പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ] 289

ചെന്നൈ നഗരത്തിന്‍റെ പെട്ടന്നുള്ള വളര്‍ച്ച കണ്‍മുന്നില്‍ കണ്ടയെനിക്ക് ദുബായ് അത്ര വലിയ അത്ഭുതമൊന്നും തന്നില്ല

” നൈറ്റ് സഫാരി പോയാലോടാ ബാസെ? അതോ ഡാന്‍സ് ബാറില്‍ പോണോ ? നീയെന്താ ഗ്ലൂമിയായിരിക്കുന്നെ? ബാവ വിളിച്ചിരുന്നു .. അവനെന്തോ തിരക്കുള്ളത് കൊണ്ടാ … മനസിപ്പോഴും ഇവിടെയാന്നാ പറഞ്ഞെ ഹ ഹ “

ബാറിലേക്കാണ് പോയത് … ഇതേ വരെ കഴിക്കാത്ത മുന്തിയ ഇനങ്ങള്‍ .. റോജി ഓര്‍ഡര്‍ ചെയ്ത സാധനം അടിച്ചു പതിയെ ഇരുന്നു .. ലൈറ്റ് മ്യുസിക്കിനനുസരിച്ചു ഡാന്‍സ് ചെയ്യുന്ന സുന്ദരികള്‍ . വസ്ത്രധാരികള്‍ തന്നെ . റോജി മൊബൈലില്‍ ആണ് .

‘ ഡാ … ഇത് ചെറുത് ..നിനക്ക് ഇങ്ങനത്തെ സെറ്റപ്പ് അല്ലെ ഇഷ്ടം ..അത് കൊണ്ടാ ഇങ്ങോട്ട് പോന്നെ … ബാവ വല്ലതുമാണേല്‍ വല്ല ചരക്കിനേം പൊക്കി കൊണ്ട് നൈറ്റ് സഫാരിക്ക് പോയേനെ … ബെല്ലി ഡാന്‍സൊക്കെ കണ്ടു .. വെള്ളമടിച്ചു … പിന്നേ .. പുലര്‍ച്ചെ എനിക്ക് ഷാര്‍ജ പോണം … രാവിലെ പത്തു മണിക്ക് നിന്നെ കൊണ്ട് പോകാന്‍ ഡ്രൈവര്‍ വരും … നീ വെറുതെ എന്‍റെ കൂടെ ബോറടിക്കണ്ട …. നിന്നെ ഞാന്‍ വേറൊരു ഫ്ലാറ്റിലാക്കാം …”

അവനു ആരെയേലും വിളിച്ചു കയറ്റാനാവും

അടുത്ത പെഗ് വന്നപ്പോഴേക്കും റോജി ഫോണ്‍ വന്നു മാറി പോയി .. ആ സമയം തന്നെ എനിക്കും കോള്‍ വന്നു .. നെറ്റ് കോള്‍ ..ജെസ്ലെര്‍ ആണ് … അവനൊരെ നിര്‍ബന്ധം ഇന്ന് തന്നെ അവന്‍റെ സ്ഥലത്തേക്ക് ഇറങ്ങണമെന്ന് … ഒരു വിധത്തില്‍ നാളെ വരാമെന്ന് പറഞ്ഞു അവസാനിപ്പിച്ചു

” ഡാ … ഷാര്‍ജ ഇന്ന് തന്നെ പോണം .. നിന്‍റെ ബാഗൊക്കെ ഞാന്‍ എടുപ്പിച്ചിട്ടുണ്ട് … ഫ്ലാറ്റിലാക്കാം .. ഫുഡ്‌ അവിടെ വരും … ഇന്ന് പോകുന്നത് കൊണ്ട് ഞാന്‍ നാളെ ഉച്ചക്ക് മുന്‍പേയെത്തും’

The Author

മന്ദന്‍ രാജ

54 Comments

Add a Comment
  1. Ethu thudarnnu ezhuthamo?? Plsss❤️❤️❤️??

  2. ഒരു തുടർച്ച ഇതിനു സാധ്യമല്ലേ

  3. ഷാജിപാപ്പൻ

    കഥ പൊളിച്ചു
    ഇതിന്റെ pdf ഇടുമോ

  4. wowww…super..evideyo oru neettal pole

  5. രാജാ ഭായി ഇത്രക്ക് ദുഷ്ടത പാടില്ല. അനുവും ബാസും തമ്മിൽ സംസാരിച്ച് അവരുടെ ഉള്ളിലെ പ്രശ്നങ്ങൾക്ക് ഒരു closure ഉണ്ടാകും എന്ന് പ്രതീക്ഷിച്ച എന്റെ വാദഗതികളെ മുഴുവൻ തകർത്ത് തരിപ്പണം ആക്കി. അങ്ങനെ എങ്കിൽ എന്റെ മനസ്സിൽ എങ്കിലും ഒരു ആശ്വാസം ഉണ്ടായേന്നെ. ഇത് ഇപ്പോഴും ആ നീറ്റൽ അങ്ങനെ തന്നെ നിൽക്കുന്നു.???????

  6. Superb bro superb..
    Biriyanium vallachorum kazhichi maduthittu oru divasam majuboose kazhikkunna samthripthi ayirunnu ee kadha..basse nalloru vakthiyuda udamayanu..jessy ammammayum,anuvum manasil ninnum mayatha kidakkunna kadha pathragal thanna…Mandhanraj anna rajavinta oru ponthuvel charthunna novel ayirunnu.annu nesamsayam parayam katto…eni angayuda puthiya novelinayee kathirikkunnu basse…

  7. Superb Ending madhan ji

  8. ആരാ പറഞ്ഞെ ഇത് പരാജയം ആണെന്ന്. ഒന്നു പോ രാജാവേ ഇങ്ങനെ സെന്റി അടിക്കാതെ.

  9. എവിടെയൊക്കെയോ മനസ്സിൽ നീറുന്ന നൊമ്പരങ്ങൾ തന്നു രാജാവ്. കിടു ആയിരുന്നു. ഓരോ കഥാപാത്രങ്ങൾ മനസ്സിൽ കയറി കൂടി. ജീവിതവും ജീവിതസാഹചര്യങ്ങളും വരച്ചു കാട്ടുന്നതിൽ രാജാവ് പുലി ആണ്. ഇതിലും അത് തെളിയിച്ചു. അനു വിന്റെ മുന്നിലെ രാജാവിന്റെ വിജയം എനിക്ക് നന്നേ ബോധിച്ചു. മനസ്സിൽ ആഴത്തിൽ പതിക്കുന്ന ചില വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി.

    1. ഈ ആഴ്ച വരും വരാതെ ഇരിക്കില്ല

  10. രാജാ ഭായി. താങ്കളെ ചോദ്യം ചെയ്യാൻ ഞാൻ ആൾ അല്ല. പക്ഷേ ഇൗ ഒരു പോയിന്റിൽ ഞാൻ താങ്കളോട് വിയോജിക്കുന്നു.

    റോജിയെയും ബാവക്കും വേണ്ടത് തന്‍റെ ശരീരമാണ് , പക്ഷെ ബാസ്സിനു അവളുടെ സൌഹൃദമാണ് ഇഷ്ടമെന്ന് മനസിലാക്കിയത് കൊണ്ടാവും അനുപമ അവളുടെ വ്യക്തി ജീവുതത്തില്‍ നിന്നയാളെ മാറ്റി നിര്‍ത്തുന്നത്

    അനുപമ ബാസിനെ സ്വന്തം ജീവിതത്തിൽ നിന്നും മാറ്റി നിർത്തുന്നില്ലലോ. ആ പേടി ഉണ്ടായിരുന്നെങ്കിൽ ബാസിനെ സ്വന്തം ഫ്ളാറ്റിൽ താമസിപ്പിക്കും ആയിരുന്നോ? തനിക്ക് ഏറ്റവുമധികം ഇഷ്ടം ഉള്ള ആളോട് കാണിക്കുന്ന കുസൃതികൾ മാത്രം അല്ലെ അനുപമ ബാസിനോട് കാണിച്ചത്. ബാസിന്റെ അപകർഷത അല്ലെ അതിനെ മറ്റൊരു തരത്തിൽ വളച്ചൊടിച്ചത്. താങ്കൾ പറഞ്ഞത് പോലെ അനുപമയുടെ മെസ്സേജ് ബാസ് കണ്ടാൽ മാത്രമേ ഇനി മുന്നോട്ട് പോകുക ഉള്ളൂ. കുറച്ച് ദിവസം റോജിയുടെ അതിഥി ആയി ദുബായിൽ ബാസ് ഇല്ലെ. ബാസ് ആ മെസ്സേജ് കാണും എന്നും അനുവും ബാസും തമ്മിൽ സംസാരിച്ച് രണ്ടുപേർക്കും ഈ വിഷയത്തിൽ ഒരു closure ഉണ്ടാകും എന്ന് തന്നെ ആണ് ഞാൻ പ്രതീക്ഷിക്കുന്നത്.

    ബാസിന്റെ ശേഷിപ്പുകൾ താങ്കളുടെ കമന്റുകളിൽ കാണുന്നു. ഇൗ സൃഷ്ടി പൂർത്തിയായി. വളരെ മനോഹരം തന്നെ ആയിരുന്നു. മുകൾ നില ശൂന്യം ആയവർ മാത്രമേ ഈ കഥ ഒരു പരാജയം ആണ് എന്ന് പറയുക ഉള്ളൂ.

    1. അനുപമ അറിയാതെ ആണോ ബാസ് അനുവിന്റെ ഫ്ളാറ്റിൽ എത്തിയത്. അനുവിന്റെ ഭാഗത്ത് നിന്നാണ് ഞാൻ ചിന്തിക്കുന്നത്.

      എന്നെങ്കിലും ബാസ് അനുവിനെ മനസ്സിലാക്കും. അത് അവർക്ക് രണ്ട് പേർക്കും മുന്നോട്ട് പോകാൻ അത്യാവശ്യം ആണ്. അല്ലെങ്കിൽ രണ്ടു പേരുടെയും മനസ്സ് ഈ ഒരു സംഭവത്തിൽ കുടുങ്ങി കിടക്കും.

Leave a Reply

Your email address will not be published. Required fields are marked *