അടുത്ത ദിവസം രാവിലെ ഞാൻ പതിവിലും നേരത്തെ എണീറ്റ് കുളിച്ച റെഡി ആയി താഴത്തേക്ക് ചെന്നു. എന്നെ കണ്ടതും അമ്മ ഒന്നു ഞെട്ടി എന്നിട്ട് എന്നെ അടിമുടി ഒന്ന് നോക്കി
“നീ എങ്ങോട്ടാടാ രാവിലെ തന്നെ കുളിച്ചൊരുങ്ങി മുണ്ട് ഒക്കെ ഉടുത്തിട്ട്”
“ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം അമ്മെ.”
“നിനക് എന്ത് പട്ടിയടാ മോനെ, രാവിലെ നേരത്തെ എനിക്കുന്നു എന്നിട്ട് എത്രയോ കൊല്ലം ആയിട്ട് പോവാത്ത അമ്പലത്തിൽ പോവുന്നു എന്നൊക്കെ പറയുന്നു. നിനക്കു പ്രെശ്നം ഒന്നും ഇല്ലാലോ ലെ മോനെ .” എന്റെ തല തലോടി കൊണ്ട് അമ്മ ചോദിച്ചു.
“എനിക്ക് ഒന്നും പറ്റിയില്ല, ഒന്ന് അമ്പലത്തിൽ പോവണം എന്ന് തോന്നി പോവുന്നു. അല്ലാതെ വേറെ പ്രേതേകിച് കാരണം ഒന്നും ഇല്ല.”
അവിശ്വസനീയതയും പുച്ഛത്തോടെയും എന്നെ നോക്കി കൊണ്ട് പോയിക്കോളാൻ തലയാട്ടി കൊണ്ട് പറഞ്ഞു.
“അപ്പൊ നീ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നിലെ.” പുറത്തു എത്തിയ എന്നോട് അമ്മ ചോദിച്ചു.
“വന്നിട്ട് കഴിച്ചോല്ലാം..!!” എന്നും പറഞ്ഞ ഞാൻ നടന്ന പോയി
അതെ ഇത് തന്നെ ആണ് എന്റെ പ്ലാനിന്റെ ആദ്യത്തെ ചുവട്. ദൈവത്തിന്റെ അടുത്ത കാൽ പിടിച്ച അപേക്ഷിക്കാൻ പോവാൻ ഞാൻ, അതല്ലാതെ വേറെ എങ്ങനെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല. വീടിന്ടെ അടുത്ത ഒരു ഹനുമാൻ ക്ഷേത്രത്തിലേക്ക് ഞാൻ യാത്ര ആയി.
“?? ഞാൻ ഇങ്ങോട്ട് വന്നിട്ട് കൂറേ കൊല്ലം ആയി എന്ന് അറിയാം, പ്ലസ് 2ലെ നല്ല മാർക്ക് വരാൻ വേണ്ടി ആയിരിക്കണം ഞാൻ അവസാനം ആയി വന്നത്. ഒരു ആവിശ്യം വന്നപ്പോ മാത്രം വന്നത് ആണ് എന്ന് കരുതരുത്. ഇന്നലെ കണ്ട ആ പെണ്കുട്ടി, ഇഷ്ടായി…
അവളെ വല്ലപ്പോഴും ഒക്കെ കാണാൻ ഉള്ള അവസരം എനിക്ക് ഉണ്ടാക്കി തരണം, പിന്നെ അവൾ ഇങ്ങോട്ട് വന്നിട്ട് എന്നോട് ആദ്യം സംസാരിക്കണം, പിന്നെ ബാക്കി ഞാൻ റെഡി ആക്കികൊലാം. ഇന്നലെ രാവിലെ അച്ചാർ വിളമ്പിയ കല്യാണ ചെക്കനെ ഞാൻ അറിയാതെ പുച്ഛിച്ചു, അതിന് എന്നോട് ഒന്ന് ക്ഷെമിക്കണം, എന്നിട്ട് അച്ചാർ വിളമ്പി തന്നെ എന്നെ അവൾ മറക്കരുതേ.”
❤️
♥️❤️
❤️❤️
?
❤️
സൂപ്പർ… കിടു പാർട്ട് ആണ് തുടരൂ ???
❤️
Adipoli
❤️