പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan] 121

“നീ ഇന്നലെ തന്ന ബുക്ക് നല്ലതായിരുന്നു കേട്ടോ, പക്ഷെ ഞാൻ അത് പണ്ടേ വായിച്ചത് ആണ്.” അവൾ പറഞ്ഞു.

“ഓഹ് സോറി, ഞാൻ അത് മറ്റേ ഗിഫ്റ് കിട്ടിയോ ഇല്ലയോ എന്ന് അറിയാത്തത് കൊണ്ട് ഒന്നുടെ വേറെ തരാം എന്ന്…”

“ഇയാൾ എന്താണ് പഠിക്കാനോ അതോ ജോലി ചെയണോ, അതോ ഇത്പോലെ വെറുതെ ഇങ്ങനെ ഗിഫ്റ് വെച് നടക്കാർ ആണോ പണി.”

“ഏയ് ഞാൻ ആദ്യായിട്ടാ ഇങ്ങനെ ഒക്കെ. ഞാൻ എഞ്ചിനീയറിംഗ് കഴിഞ്ഞു, ഇപ്പൊ MBA എടുക്കാൻ വേണ്ടി കോച്ചിങ്ങിന് പോവുന്നു.” അത് കേട്ട് അവൾ തലയാട്ടി

“നീ എവിടെയാ വണ്ടി വെച്ചത്.” അവൾ ചോദിച്ചു. ഞാൻ കൈ ചൂണ്ടി കാണിച് കൊടുത്തു, കോളേജിന്റെ പുറത്ത് ആയിരുന്നു നിർത്തിയിരുന്നത്.

“എന്നാ നീ പോയിക്കോ, ഞാനും ഉള്ളിൽ പോയി വണ്ടി എടുത്തിട്ട് പോവാ.” അവൾ പറഞ്ഞു.

“അല്ല ഞാനും വരാം അവിടെ വരെ.”

“അതിന്ടെ ആവിശ്യം ഇല്ല, ഞാൻ പോയ്കോലാം. അപ്പൊ ശെരി എന്ന.”

“ഓ.ക്കേ താങ്ക് യു.” ഞാൻ പറഞ്ഞു

“അത് എന്തിനാ.”

“അല്ല നീ ആണലോ ഇന്ന് കാണാം എന്ന് പറഞ്ഞതും കഫെയിൽ കൊണ്ടുപോയതും, അതിന് വേണ്ടി.”

“ഓഹ് എന്ന വെൽക്കം, ബൈ…” അവൾ ചിരിച് കൊണ്ട് പറഞ്ഞു. ഞാനും ബൈ പറഞ്ഞു. ഷേക്ക്ഹാൻഡ് കൊടുക്കാൻ വേണ്ടി ഞാൻ കൈ നീട്ടി, അപ്പോഴേക്കും അവൾ തിരിഞ്ഞ പോയിരുന്നു. നീട്ടിയ കൈ ഞാൻ പോക്കറ്റിലേക് ഇട്ടു എന്നിട്ട് വണ്ടിയിൽ കേറി ഇരുന്നു, കുറച്ച ദൂരം പോയതിന് ശേഷം അവൾ പെട്ടന് തിരിഞ്ഞു എന്നിട്ട് പറഞ്ഞു

“അതെ ഞാൻ പറയാൻ മറന്നു ഞാൻ സിംഗിൾ ആണ് കേട്ടോ.”

ഞാൻ വണ്ടിയിൽ തന്നെ ഇരുന്നെങ്കിലും എന്റെ മനസ്സിൽ ബൈക്കിൽ നിന്നും ഇറങ്ങി തുള്ളി-ചാടി ഡാൻസ് കളിക്കുക ആയിരുന്നു. ഇവളെ ഞാൻ എന്നും കാണും എന്ന് ഞാൻ ഉറപ്പിച്ചു അവൾ വണ്ടിയുമായി പോവുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു. അവൾ എന്നെ മൈൻഡ് ചെയ്യാതെ വണ്ടിയുമായി പോയി, ആരോടും പരാതി പറയാതെ ഞാനും പോയി.

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Time pass Anno

  2. നന്ദുസ്

    സൂപ്പർ… പൊളി ഫീൽ… അങ്ങനെ കണ്ടുമുട്ടി ല്ലേ… Keep ഗോയിങ് ???

  3. കഥനായകൻ

    ഒരു ഫീൽ ഒക്കെ ഉണ്ട് ബ്രോ, do continue?

  4. കുഞ്ഞുണ്ണി

    വേഗം അടുത്ത പാർട്ടിന്റെ പണി നോക്കിക്കോ കാത്തിരിക്കുന്നു ❤️❤️❤️

  5. കുഞ്ഞുണ്ണി

    കൊള്ളാം ബ്രോ അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *