?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 709

” എടാ അതൊക്കെ പറയാം നീ ഇങ്ങോട്ട് വാ … പിന്നെ നീ നിന്റെ ബൈക്കിൽ വരണ്ട ഏതെങ്കിലും വണ്ടി പിടിച്ച് വാ എന്റെ ബൈക്ക് ഇവിടെ ഇരിക്കുവാ അതെടുക്കണം….”

 

“എടാ വേറെ പ്രശ്നമൊന്നുമില്ലല്ലോ …..?”

 

“എടാ ഒന്നുമില്ല ആരെങ്കിലും വന്നാൽ ഇവർ എന്നെവിടും പ്രശ്നമൊന്നുമില്ല…”

 

” ആ ശരി ഞാൻ ഇപ്പൊ വരാം… ”

 

അവൻ അതും പറഞ്ഞ് കോൾ കട്ട് ചെയ്തു…. പല പോലീസുകാരും എന്നെ ഒരു നികൃഷ്ട ജീവി കണക്കെ നോക്കുകയാണ്. എന്റെ കോലവും അങ്ങനെ തന്നെ .

 

അൽപം കഴിഞ്ഞപ്പോഴേക്കും വിനോദ് എത്തി.

 

” എടാ എന്താ പ്രശ്നം ? ഇതെന്താടാ മുഖം ചുവന്ന കിടക്കുന്നേ . ഷർട്ട് മുഴുവൻ അഴുക്കാണല്ലോ നീ ആരെങ്കിലുമായി തല്ല് ഉണ്ടാക്കിയോ ? ”

 

അവന്റെ ആ ചോദ്യങ്ങൾക്ക് നടന്ന കാര്യങ്ങൾ ഞാനവനോട് പറഞ്ഞു.

“നിന്റെ ഒരു ഒടുക്കത്ത വെള്ളമടി . ഞാനിത് ഉടനെ നിർത്തിക്കും നോക്കിക്കോ , ഇപ്പൊ പോലീസ് സ്റ്റേഷനിൽ കൂടെ കയറിയപ്പൊ നിനക്ക് സാമാധാനമായല്ലോ ? ”

 

അവൻ ചെറിയ ദേഷ്യത്തിൽ എന്നോട് പറഞ്ഞ ശേഷം C I യുടെ റൂമിലേക്ക് അനുവാദം ചോദിച്ച ശേഷം കയറി പോയി.

 

കുറച്ച് കഴിഞ്ഞ് അവൻ പുറത്ത് വന്നു.

 

” വാ പോവാം . നിനക്ക് ഹോസ്പിറ്റലിൽ പോണോ…. ?”

 

പുറത്തേക്ക് വന്ന വിനോദ് എന്നോട് ചോദിച്ചു.

 

“വേണ്ടടാ … ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്കും മാറും കുഴപ്പമില്ല. ”

“നിനക്ക് വിശക്കുന്നില്ലേ ? ”

” ഇല്ലാ ഞാൻ നേരത്തെ കഴിച്ചു. ”

 

“നാളെയും പോയി എവിടെന്നെങ്കിലും തല്ലും വാങ്ങിച്ചോണ്ട് വാ ഒരു കാര്യവുമില്ലാതെ …”

 

അവനതും പറഞ്ഞ് മുന്നേ നടന്നു . അവന്റെ ദേഷ്യം മാറ്റിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായി.

 

അവിടെ നിന്നും എന്റെ ബൈക്കിന്റെ താക്കോൽ അവൻ വാങ്ങിച്ച് പുറത്തിറങ്ങി ബൈക്കെടുത്തു ഞാൻ പുറകിൽ കയറി..

The Author

59 Comments

Add a Comment
  1. Kaalam karuthivecha prenayam next part venom❤️

  2. അപ്പൂട്ടൻ

    അടിപൊളി… കാത്തിരിക്കുന്നു

  3. എല്ലാ വായനക്കാരുടെയും ശ്രദ്ധയ്ക്ക് …..ഈ കഥയുടെ ബാക്കി ഭാഗവും നിങ്ങൾ ആവശ്യപ്പെട്ടെ കാലം കരുതി വച്ച പ്രണയം എന്ന കഥയുടെ ഭാഗവും ഇനി KADHAKAL.COM എന്ന സൈറ്റിലായിരിക്കും വരിക അതിനാൽ എന്റെ കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ആ സൈറ്റ് ഒന്ന് ചെക്ക് ചെയ്യുക.?????
    [ചെകുത്താനെ സ്നേഹിച്ച മാലാഖ, vichu]

  4. മാടമ്പി

    തുടരണം

  5. തുടരണം. …

  6. Machane nice story❤️??
    Ninglde stories okke vere level aan bro kurch page ollo enkilm vayanakkarude manass nirakkan athra mathrm mathi?
    Continue chyy bro?
    Waiting for nxt part?
    Kaalam karuthivecha pranayam oru partum koodi venm
    Snehathoode…….❤️

  7. Kallam karudhivecha enna story orenam. Kooodi please ???

  8. അടുത്ത പാർട്ട് വേഗം തരണേ ചങ്ങാതീ

  9. കാലം കരുതി വച്ച പ്രണയവും വേണം അതു പോലെ ഇതും.പൊളിച്ചു അടിപൊളി

  10. എല്ലാ വായനക്കാർക്കും നമസ്കാരം ,
    ചിലരുടെ അഭിപ്രായം കണക്കിലെടുത്ത് ഇനി മുതലുള്ള എന്റെ എല്ലാ കഥകളും ഒറ്റ പാർട്ടിയിരിക്കും. അതിനാൽ ഈ കഥയും അടുത്ത ഭാഗം climax ആയിട്ടായിരിക്കും പബ്ലിഷ് ചെയ്യുക
    അതിനാൽ അടുത്ത പാർട്ടിന് ഒരു 10 ദിവസം കാത്തിരിക്കണെമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….?????

    ചെകുത്താനെ സ്നേഹിച്ച മാലാഖ, Vichu

    1. ബ്രോ.. പക്ഷെ ഇതുപോലെ ഉള്ള ഒരു ടോപിക്ക്, നായകനും നായികയും ഒന്ന് സെറ്റായി വരാൻ തന്നെ കുറച്ചു ടൈം എടുക്കില്ലേ! അപ്പോൾ ഒറ്റ പാർട്ടിൽ തീർക്കുന്നത് ബുദ്ധിയാണോ? കഥയുടെ ആ ഒരു ഒഴുക്ക് കുറയില്ലേ? വാണം വിട്ടപോലെ പോയാൽ ആ ഒരു ഫീൽ മിസ്സ് ആവും ബ്രോ..
      അല്ലെങ്കിൽ ഓട് 10 100 പേജ് വേണ്ടിവരും..

      ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളൂ.. നിങ്ങളുടെ മനസ്സ് പറയുന്ന പോലെ ചെയ്യൂ ബ്രോ.. എങ്ങനെ ആണെങ്കിലും ഞാൻ സ്വീകരിക്കും.

      ഇടിക്കട്ട വെയ്റ്റിംഗ് ആണ് ട്ടോ??

  11. കാലം കരുതി വച്ച പ്രണയം രണ്ടാം ഭാഗം വേണം

  12. Njan pratheekshichu inganoru twist
    Pinnne matte kathayude oru bagam koodi ezhuthanam
    Aa pathil onne njan aayikotte
    Appo waiting for next part

  13. കൊള്ളാം ബ്രോ

  14. നൈസ് ബ്രോ, ഈ കഥയും ഇഷ്ടമായി എന്നതിലുപരി ചിലഎഴുത്തുകാരുടെ കഥകൾക്ക് ഞാൻ കാത്തിരിക്കാറുണ്ട് അതിലിപ്പോ ബ്രോയുമുണ്ട്.
    പിന്നെ താഴെ പറഞ്ഞത് പോലെ 50-60 പേജ് ഉള്ള ഒറ്റ പാർട്ട്‌ ഉള്ള കഥകൾ കൂടെ ഒന്ന് ട്രൈ ചെയ്തൂടെ, കുറച്ചു സമയം എടുത്താലും.
    ഏതായാലും ഇതും ഇഷ്ടായി ???

  15. Ennitte aduthe ???????? nxt part ennu varum

    1. ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും

  16. Ya mone Poli nxt part ennu varum?

  17. Awesome?????? ❤❤❤

Leave a Reply

Your email address will not be published. Required fields are marked *