പക്ഷെ ആ സങ്കടം എല്ലാം ഒരു നിമിഷം കൊണ്ട് മറന്ന് വീണ്ടും അവൾ എന്റെ ലച്ചുവായി.
“അപ്പൊ നീയാണ് പൂക്കളം വരക്കുന്നത്… കാണാൻ നല്ല ആഗ്രഹമുണ്ട് എന്ത് ചെയ്യാം പറ്റില്ലല്ലോ… ”
ലച്ചു സിവിലിലോ കമ്പ്യൂട്ടറിലോ ആയിരുന്നെങ്കിൽ ക്ലാസ്സിൽ ചെന്ന് പൂക്കളം കാണാൻ സാധിക്കുമായിരുന്നു. ഇലക്ട്രോണിക്സ് ക്ലാസ്സിലേക്ക് ഒറ്റ മെക്കാനിക്കൽ സ്റ്റുഡന്റസ് നു കേറാൻ സാധിക്കില്ല
“അല്ല മുത്തേ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ… നിങ്ങൾ എന്തിനാ ഈ മെക്ക് ഇലക്ട്രോണിക്സ് എന്നൊക്കെ പറഞ്ഞ് ഇടി ഉണ്ടാക്കുന്നത് ”
അവൾ ചോദിച്ച ആ ഒരു ചോദ്യത്തിന് എന്റെ പക്കലും ഉത്തരം ഉണ്ടായിരുന്നില്ല
“അതിപ്പോ ഓരോ കീഴ്വഴക്കങ്ങൾ ആകുമ്പോ… ”
“ആ… അതെ കീഴ്വഴക്കങ്ങൾ കാരണമാണ് നിനക്ക് എന്റെ പൂക്കളം കാണാൻ പറ്റാത്തതും അപ്പൊ സഹിച്ചോ… ”
“അകത്തു കയറാൻ പറ്റില്ല എന്നല്ലേ ഉള്ളു … എന്നാലും ഞാൻ പുറത്ത് വന്ന് നിന്ന് കണ്ടോളാം ”
“വരുന്നതൊക്കെ കൊള്ളാം അവിടെ നിന്നു വല്ലവളുംമാരെയും വായിൽ നോക്കിയാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം… ”
“ഈ…. ”
“അവന്റ ഒരു ചിരി…”
“ഡാ … മുത്തേ … ലക്ഷ്മീ… ”
ഞങ്ങൾ സംസാരിക്കുന്ന സമയത്തു ഇന്ദു അങ്ങോട്ടേക്ക് വന്ന് ഞങ്ങളെ വിളിച്ചു.
“സാരിയൊക്കെ ഉടുത്തു സുന്ദരി ആയിട്ടുണ്ടല്ലോ… ”
ഇന്ദുവിനോട് അത് പറഞ്ഞ് ഞാൻ നോക്കിയപ്പോൾ കാണുന്നത് ഞാൻ പറയുന്നത് കേട്ട് മുഖം വീർപ്പിക്കുന്ന ലച്ചുവിനെ ആണ്. എന്തൊക്കെ ചെയ്താലും ഈ പെണ്ണിന് കുശുമ്പ് മാത്രം മാറില്ല
“താങ്ക്യൂ താങ്ക്യൂ… നീയും കൊള്ളാം… ലക്ഷ്മീ സൂപ്പർ സാരി ആണല്ലോ.. ”
അത്രയും നേരം മുഖം വീർപ്പിച്ചിരുന്നവൾ ഇന്ദുവിന്റെ ആ വാക്കുകൾ കേട്ടപ്പോൾ വീണ്ടും സന്തോഷവതി ആയി.
“thanks… ഇന്ദു നിന്നെ ക്ലാസ്സിൽ ആരോ വിളിക്കുന്നു … ”
ഇന്ദുവിനെ ഒഴിവാക്കാൻ വേണ്ടി ലച്ചു വെറുതെ പറഞ്ഞതാണ്. അത് ഇന്ദുവിനും മനസ്സിലായി.
“മ്മ്.. ശരി ശരി… ഞാൻ പോക്കൊള്ളാമെ… ”
ഇന്ദു ചിരിച്ചുകൊണ്ട് നടന്നു നീങ്ങിയതും എന്റെ കയ്യിൽ നല്ല ഒരു നുള്ളുകിട്ടി.
“എന്താടി പ്രാന്തി … ”
“ഇന്ദു വന്നപ്പോ എന്തായിരുന്നു ഒലിപ്പീര്… സുന്ദരി ആയിരിക്കുന്നു അത്രേ…അത്ര സുന്ദരി ആണെങ്കിൽ അവളെ അങ്ങ് കെട്ടിക്കോ… ”
“ആഗ്രഹം ഇല്ലാതെ ഇല്ല , പിന്നെ കല്യാണം ഉറപ്പിച്ച പെണ്ണല്ലേ എന്ന് കരുതിയാണ്…”
ഞാൻ ചിരിയോടെ ആണ് പറഞ്ഞതെങ്കിലും പെണ്ണ് വീണ്ടും കലിപ്പായി
“ഞാൻ പോണു, നീ അവളുടെ പുറകെ പൊക്കോ… ”
“എന്റെ ലച്ചു… നിനക്ക് എന്തേലും കുഴപ്പമുണ്ടോ… അവൾ എന്റെ ഫ്രണ്ട് അല്ലെ. അവളോട് എനിക്കൊന്ന് സംസാരിക്കാൻ പാടില്ലേ… ”
“എനിക്കിഷ്ടമല്ല നീ വേറെ പെണുങ്ങളോട് സംസാരിക്കുന്നത്. ”
“ദേ… എന്റെ വായീന്ന് ഒന്നും കേൾക്കരുത് … പെണ്ണുങ്ങൾക്ക് ഇത്ര കുശുമ്പ് പാടില്ല ”
അതിന് മറുപടി പറയാതെ അവളൊന്നു ചിരിച്ചു.ആ ചിരി കാണാൻ ഒടുക്കത്തെ ഭംഗിയാണ് ഞാൻ അറിയാതെ തന്നെ അവളെ നോക്കി നിന്നുപോയി…
പെട്ടെന്ന് തന്നെ ഇടണം അടുത്ത ഭാഗം പിന്നെ ആ arrowയോട് പറഞ്ഞേക്കാം ആ കടുംകെട്ടിൻ്റെ ബാക്കി പെട്ടെന്ന് ഇടണം എന്ന് പറഞ്ഞേക്ക് വെയ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം ആകുന്നു
മച്ചാനെ ഇന്നാണ് ഈ കഥ വായിക്കുന്നത് മുഴുവൻ പാർട്ടും വായിച്ചു തീർത്തു
Waiting for next part ♥️♥️♥️♥️
ഇതിന്റെ ബാക്കി ഭാഗം കഥകളിൽ ഉണ്ട്
ബ്രോ ബാക്കി ഏദ് സൈറ്റിൽ ആണെന്ന് പറയാമോ. ഒരുപാട് നോക്കി കിട്ടിയില്ല
Kadhakal.com
Bakki evide
ബ്രോ ബാക്കി kadhakal. com എന്ന സൈറ്റിൽ ആണ് വരുന്നത് 11ആം ഭാഗത്തിന്റെ ലിങ്ക് ഇവിടെ തന്നെ ഉണ്ട്.
പ്രൊഫസർ മച്ചാനെ … കട്ട വെയ്റ്റിംഗ് എവിടെ ആണെങ്കിലും കോഴപ്പോം ഇല്ല….ഞങ്ങൾ ഉണ്ട്..
കഥ complete അകത്തെ നിർത്തരുത്….നിങ്ങള് പോലുള്ള അവരുടെ കഥകൾ കൊണ്ട് മാത്രം ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു പ്രവാസി ആണ്..
ബാക്കി ഉള്ള പ്രവാസികളെ പോലെ അല്ല…കടലിൽ ഷിപ്പിൽ ജോലി ചെയ്യുന്ന ആളാണ്.കിട്ടുന്ന limited internet data use ചെയ്ത് വീട്ടിലേക് വിളിക്കാൻ കുറച്ച ഡാറ്റ വെച്ച മുക്കാൽ data ഉം ഈ കഥകൾ വായിച്ച തീരുന്നത്. ഞങ്ങളെ പോലുള്ളവർക്ക് ഈ വരുന്ന പ്രണയകഥകൾ മാത്രമേ ഉള്ളു….
സോ pls അധികം വൈകിപ്പിക്കാതെ തരണേ….
വൈകിപ്പിക്കാതെ തരാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
സുഹൃത്തുക്കളെ.. ഇപ്പോഴും ആരെങ്കിലും പ്രാണേശ്വരി കാത്തിരിക്കുന്നുണ്ടെകിൽ അവരോട് രണ്ട് വാക്ക്
താമസിക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയും താമസിക്കും എന്ന് ഞാനും കരുതിയില്ല, രണ്ട് ദിവസങ്ങൾ കൊണ്ട് ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ നിങ്ങളും അറിഞ്ഞു കാണും എന്ന് കരുതുന്നു.
എന്തായാലും പ്രാണേശ്വരി ബാക്കി ഭാഗങ്ങൾ ഇവിടെ ഉണ്ടാകാൻ വഴി ഇല്ല, kadhakal. com ഇൽ ആയിരിക്കും. ഒരാഴ്ച അല്ലെങ്കിൽ ഒന്നര ആഴ്ച കൊണ്ട് എല്ലാ ഭാഗങ്ങളും അവിടെ വരും എന്ന് കരുതുന്നു വന്നാൽ 11ആം ഭാഗവും അവിടെ തന്നെ ആകും.
11ആം ഭാഗത്തിന്റെ ലിങ്ക് ഇവിടെ ഉണ്ടാകും എന്ന് കരുതുന്നു.
നിങ്ങൾ തന്ന പിന്തുണ ആണ് എനിക്ക് എഴുതാനുള്ള ഊർജം . ആ പിന്തുണ അവിടെയും എനിക്ക് ഉണ്ടാകേണം എന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം
പ്രൊഫസർ ബ്രോ ♥️
എന്താണുണ്ടായത്
ഇനി മുതൽ ഇവിടെ പ്രണയകഥകൾ ഉണ്ടാകില്ല, kadhakal.com ഇൽ മാത്രം
Write to us എടുത്ത് നോക്കിയാൽ മനസ്സിലാകും
ഇന്നാണ് പ്രാണേശ്വരി വായിച്ചു തുടങ്ങിയത്
പറയാൻ വാക്കുകളില്ല ബ്രോ…..
ഒരുപാട് ഒരുപാട് ഇഷ്ടായി…..
പ്രാണേശ്വരി 11 ഭാഗം Link റിപ്ലേ ഇടാമോ…..
വൈകിപ്പോയി.. തലവേദന പണി പറ്റിച്ചു…
സാധാ പോലെ തന്നെ… നന്നായിട്ടുണ്ട്.. ഇത് വായിച്ചു കോളജ് ലൈഫ് ഒക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.. അതിനു കാരണം എഴുത്തിന്റെ താളം ആണെന്ന് എടുത്തു പറയേണ്ട ആവശ്യം ഇല്ലല്ലോ..
ആരോഗ്യം നോക്കുക.. പിന്നെ ഒരു അപകടം വരുമ്പോൾ ആണ് ആരൊക്കെ സ്നേഹിക്കുന്നു എന്ന് മനസ്സിലാവൂ..
സ്നേഹത്തോടെ ❤️
വളരെ സന്തോഷമുണ്ട് ഏട്ടാ…
ഏട്ടന്റെ അഭിപ്രായം കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്… ശരിയാണ് ഏട്ടാ ഒരപകടം വരുമ്പോളാണ് നമ്മളെ ആരൊക്കെ സ്നേഹിക്കുന്നുണ്ട് എന്നറിയാൻ പറ്റൂ… അനുഭവമുണ്ട്
സ്നേഹത്തോടെ അനിയൻ ♥️
Broo njan ee storyy vayichathee illarnnu shamikk broo. Nayuittund, sthiram cleesha akuvonna karuthiyee pashe angane onnumilla. Ellam nalla bhangiyul tannanu avasanikkunne oro partilum kond varunna vyathyasthamayaendings athanu munpottulla aa oru ith. Enthayalum nannayittund ketoo orupad santhosham ❤
വളരെ സന്തോഷം സഹോ…
Super?
Thank you ഡിസൂസ
ഏതായാലും സസ്പെൻസ് ഇട്ട് നിർത്തിയ ശൈലി ഇഷ്ടപ്പെട്ടു അസുഖം എന്ത് ആണെങ്കിലും കുറച്ചിട്ട് വരിക കാത്തിരിക്കുന്നു
വളരെ സന്തോഷം ചേച്ചിക്കുട്ടി… അസുഖം പെട്ടന്ന് മാറ്റിയിട്ടു ഞാൻ വരും
ഈ പാർട്ടും നന്നായിട്ടുണ്ട് ബ്രോ❤️❤️❤️❤️
ഹെല്ത്ത് ഒക്കെ ആയിട്ട് എഴുതി തുടങ്ങിയാൽ മതി ❤️❤️??
Nxt പാർട്ടിൽ ഒരു അപകടം മണക്കുന്നുടല്ലോ ??
Nxt പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ്
– അഖി
വളരെ സന്തോഷം അഖി ബ്രോ
Super bro ..Adutha part pettenu tharane
അടുത്ത part പെട്ടന്ന് കാണില്ല ബ്രോ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്
Aliyq pwolichu entha oru vellatha feel
Kadha nirthale pages kuttane
Lachuvinte vtl kqryangal oke avstharpick avrude vtukarum machanete vtukarum ayitu company ava oru 12 amte partoke avumbo maluchechide kalyanam setakka athinullil maluchechide kettiyonatitu company avva
Ithallam next parts il edit cheyumen predishkallole Bro
ഒന്നും അറിയില്ല ബ്രോ… എങ്ങനെ വരുന്നോ അങ്ങനെ പോകട്ടെ
❤️❤️❤️❤️❤️❤️❤️സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ??
വളരെ നന്ദി തൃശ്ശൂർ കാരാ… ♥️
Mwuthe polichind ee partum?❤️
Lachuvum maluchechiyum rand pereyum ishtamayi❤️
Avsananathe line endhan ingne, tension adippikkalle onnm indavilla
Nxt partin kathirikkunnu macha?
Snehathoode……❤️
ബെർലിൻ ബ്രോ… ഇപ്പൊ കൂട്ടുകാരൻ ഇവിടെ money heist കാണുകയായിരുന്നു ബെർലിനെ കണ്ടപ്പോൾ താങ്കളുടെ കാര്യം ഓർത്തു… എന്തായാലും എടുത്ത് നോക്കിയപ്പോൾ താങ്കളുടെ അഭിപ്രായവും കാണാൻ സാധിച്ചു വളരെ സന്തോഷം…
എന്തായാലും കുറച്ചു ദിവസം മാറി നിൽക്കുകയല്ലേ അപ്പൊ പിന്നെ ചെറിയൊരു സസ്പെൻസിൽ നിർത്താം എന്ന് കരുതി…
സ്നേഹത്തോടെ പ്രൊഫസർ ബ്രോ
❤️❤️❤️
പതിവ് പോലെ ഇൗ ഭാഗവും നന്നായിട്ടുണ്ട്?.ലച്ചുവും ആയിട്ട് ഉള്ള പിണക്കവും ഓക്കേ ഇപ്പോഴാണ് തുടങ്ങിയത്.കാര്യം ലച്ചു പാവം ഓക്കേ ആണ് എങ്കിലും പിണക്കവും ഇണക്കവും ഓക്കേ വായിക്കാൻ ആണ് ഇഷ്ടം?.
അപ്പോ എല്ലാം ശരിയായി കഴിഞ്ഞ് അടുത്ത ഭാഗം പോരട്ടെ.സ്നേഹത്തോടെ❤️
വളരെ സന്തോഷം വിഷ്ണു ബ്രോ….
അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം എന്നാണ് എന്ന് ഉറപ്പ് പറയുന്നില്ല
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
Hi Professor Bro,
ആരോഗ്യം നോക്കാതെ ഉള്ള ഒരു പരിപാടിയും വേണ്ട കേട്ടോ! Please do not strain and exert until you fully recover. കാത്തിരിക്കാം എത്ര വേണമെങ്കിലും കാത്തിരിക്കാം സന്തോഷത്തോടെയും പ്രാർത്ഥനകളോടെയും കേട്ടൊ.
Every dog has a day എന്ന് പറയാറില്ലേ, അത് പോലെ ഇന്ന് ഒത്തിരി സന്തോഷം തോന്നിയ ദിവസം ആയിരുന്നു. എംകെ-പ്രഫസ്സർ-തമ്പുരാൻ ത്രിമൂർത്തികളിൽ നിന്ന് ഒരേ ദിവസം കൈനീട്ടം കിട്ടിയതിന്റെ സന്തോഷം… ഹോ ഞാനെങ്ങനെ പറഞ്ഞറിയിക്കാൻ ആണ് ?.
//സെറ്റ് സാരിയുടെ കസവ് ബോർഡർനുള്ളിൽ കാവിക്കളർ അതിനുള്ളിൽ ശ്രീബുദ്ധനെ വരച്ചു വച്ചിരിക്കുന്ന പ്രിന്റെഡ് സാരിയാണ്.വെള്ള നിറത്തിലുള്ള ബ്ലൗസിന്റെ കയ്യിലും കസവ് ബോർഡർ. മുന്താണി ഒക്കെ ഞൊറി എടുത്ത് ഉടുത്തിരുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്. അധികം മേക്കപ് ഒന്നും ഇടാത്ത മുഖത്തിന് ആ ചെറിയ മൂക്കുത്തിയും വാലിട്ടെഴുതിയ കണ്ണുകളും സൂക്ഷിച്ച് നോക്കിയാൽ മാത്രം കാണാൻ പറ്റുന്ന രീതിയിലുള്ള ചെറിയ കറുത്ത പൊട്ടും മാറ്റ് കൂട്ടുന്നുണ്ട്// ഓണം നാളിന്റെ പശ്ചാത്തലത്തിൽ ഒരു മലയാള പെൺകൊടിയെ ഇത്രയും സഭ്യവും സുന്ദരവുമായ ഭാഷയിൽ സ്ത്രീപക്ഷ ബഹുമാനത്തോടെ ്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്വർണ്ണിചിരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷവും ഞാനും ഒരു മലയാളി ആണെല്ലോ എന്നതിൽ അഭിമാനവും തോന്നുകയാണെന്റെ ബ്രോ.
//സ്ത്രീകൾ എപ്പോഴും നന്നായ് ഒരുങ്ങി വരുന്നത് അവരുടെ പ്രിയപ്പെട്ടവരുടെ നന്നായിട്ടുണ്ട് എന്നുള്ള വാക്ക് കേൾക്കാൻ വേണ്ടിയാണ്// മുമ്പ് പറഞ്ഞ ത്രിമൂർത്തികളുടെ രചനയിൽ കണ്ടുവരുന്ന ഒരു പൊതു സ്വഭാവമാണ് അവരുടെ രചനകളിൽ സ്ത്രീകളോടു ബഹുമാനപുരസ്സരമായ് ഉള്ള സമീപം, മറ്റൊരർത്ഥത്തിൽ നോക്കിയാൽ ഇവരുടെ രചനകളിൽ സ്ത്രീയും സ്ത്രീത്വവും പൂജിക്കപ്പെടുന്നതായിട്ടും ഒരുപക്ഷെ ആഘോഷിക്കപ്പെടുന്നതായിട്ടും കാണാവുന്നതാണ്. ഉത്തമ സാമൂഹിക കാഴ്ച്ചപ്പാടുള്ള യുവ തലമുറയെ വാർത്തെടുക്കാൻ നിങ്ങളുടെ സൃഷ്ടികൾ നിസ്തുല സംഭാവനകൾ ആണെന്ന് അഭിമാനത്തോടെ ഞാൻ പറയട്ടെ.
//വളരെ നന്ദി ഉണ്ടെടാ പന്നി// ഇതിലേ അന്ത്യാക്ഷരപ്രാസവും അതിലടങ്ങിയിട്ടുള്ള നർമ്മവും ഒരുപാടെന്നെ ചിരിപ്പിച്ചൂട്ടോ.
So my dear Prof Bro, take care, take your time, please don’t push yourself too much.
With lots and lots of love
Sangeeth
പ്രിയപ്പെട്ട സഹോദരാ…
നല്ലവാക്കുകൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല…
ഈ ഭാഗം എനിക്ക് നല്ല ഭയമുള്ള ഭാഗമായിരുന്നു. പ്രധാനപ്പെട്ട കാര്യം എന്താണ് എന്ന് വച്ചാൽ എനിക്ക് പ്രണയം എഴുതാൻ അറിയില്ല അത് തന്നെ. ഞാൻ അനുഭവിച്ച സ്നേഹം വച്ച് ഒരു ചേച്ചിയും അനിയനും തമ്മിലുള്ള സ്നേഹവും ആന്റിയും മോനും തമ്മിലുള്ള സ്നേഹവും എഴുതുവാൻ വലിയ പ്രയാസം ഇല്ലായിരുന്നു എന്നാൽ പ്രണയം അതൊരു കടമ്പ തന്നെ ആണ്…
സാധാരണ ഒരു part എഴുതുന്നതിന്റെ ഇരട്ടിയിൽ കൂടുതൽ സമയമെടുത്താണ് ഈ part എഴുതിയത് അതിലും എനിക്കൊരു തൃപ്തി വന്നിട്ടില്ലായിരുന്നു..
ആ വർണന… അതൊക്കെ ഒരു വർണന ആണോ.. ഇവിടെ ഒരുപാട് ആളുകൾ സ്ത്രീകളെ വര്ണിക്കുന്നത് കണ്ടു കണ്ണ് തള്ളിയിട്ടുണ്ട്… പിന്നെ എനിക്കാകെ ഉണ്ടായിരുന്ന നിർബന്ധം സ്ത്രീയെ വര്ണിക്കുമ്പോൾ അവളുടെ ശരീരത്തെ വർണിക്കാൻ പാടില്ല എന്നുള്ളതായിരുന്നു…
പിന്നെ അത് സത്യമല്ലേ ബ്രോ… സ്ത്രീകൾ എപ്പോഴും നന്നായി ഒരുങ്ങി വരുന്നത് അവരുടെ പ്രിയപ്പെട്ടവരുടെ നല്ല വാക്കുകൾ കേൾക്കാനല്ലേ.നമ്മൾ നന്നായിട്ടുണ്ട് എന്ന് പറയുമ്പോൾ അവരുടെ സന്തോഷം കണ്ടിട്ടുണ്ടോ …അതിന് പകരം വെക്കാൻ ഈ ലോകത്തു മറ്റൊന്നും ഇല്ല
സ്ത്രീ ബഹുമാനിക്കപ്പെടേണ്ടവളും പൂജിക്കപ്പെടേണ്ടവളും തന്നെ അല്ലെ …ആണെന്നാണ് എന്റെ വിശ്വാസം …
എന്തായാലും എന്റെ ശാരീരിക അസ്വാസ്ഥ്യതകൾ മാറിയത്തിനു ശേഷം അടുത്ത ഭാഗം വരുന്നതായിരിക്കും …അതിലും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
Kothamangalam ahlle sthalam ??
ഇതിന് മുൻപുള്ള ഭാഗങ്ങളിൽ അത് മനസ്സിലാവാനുള്ള ഒരുപാട് സൂചനകൾ ഉണ്ടായിരുന്നു സഹോ..
Kollam bro
Thanks ബ്രോ…