പ്രാണന്റെ നാളങ്ങൾ ❤️ 2 [Batman] 73

Gayathri :- evidya??kazhicho?

ഞാൻ :- ഇല്ല.. ജ്യൂസ്‌ കുടിച്ചു. നീയോ?

Gayathri :- kazhikkunnu..

ഞാൻ :- ah.. Okey.. Njan oru 8 maniyokke akumbo ethum.. Bye

Gayathri :- ok bye..

ഇതൊക്കെ എന്താ ഇവിടെ നടക്കണേ.. ഇന്നേവരെ എന്നോട് ഇതൊന്നും ആരും തിരക്കിയിട്ടില്ല.. കഴിച്ചോ? എവിടെയാ?? എന്നൊക്കെ.. എനിക്ക് ആണേൽ ആകെ സന്തോഷം.. ആരെങ്കിലും ഉണ്ടല്ലോ എന്റെ കാര്യം തിരക്കാൻ… എനിക്ക് എന്തോ അവളെ ഇവിടെ നിർത്താൻ തോന്നിയത് നന്നായി എന്നൊക്കെ മനസ്സിൽ..

പിന്നെയും കുറെ നടന്നു. ഒരു സ്ഥലം എനിക്ക് ഇഷ്ടപ്പെട്ടു. നോക്കാം എന്ന് ഒരു തോന്നൽ. കൈയിലുള്ള കുറച്ചു ക്രൈപ്റ്റോ കറൻസി സെൽ ഔട്ട്‌ ചെയ്ത് തുടങ്ങാം എന്നാണ് ഞാൻ വിചാരിക്കുന്ന രീതി.. നോക്കാം എല്ലാം നടക്കും. നടന്നു ക്ഷീണിച്ച് കാറിൽ കേറി ഇരുന്നപ്പോൾ തോന്നി ഗായത്രിക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുത്താലോ… ഒന്നുമില്ലേലും ആഹാരം ഉണ്ടാക്കി തരുന്നതല്ലേ…

അങ്ങനെ ഞാൻ കുറച്ചു ബദാം ഹൽവയും ഹോളിഗീയും വാങ്ങി വീട്ടിലെത്തി. ബെൽ അടിച്ചപ്പോൾ അവൾ വന്നു ഡോർ തുറന്നു.

20:16>>>>

ഞാൻ :- ഹായ്..

ഗായത്രി :- ഹായ്.. ചായ കുടിച്ചോ?

ഞാൻ :- ഇല്ല.. ഇന്നാ ഇത് പിടിക്ക്..

ഗായത്രി :- ഇത് എന്താ..??

ഞാൻ :- കുറച്ചു സ്വീറ്റ്‌സ്..

അവൾ അത് വാങ്ങി നോക്കിയിട്ട് എന്നോട്

ഗായത്രി :- എന്തിനാ വെറുതെ കാശ് കളയണേ…?

ഞാൻ ഒന്നും മിണ്ടാതെ എന്റെ റൂമിലേക്ക് പോയി. ഡ്രെസ്സും മാറി വന്നു അപ്പോഴേക്ക് ചായ കിട്ടി. അതും കുടിച് ഇരുന്നപ്പോൾ അവൾ കുറച്ചു അവൽ നനച്ചത് കൊണ്ടുതന്നു. ഞാൻ അതിൽ നിന്നും കുറച്ച് എടുത്തു കഴിച്ചു. എന്റെ മോനെ ഒടുക്കത്തെ ടേസ്റ്റ്.. എനിക്ക് ഭയങ്കര ഇഷ്ടായി.

The Author

Batman

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *