അങ്ങനെ കാര്യങ്ങൾ ഒക്കെ പറഞ്ഞ ഞാൻ അമ്പലത്തിൽ നിന്നും ഇറങ്ങി. നിത്യ ബ്രഹ്മചാരി ആയ ഹനുമാന്റെ അമ്പലത്തിൽ തന്നെ വന്നിട്ട് ആണ് എന്റെ ഇഷ്ടത്തിന് കൂട്ട് നിക്കാൻ പറഞ്ഞത്.
പിന്നെ അങ്ങോട്ട് ഒരു 3-4 ദിവസം ഉറങ്ങുമ്പോളും ഉണർ ഇരിക്കുമ്പോളും സ്വപനം കാണുന്ന ദിവസങ്ങൾ ആയിരുന്നു. അവളെ എങ്ങനെ കണ്ടുപിടിക്കണം എന്ന് എനിക്ക് വല്യ ഐഡിയ ഇല്ലായിരുന്നു, വെറുതെ ടൗണിലേക്ക് പോവുമ്പോ അങ്ങോട്ടും ഇങ്ങോട്ടും നോക്കും എന്ന് അല്ലാതെ ഒന്നും ഞാൻ ചെയ്തില്ല. പക്ഷെ അവളെ കാണാതെ ആയപോലെക്ക് അവളുടെ ഓർമകൾ മെല്ലെ മെല്ലെ കുറഞ്ഞ തുടങ്ങിയത് ആയി തോന്നി. ഇതിനെ പുറമെ വീട്ടിൽ ഇരിക്കുന്നത് മടുപ്പ് എനിക്കും.
ഞാൻ ഒരു CAT കോച്ചിങ് ക്ലാസ്സിനെ ചേർന്നു. പിന്നീട് ഉള്ള ദിവസങ്ങളിൽ അതായിരുന്നു എന്റെ പ്രധാന പരിപാടി, കുറച്ച അതികം തന്നെ പഠിക്കാൻ ഉണ്ടായിരുന്നു.
മൂന്ന് ആഴ്ചകൾക്ക് ശേഷം…
ക്ലാസ്സിൽ പോവുക വീട്ടിൽ വരുക, എന്തേലും കുറച്ച ഒക്കെ പഠിക്കുക… ഇത് ആയിരുന്നു എന്റെ ടൈം ടേബിൾ. എനിക്ക് ഉച്ച മുതൽ വൈകുനേരം വേറെ ആണ് ക്ലാസ് ഉണ്ടാവാറുള്ളത്. അങ്ങനെ ഒരു ദിവസം വീട്ടിലേക്ക് ബൈക്കിലെ വരുന്ന വഴി സിഗ്നലിൽ വെച്ച ഞാൻ അവളെ വീണ്ടും കാണാൻ ഇടയായി. എന്റെ കണ്ണുകൾ വികസിച്ചു, ഹൃദയമിടിപ് ഇല്ലാതായ പോലെ തോന്നി തുടങ്ങി.
അവൾ ഒരു സ്കൂട്ടറിൽ എന്റെ മുൻപിൽ ഉണ്ടായിരുന്നു. സിഗ്നലിൽ പച്ച ലൈറ്റ് കത്തിയപ്പോ എല്ലാരും കൂടി ഹോൺ അടിച്ചപ്പോ ആണ് നടുറോഡിൽ നിന്നും സ്വപനം കണ്ടിരുന്ന ഞാൻ ഉണർന്നത്. അവൾ ലെഫ്റ്റിലേക്ക് ഇൻഡിക്കേറ്റർ ഇട്ടിട്ട് തിരിഞ്ഞ പോയി, എനിക്ക് പോകാൻ ഉള്ളത് റൈറ്റിലേക്ക് ആണ്.
സ്ടാൽകിങ് ചെയുന്നത് വളരെ വല്യ ഒരു തെറ്റ് ആണ് എന്ന് എനിക്ക് അറിയാമായിരുനെകിലും രണ്ട് അവസരങ്ങൾ ആദ്യമേ കളഞ്ഞ ഞാൻ ഇനി ഒരെണ്ണം കൂടി കളയാൻ ഉദ്ദേശിച്ചിരുന്നില്ല. അല്ലെങ്കിലും സ്വന്തം കാര്യം കുറച്ചു സീരിയസ് ആവുമ്പൊ എല്ലാരും സ്വാർത്ഥർ ആണ് അവിടെ ശെരി ഏതാ തെറ്റ് ഏതാ എന്ന് നോക്കാൻ മറന്ന് പോവും, അല്ലെങ്കിൽ മനഃപൂർവം മറക്കും. ഞാൻ അവളുടെ പിന്നാലെ ലെഫ്റ്റിലേക്ക് വണ്ടി തിരിച്ചു, അവളെ ഞാൻ ചെറിയ ഒരു കുറ്റബോധത്തോട് കൂടി ഫോല്ലോ ചെയ്തു.
❤️
♥️❤️
❤️❤️
?
❤️
സൂപ്പർ… കിടു പാർട്ട് ആണ് തുടരൂ ???
❤️
Adipoli
❤️