അയ്ലുകാരി സരസ പ്രത്യേകിച്ച് ചെലവൊന്നും ഇല്ലാത്ത ഒരു ഗുണദോഷത്തിന് വന്നത്, രോഹിണിയുടെ ആധി ഒന്നുടെ കൂട്ടിയതെ ഉള്ളു…
” ഒരു കാര്യം ചെയ്യ്, രോഹിണി, പെണ്ണിനെ എത്രേം പെട്ടെന്ന് കെട്ടിച്ചു വിടാൻ നോക്ക്…”
സരസ അത്രേം കൂടി പറഞ്ഞു…
” ഓ… എളുപ്പാണോ… അതൊക്കെ.. ..? ഇതിന് മൂത്ത ഒരെണ്ണം പൊര നിറഞ്ഞു നിൽപ്പില്ലെ…? ”
” എങ്കിൽ… പിന്നെ, ഒരുമിച്ച് അങ്ങ് നടത്തി വിടാൻ നോക്ക്…. ..”
ശാരദ പറഞ്ഞു..
” പറഞ്ഞപ്പോൾ… തീർന്നു…. മൂത്തതിനെ എങ്കിലും ഒന്ന് അയക്കാൻ കഴിഞ്ഞെങ്കിൽ..? ”
രോഹിണിയും കെട്ടിയോനും ചിന്തയോട് ചിന്ത തന്നെ….!
ദിവസങ്ങൾ പിന്നെയും പലത് കടന്ന് പോയി…
” അമ്മേ…. വിജയണ്ണന്റെ മോൾ ഭർത്താവിനെ ഉപേക്ഷിച്ചു… എന്ന് കേട്ടത് ശരിയാണോ..? ”
ഒരു ദിവസം, മിനി ഓർക്കപ്പുറത്തു രോഹിണിയോട് ചോദിച്ചു…
” ഏത്… വിജയണ്ണൻ…? ”
എല്ലാം അറിഞ്ഞിട്ടും… ഒന്നും അറിയാത്ത പോലെ, രോഹിണി പൊട്ടൻ കളിച്ചു…
” നമ്മുടെ വിജയണ്ണൻ, പോലീസ്…. ”
” ഓഹ്… അതോ…. മോൾക്ക് എന്ത് പറ്റീന്നാ…? ”
അറിഞ്ഞ ഭാവം കാണിക്കാതെ, രോഹിണി പറഞ്ഞു….