്തേക് ദയനീയം ആയി നോക്കി.
“ഒറ്റക് വരണ്ടടാ, ഇവനെയൊക്കെ വിളിച്ചോ”, എന്നും പറഞ്ഞ അമ്മ കിച്ചുനെ ചൂണ്ടി കാണിച്ചു.
“ശെരി അമ്മെ ഞങ്ങൾ വന്നോളാം” ഞാൻ പറഞ്ഞു
“ആരോട് ചോദിച്ചിട്ട് ആട ‘ഞങ്ങൾ’ വന്നോളാം എന്ന് പറഞ്ഞത്: കിച്ചു എന്റെ അടുത്ത പറഞ്ഞു.
“അമ്മെ കിച്ചുണ് എന്തോ പറയാൻ ഉണ്ട് എന്ന്.”
“എന്താ കിച്ചു മോനെ ??” അമ്മ അവനോട് ചോദിച്ചു
“അല്ല ചെറിയാമ്മേ ഞാൻ ഇവനോട് വേഗം പോയി വിളമ്പാം എന്ന് പറയുവായിരുന്നു.” ഒരു ചമ്മിയ ചിരി ഫിറ്റ് ചെയ്ത അവൻ പറഞ്ഞു
“ആ, എന്ന രണ്ടാളും വേഗം വാ.” അമ്മ പറഞ്ഞു
ഞാൻ അവനെ നോക്കി ഒരു ആക്കിയ ചിരി പാസ് ആക്കി, അവൻ ആണെകിൽ നിന്നെ ഞാൻ ശെരിയാക്കി തരാമെടാ തെണ്ടി എന്ന ഭാവത്തിൽ തല ആട്ടി.
❤️
♥️❤️
❤️❤️
?
❤️
സൂപ്പർ… കിടു പാർട്ട് ആണ് തുടരൂ ???
❤️
Adipoli
❤️