ഞാൻ :- കൊള്ളാം.. നല്ല ടേസ്റ്റ്.. നീ കഴിച്ചോ?
ഗായത്രി :- മ്.. കഴിച്ചു..
കുറച്ചു നേരം ടീവി കണ്ടിരുന്നു. അവൾ എണിറ്റു പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി.
ഗായത്രി :- സന്ദീപേ.. ചോർ എടുക്കട്ടെ.?
ഞാൻ :- വേണ്ട.. ഞാൻ എടുത്ത് കഴിച്ചോളാം.. നീ കിടന്നോ..
ഗായത്രി :- ah എന്നാൽ ഗുഡ് നൈറ്റ്..
അവൾ റൂമിലേക്ക് നടക്കാൻ തുടങ്ങി.
അപ്പോഴാണ് എനിക്ക് ഇവൾ രാവിലെ കരഞ്ഞ കാര്യം ഓർമ വന്നേ..
ഞാൻ :- ഗായത്രി.. ഒന്ന് ഇങ്ങു വന്നേ.
അവൾ പതുക്കെ എന്റെ അടുത്ത വന്നു.. ഇരുന്നു.
ഗായത്രി :- എന്താ സന്ദീപേ..
അവൾ വളരെ സാവധാനത്തിൽ ചോദിച്ചു..
ഞാൻ :- ഞാൻ ഒരു കാര്യം ചോദിക്കാം. പക്ഷെ ഇതൊക്കെ നീ എന്തിനാ അനേഷിക്കുന്നെ എന്നാണെങ്കിൽ നീ ഒന്നും പറയണ്ട പോയി കിടന്നോ.. അല്ല എങ്കിൽ സത്യം പറയണം.. ഓക്കേ ആണോ മ??
അവൾ മെല്ലെ നോക്കികൊണ്ട് തലയാട്ടി..
ഞാൻ :- രാവിലെ ഞാൻ ഇറങ്ങുവാ എന്ന് പറയാൻ വന്നപ്പോൾ കരയുവായിരുന്നോ??
അവൾ എന്റെ മുഖത്തേക്ക് നോക്കിയിട്ട് തല അതെ എന്ന് മട്ടിൽ ആട്ടി..
ഞാൻ :- എന്തിനാ??.. ഇവിടെ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ? അതോ എന്റെ കൂടെ നിൽക്കാൻ ബുദ്ധിമുട്ട്?? അങ്ങനെ എന്തേലും ഉണ്ടേൽ പറഞ്ഞാൽ മതി നിന്നെ ഹോസ്റ്റലിൽ ആകാം..
ഗായത്രി :- അയ്യോ അങ്ങനെയൊന്നുമില്ല.. എനിക്ക് എവിടെ നല്ല സന്തോഷമാ.. ശെരിക്കും.. സമാധാനം എന്താ എന്ന് കുറെ മാസങ്ങൾക്ക് ശേഷമാ അറിയുന്നേ.. എനിക്ക് ഇവിടെ നിൽക്കുന്നത് ഒരു ഇഷ്ടക്കേടുമില്ല.. സത്യം.
ഞാൻ :- പിന്നെ എന്തിനാ ഇന്ന് കരഞ്ഞേ..??
ഗായത്രി :-…. അത്..
