ഞാൻ :- ah.
ഞാൻ റൂമിൽ പോയി എന്റെ അലക്കാനുള്ള തുണിയുമായിട്ട് വന്നു. അതിന്റെ കൂടെ ഇട്ടു കഴുകി എടുത്ത് വിരിക്കാൻ പോയി. ഞാനും അവളും ഓരോ ഡ്രസ്സ് എടുത്ത് വിരിച്ചു. അതിന്റെ ഇടക്ക് ഇവളുടെ ഒരു ബ്രാ എനിക്ക് കിട്ടി. ഞാൻ അത് എടുത്തപ്പോൾ തട്ടി പറിച് അവൾ തന്നെ വിരിച്ചു. എനിക്ക് ആണേൽ ചിരി വന്നിട്ടും കടിച്ചു പിടിച്ചു നിന്നു. ഞാൻ പിന്നെ അവളുടെ മുഖത്തോ ബ്രയിലോ നോക്കിയില്ല.. നോക്കിയാൽ എനിക്ക ചിരി പൊട്ടും.. എന്നിട്ടും ഞാൻ അവളെ നോക്കിയപ്പോൾ ചെവിയൊക്കെ ചുവന്ന് എങ്ങനേലും ഇത് തീർത്തിട്ട് പോയാൽ മതിയെന്ന മട്ട്..
കുറച്ച് കഴിഞ്ഞു ഞാൻ പുറത്തേക്ക് പോകാൻ ഇറങ്ങി. അന്ന് വരെ ആരോടും ബോധിപ്പിക്കേണ്ട ഇറങ്ങി അങ്ങു പോകാം.. ഇപ്പോൾ അത് പറ്റില്ലാലോ.. ഒരു ആള് ഇല്ലേ വീട്ടിൽ പറഞ്ഞിട്ട് പോകാമെന്നു വച്ചു അവളുടെ റൂമിൽ പോയി തട്ടി. കുറച്ചു കഴിഞ്ഞു അവൾ വന്നു തുറന്ന്. കണ്ണൊക്കെ നിറഞ്ഞിട്ട് ഉണ്ട്. കരയുകയായിരുന്നോ..?
ഞാൻ ആകെ വല്ലാതെ ആയി..ഒന്നും ചോദിച്ചില്ല അവൾ ഒന്നും പറഞ്ഞുമില്ല.
ഞാൻ :- ഗായത്രി, ഞാൻ ഒന്ന് പുറത്ത് പോകുവാ. ഡോർ അടച്ചോ.. എന്തേലും വാങ്ങിക്കണമെങ്കിൽ മെസ്സേജ് അയച്ചാൽ മതി. അല്ലേൽ ഞാൻ instamart ൽ ഓർഡർ ചെയ്യാം ഇവിടെ കൊണ്ടുത്തരും.
ഗായത്രി :- മ്.. ലേറ്റ് ആകുവോ?
ഞാൻ :- അറിയില്ല..
അതും പറഞ്ഞു ഞാൻ പുറത്തേക്ക് പോയി. ഒന്ന് രണ്ട് കൂട്ടുകാരെയും കണ്ടു. ഒരു ചെറിയ സംരംഭം തുടങ്ങാനുള്ള ആശയത്തിൽ ആയിരുന്നു ഞാൻ..എവിടെയൊക്കെ പോയി അലഞ്ഞു തിരഞ്ഞു. ഒരു നാരങ്ങ വെള്ളം കുടുക്കാൻ കേറിയപ്പോൾ ഒരു മെസ്സേജസ്
