ജാനി :- ഓ അങ്ങനെ… എന്നാൽ അങ്ങനെയാക്കട്ടെ..എന്തൊരു സ്നേഹം..?
ഞാൻ :- എടി.. ഞാൻ എന്റെ രണ്ട് ഫ്രണ്ട്സിനെ കൂടി വിളിക്കട്ടെ അങ്ങായാണേൽ..??
ജാനി :- അതിനെന്താ.. വിളിച്ചോ…
നാളത്തേക്കുള്ള ആഹാരം പറയാൻ പുറത്തു ഇറങ്ങി. വാതിൽ തുറന്ന് ഞാൻ അകത്തേക്ക് നോക്കി അവളോട് വിളിച്ചു പറഞ്ഞു പുറത്തേക്ക് പോകുവാ എന്ന്.. ഓഡറും പറഞ്ഞു. എന്റെ രണ്ട് ഫ്രണ്ട്സനെയും നാളെ വീട്ടിലേക്ക് ക്ഷെണിച്ച. അടുത്തുള്ള വൈൻ ഷോപ്പിൽ കയറി. ഒരു ലിറ്ററും എടുത്ത് വീട്ടിലേക്ക് വന്നു.
ബെല്ലടിച്ചപ്പോൾ അവൾ വന്നുതുറന്നു.
ജാനി :- പറഞ്ഞോ ഫുഡ്?
ഞാൻ :- അഹ്..
ജാനി :- അതെന്താ കൈയിൽ?? ഏഹ്
ഞാൻ :- ഒന്നുല്ല..
ജാനി :- ഒന്നുമില്ലേ.. നിക്കട അവിടെ..
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു. എവിടെ അവളെക്കാൾ ആരോഗ്യം സ്വാഭാവികമായും എണീക്കാണല്ലോ..
ജാനി :- സച്ചു.. പ്ലീസ് എന്തടാ അത്..?
അവസാനം അവളുടെ സ്നേഹത്തിൽ ഞാൻ തോറ്റുകൊടുത്തു. കുപ്പി അവളെ കാണിച്ചു. എന്നിട്ട് എന്റെ റൂമിലേക്കു നടന്നു. പുറകെ അവളും വന്നു. ഞാൻ മേശ തുറന്ന് അതിൽ സാധനം വച്ചിട്ട് തിരിഞ്ഞപ്പോൾ എന്റെ മുന്നിൽ ആകെ ദേഷ്യംവന്ന് പല്ലൊക്കെ ഇപ്പോൾ കടിച്ചു പൊട്ടിക്കും എന്ന് രീതിക്ക് ജാനി നിൽക്കുന്നു.. പെട്ടന്ന് ഞാൻ പേടിച്ചപ്പോയി.
ഞാൻ :- എന്താടി പേടിപ്പിച്ചു കൊല്ലുവോ നീ എന്നെ..?
“ഹ്മ്മ്.. ” ദേഷ്യപെട്ടുകൊണ്ട് ചവിട്ടികുലുക്കി അവൾ അവളുടെ റൂമിലേക്ക് പോയി. പുറകെ ഞാനും പോയി. കട്ടിലിൽ കയറി തിരിഞ്ഞു കിടന്നു.
ഞാൻ :- ജാനമ്മോ.. എന്താടി? എന്താ?
