?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 705

” ഞാൻ വരാം . ”

 

മറ്റു വഴികളില്ലാതെ എനിക്ക് സമ്മതിക്കേണ്ടിവന്നു കാരണം അവനും കൂടെ പിണങ്ങിയാൽ പിന്നെ എനിക്ക് ഈ ലോകത്ത് ആരുമില്ല…..

 

” അങ്ങനെ വഴിക്ക് വാടാ, നാളെ രാവിലെ പോണം പറഞ്ഞത് മറക്കണ്ട ആവശ്യമുള്ള സാധനങ്ങൾ എടുത്തോണം… ”

 

“എടാ എങ്ങോട്ടാ പോകുന്നത് എന്നെങ്കിലും പറ . ”

 

” ആ പറയാം സമാധാനപ്പെട് ”

അവൻ അതും പറഞ്ഞ് വീടിനുള്ളിലേക്ക് വന്നു.

 

” എടാ നമ്മൾ നാളെ എന്റെ അമ്മയുടെ നാട്ടിലേക്കാ പോകുന്നേ …ഞാനും അങ്ങോട്ടൊക്കെ പോയിട്ട് കുറച്ച് വർഷമായി …. അമ്മയുടെ പേരിൽ അവിടെ ഒരു വീടുണ്ട് , തൊട്ടുത്ത് ചെറിയമ്മയുടെ വീട് അവരാ വീട് സൂക്ഷിക്കുന്നത് . ചെറിയച്ചൻ ഗൾഫിലാ …. തനി ഗ്രാമപ്രദേശം കണാൻ ഇഷ്ടം പോലെ സ്ഥലങ്ങളും പിന്നെ നല്ല ക്ലൈമറ്റും. നിനക്ക് ആ സ്ഥലം ഓക്കെയാകും , നിനക്ക് പഴയ അവസ്ഥയിലേക്ക് തിരിച്ച് വരാൻ ഈ യാത്ര ഉപകരിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു. പിന്നെ ഇവിടുന്ന് എട്ട് , ഒമ്പത് മണിക്കൂർ യാത്രയുണ്ട് അതുകൊണ്ട് നാളെ നീ നേരത്തെ എണീക്കണം റെഡിയാകണം . ”

 

” എടാ വിനോദേ … നീ പറയുന്നതൊക്കെ ശരി , പക്ഷെ ചില സമയം മദ്യം കുടിക്കാതിരുന്നാൽ എനിക്ക് കയ്യൊക്കെ വിറയ്ക്കും തലവേദന എടുക്കും അതിന് നീ എന്തു ചെയ്യും.”

 

” എടാ ഹരി…. ഈ മദ്യപാനശീലം ഒറ്റ ദിവസം കൊണ്ട് എടുത്ത് മാറ്റാൻ പറ്റില്ല അതിന്റെ ഡോസ് പതിയെ കുറച്ച് കൊണ്ടുവന്ന് പിന്നീട് നിർത്തണം. അത് എനിക്ക് വിട് ഞാൻ നോകികൊള്ളാം . പിന്നെ ഇന്ന് നീ കഴിക്കുന്നുണ്ടേൽ ഓവറാവരുത് ആവശ്യത്തിന് മാത്രം , നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും. നാളെത്തൊട്ട് നിന്റെ ഫുൾ കൺട്രോൾ എന്റെ കയ്യിലായിരിക്കും. എന്നാൽ ശരിയെടാ ഞാൻ ഇറങ്ങുവാ , നീ പോവാൻ സമ്മതിച്ചെന്ന് അച്ഛനോട് പറയട്ടെ പിന്നെ ചെറിയമ്മയുടെ വീട്ടിലും വിളിച്ച് പറയണം നിൽക്കാൻ ചെല്ലുന്നെന്ന് അപ്പൊ ശരി”

വിനോദ് അത്രയും പറഞ്ഞ് പോയി .
ആ ദിവസവും അങ്ങനെ കടന്നു പോയി. ഈ യാത്ര എന്റെ ജീവിതത്തിൽ ഒരു മാറ്റം വരുത്തണേ എന്ന് ഉള്ള് കൊണ്ട് ഞാൻ ആഗ്രഹിച്ചു.

………

പിറ്റേന്ന് രാവിലെ അവൻ പറഞ്ഞത് പോലെ ഞാൻ നേരത്തെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞ് റെഡിയായി. റെഡിയാക്കിയ ബാഗും എടുത്ത് ഞാൻ പുറത്തിറങ്ങി. ബാഗ് ഒരിടത്തു വച്ച് ഞാൻ ആ അസ്ഥിതറകൾ ലക്ഷ്യമാക്കി നടന്നു.

 

” ഇവിടം വിട്ട് പോകാൻ ആഗ്രഹമുണ്ടായിട്ടല്ല. പക്ഷെ പോണം അവസ്ഥ അങ്ങനെയാണ്.. ഞാൻ വരും പഴയ ഹരിയായി . നിങ്ങൾ എന്റെ ഒപ്പം ഉണ്ടാവും എന്ന് എനിക്കറിയാം . ”

ഞാൻ ആ അസ്ഥിതറ നോക്കി പറഞ്ഞ ശേഷം ഒരു നിമിഷം കണ്ണുകളടച്ചു നിന്നു .

കുറച്ച് കഴിഞ്ഞപ്പോൾ വിനോദ് അവന്റെ ബുള്ളറ്റുമായി എന്റെ വീടിന്റെ മുൻപിൽ വന്നു.

The Author

59 Comments

Add a Comment
  1. Kaalam karuthivecha prenayam next part venom❤️

  2. അപ്പൂട്ടൻ

    അടിപൊളി… കാത്തിരിക്കുന്നു

  3. എല്ലാ വായനക്കാരുടെയും ശ്രദ്ധയ്ക്ക് …..ഈ കഥയുടെ ബാക്കി ഭാഗവും നിങ്ങൾ ആവശ്യപ്പെട്ടെ കാലം കരുതി വച്ച പ്രണയം എന്ന കഥയുടെ ഭാഗവും ഇനി KADHAKAL.COM എന്ന സൈറ്റിലായിരിക്കും വരിക അതിനാൽ എന്റെ കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ആ സൈറ്റ് ഒന്ന് ചെക്ക് ചെയ്യുക.?????
    [ചെകുത്താനെ സ്നേഹിച്ച മാലാഖ, vichu]

  4. മാടമ്പി

    തുടരണം

  5. തുടരണം. …

  6. Machane nice story❤️??
    Ninglde stories okke vere level aan bro kurch page ollo enkilm vayanakkarude manass nirakkan athra mathrm mathi?
    Continue chyy bro?
    Waiting for nxt part?
    Kaalam karuthivecha pranayam oru partum koodi venm
    Snehathoode…….❤️

  7. Kallam karudhivecha enna story orenam. Kooodi please ???

  8. അടുത്ത പാർട്ട് വേഗം തരണേ ചങ്ങാതീ

  9. കാലം കരുതി വച്ച പ്രണയവും വേണം അതു പോലെ ഇതും.പൊളിച്ചു അടിപൊളി

  10. എല്ലാ വായനക്കാർക്കും നമസ്കാരം ,
    ചിലരുടെ അഭിപ്രായം കണക്കിലെടുത്ത് ഇനി മുതലുള്ള എന്റെ എല്ലാ കഥകളും ഒറ്റ പാർട്ടിയിരിക്കും. അതിനാൽ ഈ കഥയും അടുത്ത ഭാഗം climax ആയിട്ടായിരിക്കും പബ്ലിഷ് ചെയ്യുക
    അതിനാൽ അടുത്ത പാർട്ടിന് ഒരു 10 ദിവസം കാത്തിരിക്കണെമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….?????

    ചെകുത്താനെ സ്നേഹിച്ച മാലാഖ, Vichu

    1. ബ്രോ.. പക്ഷെ ഇതുപോലെ ഉള്ള ഒരു ടോപിക്ക്, നായകനും നായികയും ഒന്ന് സെറ്റായി വരാൻ തന്നെ കുറച്ചു ടൈം എടുക്കില്ലേ! അപ്പോൾ ഒറ്റ പാർട്ടിൽ തീർക്കുന്നത് ബുദ്ധിയാണോ? കഥയുടെ ആ ഒരു ഒഴുക്ക് കുറയില്ലേ? വാണം വിട്ടപോലെ പോയാൽ ആ ഒരു ഫീൽ മിസ്സ് ആവും ബ്രോ..
      അല്ലെങ്കിൽ ഓട് 10 100 പേജ് വേണ്ടിവരും..

      ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളൂ.. നിങ്ങളുടെ മനസ്സ് പറയുന്ന പോലെ ചെയ്യൂ ബ്രോ.. എങ്ങനെ ആണെങ്കിലും ഞാൻ സ്വീകരിക്കും.

      ഇടിക്കട്ട വെയ്റ്റിംഗ് ആണ് ട്ടോ??

  11. കാലം കരുതി വച്ച പ്രണയം രണ്ടാം ഭാഗം വേണം

  12. Njan pratheekshichu inganoru twist
    Pinnne matte kathayude oru bagam koodi ezhuthanam
    Aa pathil onne njan aayikotte
    Appo waiting for next part

  13. കൊള്ളാം ബ്രോ

  14. നൈസ് ബ്രോ, ഈ കഥയും ഇഷ്ടമായി എന്നതിലുപരി ചിലഎഴുത്തുകാരുടെ കഥകൾക്ക് ഞാൻ കാത്തിരിക്കാറുണ്ട് അതിലിപ്പോ ബ്രോയുമുണ്ട്.
    പിന്നെ താഴെ പറഞ്ഞത് പോലെ 50-60 പേജ് ഉള്ള ഒറ്റ പാർട്ട്‌ ഉള്ള കഥകൾ കൂടെ ഒന്ന് ട്രൈ ചെയ്തൂടെ, കുറച്ചു സമയം എടുത്താലും.
    ഏതായാലും ഇതും ഇഷ്ടായി ???

  15. Ennitte aduthe ???????? nxt part ennu varum

    1. ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും

  16. Ya mone Poli nxt part ennu varum?

  17. Awesome?????? ❤❤❤

Leave a Reply

Your email address will not be published. Required fields are marked *