ഞാൻ :- മ്മ്.
ട്രാഫിക്കിൽ തിക്കിയും തിരക്കിയും ഫ്ലാറ്റിൽ എത്തിയപ്പോൾ ഒരു നേരമായി. ഞങ്ങൾ സാധനമെല്ലാം എടുത്ത് ഫ്ലാറ്റിലേക്ക് നടന്നു.
15:00>>>>>
ജാനി :- സച്ചു.. പൊട്ടാ.. എടാ ഇടത്തേക്ക്..!!
ഞാൻ എണിയിൽ നിന്ന് സ്റ്റാർ തുക്കുന്നു അവൾ താഴെ നിന്നും എനിക്ക് നിർദേശം തരുന്നു. വന്നപ്പോലുള്ള പാവമൊന്നുമല്ല.. ഉയ്യോ.. ആറ്റംബോംബ് ആണ്. ഞാൻ അവൾ പറഞ്ഞപോലെ സ്റ്റാർ തൂക്കി.
ഞാൻ :- സ്വിച്ച് ഇട്ടേ..
അവൾ സ്വിച്ച് ഇട്ടു. നല്ല തൂവെള്ള നിറത്തിൽ നീണ്ടവാലുള്ള നക്ഷത്രം. എന്താ രസം ഇങ്ങനെ മിന്നി മിന്നി കത്തുന്നത് കാണാൻ.. കുറച്ചുംകൂടി നേരുത്തേ തൂക്കാനുള്ളതായിരുന്നു. ആഹ് അതിനുള്ള ബുദ്ധിയൊന്നും എനിക്ക് ഇല്ല.
ജാനി :- കണ്ടോടാ.. എന്താ ഭംഗിയാ..ഇതൊക്കയാ നീ ഇത്രെയും നാൾ വേണ്ടേന്ന് വച്ചേ..
ഞാൻ :- ശെരിയാ ജാനമ്മ.. കൊള്ളാല്ലേ…
ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ടുകൊണ്ട് സ്റ്റാർ നോക്കി പറഞ്ഞു.
ജാനി :- നീ വന്നേ ക്രിസ്മസ്ട്രീ ഡെക്കറേറ്റ് ചെയ്യാം..
തോളിലൂടെ ഇട്ട് കൈ മാറ്റാതെ ഞാൻ അവളുടെ കൂടെ നടന്നു. അലങ്കരിച്ചുകൊണ്ടിരുന്നപ്പോൾ ജാനി എന്നോട് ചോദിച്ചു.
ജാനി :- നാളെ ക്രിസ്മസ് ആയിട്ട് ബിരിയാണി ഉണ്ടാക്കിയാലോ.. സീനേച്ചിയേയും പിള്ളേരേം വിളിക്കാം?
ഞാൻ :- വിളിക്കാം… പക്ഷെ ഫുഡ് നീ ഉണ്ടാക്കണ്ട..
ജാനി :- അതെന്താ.. ഞാൻ അന്ന് ഉണ്ടാക്കിയ ബിരിയാണി നീയല്ലേ ഭയകര ടേസ്റ്റീന്നും പറഞ്ഞു തിന്ന് തീർത്തേ.. പിന്നെ എന്താ..?
ഞാൻ :- ജാനമ്മോ.. എന്നും നീയല്ലേ ഉണ്ടാക്കുന്നെ.. നമ്മുക്ക് ഫുഡ് പുറത്ത് ഓഡർ ചെയ്യാം.. നല്ലയൊരു ദിവസമായിട്ട് നീ ഒന്നും ഉണ്ടാക്കണ്ട..
