പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2 [Malini Krishnan] 211

ഞാനും കിച്ചും മാത്രേ കഴിക്കാൻ ഇരുന്നുള്ളു, നീതുവും ബാക്കി പിള്ളേർ എല്ലാരും കഴിച്ചു. ഇവനോട് കാര്യം പറയണം എന്ന് ഉണ്ടായിരുന്നു എനിക്ക്, എന്നാൽ നേരത്തെ പറഞ്ഞപ്പോ ഉള്ള പ്രതികരണം ആയിരിക്കില്ല ഇനി. 6 അടിക്കാൻ കിട്ടിയാ ഒരു സ്വർണ അവസരം ഞാൻ ഹിറ്റ് വിക്കറ്റ് ആയപോലെ ആയിരുന്നു.

അപ്പൊ ഇത് ഞാൻ ഇവനോട് പറഞ്ഞ എനിക്ക് ഒരു അടി ഉറപ്പാണ്. പിന്നെ കൈ കഴുകാൻ പോവുമ്പോ ആണ് അവൾ ഒരു കാറിലേക് കേറുന്നത് ഞാൻ കണ്ടത്. ഒടി പോയി സംസാരിക്കാൻ മനസ്സ് പറഞ്ഞെങ്കിലും അതൊന്നും എന്നേ കൊണ്ട് പറ്റില്ലായിരുന്നു. njan അവിടെ കൂറേ നേരം നിന്ന് mugham കഴുകി. പിന്നെ കിച്ചു എന്നെ വിളിച്ച കൂറേ നേരം ആയാലോ എന്ന് പറഞ്ഞപ്പോ ആണ് ഞാൻ നിർത്തിയത്.

എല്ലാം കഴിഞ്ഞു ഞങ്ങൾ പിരിഞ്ഞു, എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും യാത്ര പറഞ്ഞു. കാറിൽ തിരിച്ച വീട്ടിലേക്ക് പോവുമ്പോഴും എന്റെ ചിന്തകൾ മുഴുവൻ അവളെ കുറിച്ച ആയിരുന്നു. റേഡിയോയിൽ ഒരോ റൊമാന്റിക് പാട്ട് വരുമ്പോളും അവളുടെ ഓർമ്മകൾ ആയിരുന്നു, ഇനി വെറുതെ ഇരുന്ന് റൊമാന്റിക് പാട്ടുകൾ കേട്ടാലും അവളുടെ ഓർമ്മകൾ കൂടും എന്ന് എനിക്ക് മനസിലായി. അങ്ങനെ ഒരു നീണ്ട ദിവസത്തിന് വീട്ടിൽ എത്തി.

അമ്മയോട് ഗുഡ് നൈറ്റ് പറഞ്ഞ ഞാൻ മുകളിൽ എന്റെ റൂമിലേക്ക് പോയി. ഞാൻ കരുതിയത് പോലെ തന്നെ എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. അതിന് കാരണം അവളോട് തോന്നിയോ ഇഷ്ടം ആണോ അതോ അവളോട് സംസാരിക്കാൻ പറ്റാത്തതിന്റെ കുറ്റബോധം ആണോ എന്നും അറിയില്ല, ഒരു പക്ഷെ രണ്ടും കൂടി ആവും.

എല്ലാരുടെയും ജീവിതത്തിൽ അപൂർവമായി നടക്കുന്ന ഒരു അനുഭവം, സ്വപനങ്ങളും പോലും ഞാൻ കണ്ടിട്ടില്ലാത്ത ഒരു രാജകുമാരി എന്റെ കൺമുന്നിൽ വന്ന നിന്നിട്ടും ഞാൻ ആ അവസരം കൊണ്ടുപോയി കളഞ്ഞു. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി, മനസ്സിൽ ആകെ ഒരു വിങ്ങൽ. നാളെ തന്നെ ഈ കാര്യത്തിൽ ഒരു തീരുമാനം അവൻ വേണ്ടി അതിനുള്ള ആദ്യത്തെ പടി എടുത്ത് വെക്കാം എന്ന് ഞാൻ തീരുമാനിച്ചു.

The Author

9 Comments

Add a Comment
  1. ❤️

  2. ✖‿✖•രാവണൻ ༒

    ♥️❤️

    1. ❤️❤️

    1. ❤️

  3. നന്ദുസ്

    സൂപ്പർ… കിടു പാർട്ട്‌ ആണ് തുടരൂ ???

    1. ❤️

    1. ❤️

Leave a Reply

Your email address will not be published. Required fields are marked *