മോൾക്ക് നല്ലൊരു ഭാവിയുണ്ടാകും. അതുകൊണ്ട് അത് നേടും വരെ. മോളുടെ ലക്ഷ്യത്തിൽ എത്തുംവരെ മോള് എല്ലാം മറന്നു ഇവിടെ എന്നോട് ഒപ്പം ഉണ്ടാകണം. മോൾക്ക് ഇഷ്ടം ആണെങ്കിൽ അതിന് ശേഷവും.
ഇനി ഇപ്പോൾ നടന്നത് മോൾക്ക് മറക്കാൻ ആകുന്നില്ലെങ്കിൽ…! മോള് എല്ലാം മറക്കും വരെ മോളുടെ മുന്നിൽ നിന്ന് അങ്കിൾ എങ്ങോട്ടെങ്കിലും മാറി നിന്നോളാം. എന്നിട്ട് മോൾക്ക് ഇവിടെ സഹായത്തിനു ഏതെങ്കിലും നല്ലൊരു ചേച്ചിയെ ഇവിടെ നിർത്താം. ”
കൃഷ്ണ പ്രസാദ് പറഞ്ഞത് കേട്ട് ജൂലി പൊട്ടിക്കരഞ്ഞു. കൃഷ്ണ പ്രസാദ് അവളുടെ മുടിയിലൂടെ തഴുകി അവളെ ആശ്വസിപ്പിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ എഴുനേറ്റ് റൂമിലേക്ക് പോയി. കൃഷ്ണ പ്രസാദ് അടുക്കളയിലേക്കും.
അന്ന് രാത്രി കൃഷ്ണ പ്രസാദ് കുറേ നിർബന്ധിച്ചാണ് ജൂലി ഭക്ഷണം കഴിച്ചത്. അതിന് ശേഷം അവർ ഇരുവരും സോഫയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൃഷ്ണ പ്രസാദ് പറഞ്ഞു.
“വാ മോള് എഴുനേൽക്ക്. സമയം ഒരുപാട് ആയി. മോള് പോയിട്ട് ഉറങ്ങിക്കോ.”
ജൂലി മെല്ലെ എഴുന്നേറ്റു കൃഷ്ണ പ്രസാദ് അവളേയും കൊണ്ട് അവൾക്കായി പറഞ്ഞു വെച്ച റൂമിൽ പോയി. അവിടെ കിടക്കയിൽ പുതിയ കിടക്ക വിരി വിരിച്ച ശേഷം ജൂലിയുടെ കൈ പിടിച്ചു കിടക്കയിൽ അവളെ കിടത്തി. ഒരു പുതപ്പ് എടുത്ത് അവളെ പുതപ്പിച്ച ശേഷം അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് കൃഷ്ണ പ്രസാദ് പറഞ്ഞു.
“മോള് ഒന്നും പേടിക്കേണ്ട. മോൾക്ക് എന്തിനും മോളുടെ കൂടെ ഈ അങ്കിൾ ഉണ്ട് . അങ്കിൾ അപ്പുറത്തെ മുറിയിൽ ഉണ്ടാകും. അങ്കിൾ മുറിയുടെ വാതിൽ ചാരില്ല. മോൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഏത് സമയത്തും അങ്കിളിനെ വിളിക്കാം. മോള് ഉറങ്ങിക്കോ. ഗുഡ് നൈറ്റ് മോളെ.”

അടുത്ത പാർട്ട് വിഷുവിനോ വിഷുവിനു ശേഷമോ പ്രതീക്ഷിക്കാം.
… കൂടെ ഗൽബിയും.. എല്ലാം നിങ്ങളുടെ വാക്കുകൾ പോലെ ഉണ്ടാകും. ഇനിയുള്ള കുറച്ചു ദിവസങ്ങൾ നല്ല തിരക്ക് പിടിച്ചതാണ്. അതുകൊണ്ട് ഇല്ലാത്ത സമയം ഉണ്ടാക്കി വേണം ബാക്കി എഴുതാൻ..