പ്രാണേശ്വരി 10 [പ്രൊഫസർ] 731

“എന്താടാ ഇങ്ങനെ നോക്കുന്നത്… നീ ആദ്യമായാണോ എന്നെ കാണുന്നെ… ”

“എന്റെ പെണ്ണിനെ കാണാൻ ഇന്ന് ഭയങ്കര ലുക്ക്‌ ആണ് ”

വീണ്ടും ആ കണ്ണുകളിൽ ഒരു നാണം

“ലക്ഷ്മീ… വാ പൂക്കളം ഇടണ്ടേ… ”

ലച്ചുവിന്റെ ക്ലാസ്സിൽ ഉള്ള ഏതോ ഒരു പെണ്ണ് വന്ന്‌ അവളെ വിളിച്ചു. പോകാൻ മടിച്ചു അവൾ എന്നെ ഒന്ന് നോക്കി

“വാ ലക്ഷ്മീ… മത്സരമാണ് ഇങ്ങനെ നിന്നാൽ എങ്ങനെയാ… ”

അവൾക്ക് പോകാൻ യാതൊരു താല്പര്യവും ഇല്ല

“ലച്ചു… നീ പൊക്കോ… നമുക്ക് പിന്നെ സംസാരിക്കാം ”

“മ്മ്… ”

അവൾ വിഷമത്തോടെ മൂളിക്കൊണ്ട് അവളെ വിളിക്കാൻ വന്ന പെൺകുട്ടിയുടെ ഒപ്പം നടന്നു നീങ്ങി

ഞാനും പതിയെ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയപ്പോൾ ഒടുക്കത്തെ ബഹളമാണ് എല്ലാം.കുറെയെണ്ണം പുതിയ ഡ്രെസ്സിലൊക്കെ ഫോട്ടോ എടുക്കുന്നു. കുറച്ചു പേര് നിലത്തു ചോക്ക് കൊണ്ട് എന്തൊക്കെയോ വരക്കുന്നുണ്ട് വര കഴിഞ്ഞപ്പോളാണ് മനസ്സിലായത് അതൊരു പൂക്കളം… അല്ല പൂവില്ലാത്ത കളം ആയിരുന്നു.

ഒരു വട്ടം അതിന്റെ ചുറ്റും സ്പാന്നെർ, സ്ക്രൂഡ്രൈവർ, ഗിയർ, നട്ട്, ബോൾട് എന്നിവ ഒക്കെ നിരത്തി വച്ചിരിക്കുന്നു. മെക്കിന്റെ മൂന്ന് ക്ലാസ്സിൽ ചെന്നാലും ഇത് തന്നെ ആയിരിക്കും അവസ്ഥ

ഞാൻ പാറ്റയും കൂട്ടരും നിൽക്കുന്ന സ്ഥലത്തേക്ക് നീങ്ങി. അവിടെ ചെന്നപ്പോൾ അവന്മാർ അടുത്ത മദ്യപാനത്തിനുള്ള തയാറെടുപ്പിലാണ്. വോഡ്കയും സ്പ്രൈറ്റും മിക്സ്‌ ചെയ്ത് വച്ചിരിക്കുന്നു

അതിൽ നിന്നും രണ്ട് കവിൾ കുടിച്ചിട്ട് ഞാനും അവരുടെ ഒപ്പം കോളേജ് കറങ്ങാൻ ഇറങ്ങി. പൂക്കളം കാണാൻ എന്ന വ്യാജേന പെൺപിള്ളേരെ കാണാൻ പോകുകയാണ്.

എനിക്കും കുട്ടികളെ നോക്കണം എന്നൊക്കെ തോന്നുന്നുണ്ട് പക്ഷെ ഇപ്പൊ ലച്ചുവിന് കൊടുത്ത വാക്കും അവളുടെ ആ സമയത്തെ സങ്കടവും ഓർത്തപ്പോൾ മനസ്സ് വരുന്നില്ല. അവരുടെ ഒപ്പം നടന്നെങ്കിലും ഞാൻ പൂക്കളം മാത്രമാണ് ശ്രദിച്ചത്

കയ്യിലിരുന്ന കുപ്പിയിൽ നിന്നു എല്ലാവരും ഇടയ്ക്കിടെ ഓരോ കവിൾ കുടിക്കുന്നുണ്ട്. നടന്നു നടന്നു ഞങ്ങൾ സിവിൽ ക്ലാസ്സിന്റെ ഫ്രണ്ടിൽ എത്തി. പൂക്കളം ഇടൽ നല്ല തകൃതി ആയി നടക്കുന്നുണ്ട്. സിവിൽ ക്ലാസ്സ്‌ ആയതുകൊണ്ട് നമ്മൾ ഉള്ളിൽ കയറുന്നതിൽ ആർക്കും ഒരു പ്രശ്നവും ഉണ്ടാകില്ല

ഇന്ദുവും അലീനയും ഫർസാനയും.കുറച്ചു കുട്ടികളും ചേർന്ന് പൂക്കളം ഇടുന്നു. ഓഹ്‌ അത് മറന്നു പാറ്റയുടെ താത്ത കുട്ടിയുടെ പേരാണ് ഫർസാന.. കുറച്ചു കുട്ടികൾ ഇടാനുള്ള പൂ ഒരുക്കുന്നു ആകെ ബഹളം.

സിവിൽ ക്ലാസ്സിന്റെ ഒരു പ്രിത്യേകത ആണത്. എന്താഘോഷം ആയാലും അത് മാക്സിമം നന്നാക്കാൻ അവർ ശ്രമിക്കും. നമ്മൾ അതിനു നേരെ തലതിരിവും

അവന്മാരെ അവിടെ വിട്ട് ഞാൻ വീണ്ടും ലച്ചുവിനെ കാണാൻ ക്ലാസ്സിന്റെ ഫ്രണ്ടിലേക്ക് നടന്നു. ക്ലാസ്സിന്റെ ഫ്രണ്ടിൽ എത്തി ഉള്ളിലേക്ക് നോക്കിയപ്പോൾ ലച്ചു അടക്കം കുറച്ചു പെണ്ണുങ്ങൾ ചേർന്ന് പൂക്കളം ഇടുന്നുണ്ട്. അവർക്കു ചുറ്റും കൊറേ എണ്ണം അവരെ വായിൽ നോക്കിക്കൊണ്ട് നിൽക്കുന്നുണ്ട്. അത് കണ്ടപ്പോൾ രാവിലെ ലച്ചുവിനുണ്ടായ ദേഷ്യത്തിന് കാരണം എനിക്കും മനസ്സിലായി

“എന്താടാ ഇവിടെ നിന്നൊരു കറക്കം…. ”

അവളുടെ ക്ലാസ്സിലെ ഏതോ ഒരുത്തൻ ഞാൻ അവിടെ നിൽക്കുന്നത് കണ്ടു ഇഷ്ടപ്പെടാതെ ചൊറിയാൻ വരികയാണ്.

“ഒന്നുമില്ല… ഞാൻ വെള്ളം കുടിക്കാൻ പോകുകയായിരുന്നു അപ്പൊ നിങ്ങളുടെ പൂക്കളം കണ്ടപ്പോൾ നോക്കിയെന്നെ ഉള്ളു ”

ആ സമയത്ത് ഞങ്ങളുടെ ഒച്ച കേട്ട് ലച്ചു ആ ഭാഗത്തേക്ക് നോക്കി എന്നെ കണ്ടപ്പോൾ ആ മുഖത്തൊരു ഭയം വന്നു. വീണ്ടും വല്ല പ്രശ്നവും ഉണ്ടാകുമോ എന്നുള്ള പേടി

“വെള്ളം കുടിക്കാൻ വന്നതാണേൽ അങ്ങോട്ട് പോകാൻ നോക്ക് ഇവിടെ കിടന്ന് കറങ്ങാൻ നിക്കാതെ… ”

The Author

107 Comments

Add a Comment
  1. പെട്ടെന്ന് തന്നെ ഇടണം അടുത്ത ഭാഗം പിന്നെ ആ arrowയോട് പറഞ്ഞേക്കാം ആ കടുംകെട്ടിൻ്റെ ബാക്കി പെട്ടെന്ന് ഇടണം എന്ന് പറഞ്ഞേക്ക് വെയ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം ആകുന്നു

  2. ലങ്കാധിപതി രാവണൻ

    മച്ചാനെ ഇന്നാണ് ഈ കഥ വായിക്കുന്നത് മുഴുവൻ പാർട്ടും വായിച്ചു തീർത്തു

    Waiting for next part ♥️♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ഇതിന്റെ ബാക്കി ഭാഗം കഥകളിൽ ഉണ്ട്

  3. ബ്രോ ബാക്കി ഏദ് സൈറ്റിൽ ആണെന്ന് പറയാമോ. ഒരുപാട് നോക്കി കിട്ടിയില്ല

    1. പ്രൊഫസർ ബ്രോ

      Kadhakal.com

    1. പ്രൊഫസർ ബ്രോ

      ബ്രോ ബാക്കി kadhakal. com എന്ന സൈറ്റിൽ ആണ് വരുന്നത് 11ആം ഭാഗത്തിന്റെ ലിങ്ക് ഇവിടെ തന്നെ ഉണ്ട്.

  4. പ്രൊഫസർ മച്ചാനെ … കട്ട വെയ്റ്റിംഗ് എവിടെ ആണെങ്കിലും കോഴപ്പോം ഇല്ല….ഞങ്ങൾ ഉണ്ട്..
    കഥ complete അകത്തെ നിർത്തരുത്….നിങ്ങള് പോലുള്ള അവരുടെ കഥകൾ കൊണ്ട് മാത്രം ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു പ്രവാസി ആണ്..
    ബാക്കി ഉള്ള പ്രവാസികളെ പോലെ അല്ല…കടലിൽ ഷിപ്പിൽ ജോലി ചെയ്യുന്ന ആളാണ്.കിട്ടുന്ന limited internet data use ചെയ്ത് വീട്ടിലേക് വിളിക്കാൻ കുറച്ച ഡാറ്റ വെച്ച മുക്കാൽ data ഉം ഈ കഥകൾ വായിച്ച തീരുന്നത്. ഞങ്ങളെ പോലുള്ളവർക്ക് ഈ വരുന്ന പ്രണയകഥകൾ മാത്രമേ ഉള്ളു….
    സോ pls അധികം വൈകിപ്പിക്കാതെ തരണേ….

    1. വൈകിപ്പിക്കാതെ തരാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

  5. സുഹൃത്തുക്കളെ.. ഇപ്പോഴും ആരെങ്കിലും പ്രാണേശ്വരി കാത്തിരിക്കുന്നുണ്ടെകിൽ അവരോട് രണ്ട് വാക്ക്

    താമസിക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയും താമസിക്കും എന്ന് ഞാനും കരുതിയില്ല, രണ്ട് ദിവസങ്ങൾ കൊണ്ട് ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ നിങ്ങളും അറിഞ്ഞു കാണും എന്ന് കരുതുന്നു.

    എന്തായാലും പ്രാണേശ്വരി ബാക്കി ഭാഗങ്ങൾ ഇവിടെ ഉണ്ടാകാൻ വഴി ഇല്ല, kadhakal. com ഇൽ ആയിരിക്കും. ഒരാഴ്ച അല്ലെങ്കിൽ ഒന്നര ആഴ്ച കൊണ്ട് എല്ലാ ഭാഗങ്ങളും അവിടെ വരും എന്ന് കരുതുന്നു വന്നാൽ 11ആം ഭാഗവും അവിടെ തന്നെ ആകും.

    11ആം ഭാഗത്തിന്റെ ലിങ്ക് ഇവിടെ ഉണ്ടാകും എന്ന് കരുതുന്നു.

    നിങ്ങൾ തന്ന പിന്തുണ ആണ് എനിക്ക് എഴുതാനുള്ള ഊർജം . ആ പിന്തുണ അവിടെയും എനിക്ക് ഉണ്ടാകേണം എന്ന് അഭ്യർത്ഥിക്കുന്നു.

    സ്നേഹപൂർവ്വം
    പ്രൊഫസർ ബ്രോ ♥️

    1. എന്താണുണ്ടായത്

      1. ഇനി മുതൽ ഇവിടെ പ്രണയകഥകൾ ഉണ്ടാകില്ല, kadhakal.com ഇൽ മാത്രം

      2. Write to us എടുത്ത് നോക്കിയാൽ മനസ്സിലാകും

    2. ഇന്നാണ് പ്രാണേശ്വരി വായിച്ചു തുടങ്ങിയത്
      പറയാൻ വാക്കുകളില്ല ബ്രോ…..

      ഒരുപാട് ഒരുപാട് ഇഷ്ടായി…..

      പ്രാണേശ്വരി 11 ഭാഗം Link റിപ്ലേ ഇടാമോ…..

  6. വൈകിപ്പോയി.. തലവേദന പണി പറ്റിച്ചു…
    സാധാ പോലെ തന്നെ… നന്നായിട്ടുണ്ട്.. ഇത് വായിച്ചു കോളജ് ലൈഫ് ഒക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.. അതിനു കാരണം എഴുത്തിന്റെ താളം ആണെന്ന് എടുത്തു പറയേണ്ട ആവശ്യം ഇല്ലല്ലോ..
    ആരോഗ്യം നോക്കുക.. പിന്നെ ഒരു അപകടം വരുമ്പോൾ ആണ് ആരൊക്കെ സ്നേഹിക്കുന്നു എന്ന് മനസ്സിലാവൂ..
    സ്നേഹത്തോടെ ❤️

    1. വളരെ സന്തോഷമുണ്ട് ഏട്ടാ…

      ഏട്ടന്റെ അഭിപ്രായം കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്… ശരിയാണ് ഏട്ടാ ഒരപകടം വരുമ്പോളാണ് നമ്മളെ ആരൊക്കെ സ്നേഹിക്കുന്നുണ്ട് എന്നറിയാൻ പറ്റൂ… അനുഭവമുണ്ട്

      സ്നേഹത്തോടെ അനിയൻ ♥️

  7. തുമ്പി ?

    Broo njan ee storyy vayichathee illarnnu shamikk broo. Nayuittund, sthiram cleesha akuvonna karuthiyee pashe angane onnumilla. Ellam nalla bhangiyul tannanu avasanikkunne oro partilum kond varunna vyathyasthamayaendings athanu munpottulla aa oru ith. Enthayalum nannayittund ketoo orupad santhosham ❤

    1. വളരെ സന്തോഷം സഹോ…

  8. ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️

    ഏതായാലും സസ്പെൻസ് ഇട്ട് നിർത്തിയ ശൈലി ഇഷ്ടപ്പെട്ടു അസുഖം എന്ത് ആണെങ്കിലും കുറച്ചിട്ട്‌ വരിക കാത്തിരിക്കുന്നു

    1. വളരെ സന്തോഷം ചേച്ചിക്കുട്ടി… അസുഖം പെട്ടന്ന് മാറ്റിയിട്ടു ഞാൻ വരും

  9. ഈ പാർട്ടും നന്നായിട്ടുണ്ട് ബ്രോ❤️❤️❤️❤️
    ഹെല്ത്ത് ഒക്കെ ആയിട്ട് എഴുതി തുടങ്ങിയാൽ മതി ❤️❤️??

    Nxt പാർട്ടിൽ ഒരു അപകടം മണക്കുന്നുടല്ലോ ??
    Nxt പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ്
    – അഖി

    1. വളരെ സന്തോഷം അഖി ബ്രോ

  10. Super bro ..Adutha part pettenu tharane

    1. അടുത്ത part പെട്ടന്ന് കാണില്ല ബ്രോ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്

  11. Aliyq pwolichu entha oru vellatha feel
    Kadha nirthale pages kuttane
    Lachuvinte vtl kqryangal oke avstharpick avrude vtukarum machanete vtukarum ayitu company ava oru 12 amte partoke avumbo maluchechide kalyanam setakka athinullil maluchechide kettiyonatitu company avva
    Ithallam next parts il edit cheyumen predishkallole Bro

    1. ഒന്നും അറിയില്ല ബ്രോ… എങ്ങനെ വരുന്നോ അങ്ങനെ പോകട്ടെ

  12. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️❤️❤️സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ??

    1. വളരെ നന്ദി തൃശ്ശൂർ കാരാ… ♥️

  13. Mwuthe polichind ee partum?❤️
    Lachuvum maluchechiyum rand pereyum ishtamayi❤️
    Avsananathe line endhan ingne, tension adippikkalle onnm indavilla
    Nxt partin kathirikkunnu macha?
    Snehathoode……❤️

    1. ബെർലിൻ ബ്രോ… ഇപ്പൊ കൂട്ടുകാരൻ ഇവിടെ money heist കാണുകയായിരുന്നു ബെർലിനെ കണ്ടപ്പോൾ താങ്കളുടെ കാര്യം ഓർത്തു… എന്തായാലും എടുത്ത് നോക്കിയപ്പോൾ താങ്കളുടെ അഭിപ്രായവും കാണാൻ സാധിച്ചു വളരെ സന്തോഷം…

      എന്തായാലും കുറച്ചു ദിവസം മാറി നിൽക്കുകയല്ലേ അപ്പൊ പിന്നെ ചെറിയൊരു സസ്പെൻസിൽ നിർത്താം എന്ന് കരുതി…

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ

      1. ❤️❤️❤️

  14. പതിവ് പോലെ ഇൗ ഭാഗവും നന്നായിട്ടുണ്ട്?.ലച്ചുവും ആയിട്ട് ഉള്ള പിണക്കവും ഓക്കേ ഇപ്പോഴാണ് തുടങ്ങിയത്.കാര്യം ലച്ചു പാവം ഓക്കേ ആണ് എങ്കിലും പിണക്കവും ഇണക്കവും ഓക്കേ വായിക്കാൻ ആണ് ഇഷ്ടം?.

    അപ്പോ എല്ലാം ശരിയായി കഴിഞ്ഞ് അടുത്ത ഭാഗം പോരട്ടെ.സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം വിഷ്ണു ബ്രോ….

      അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം എന്നാണ് എന്ന് ഉറപ്പ് പറയുന്നില്ല

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  15. Hi Professor Bro,

    ആരോഗ്യം നോക്കാതെ ഉള്ള ഒരു പരിപാടിയും വേണ്ട കേട്ടോ! Please do not strain and exert until you fully recover. കാത്തിരിക്കാം എത്ര വേണമെങ്കിലും കാത്തിരിക്കാം സന്തോഷത്തോടെയും പ്രാർത്ഥനകളോടെയും കേട്ടൊ.

    Every dog has a day എന്ന് പറയാറില്ലേ, അത് പോലെ ഇന്ന് ഒത്തിരി സന്തോഷം തോന്നിയ ദിവസം ആയിരുന്നു. എംകെ-പ്രഫസ്സർ-തമ്പുരാൻ ത്രിമൂർത്തികളിൽ നിന്ന് ഒരേ ദിവസം കൈനീട്ടം കിട്ടിയതിന്റെ സന്തോഷം… ഹോ ഞാനെങ്ങനെ പറഞ്ഞറിയിക്കാൻ ആണ് ?.

    //സെറ്റ് സാരിയുടെ കസവ് ബോർഡർനുള്ളിൽ കാവിക്കളർ അതിനുള്ളിൽ ശ്രീബുദ്ധനെ വരച്ചു വച്ചിരിക്കുന്ന പ്രിന്റെഡ് സാരിയാണ്.വെള്ള നിറത്തിലുള്ള ബ്ലൗസിന്റെ കയ്യിലും കസവ് ബോർഡർ. മുന്താണി ഒക്കെ ഞൊറി എടുത്ത് ഉടുത്തിരുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്. അധികം മേക്കപ് ഒന്നും ഇടാത്ത മുഖത്തിന് ആ ചെറിയ മൂക്കുത്തിയും വാലിട്ടെഴുതിയ കണ്ണുകളും സൂക്ഷിച്ച് നോക്കിയാൽ മാത്രം കാണാൻ പറ്റുന്ന രീതിയിലുള്ള ചെറിയ കറുത്ത പൊട്ടും മാറ്റ് കൂട്ടുന്നുണ്ട്// ഓണം നാളിന്റെ പശ്ചാത്തലത്തിൽ ഒരു മലയാള പെൺകൊടിയെ ഇത്രയും സഭ്യവും സുന്ദരവുമായ ഭാഷയിൽ സ്ത്രീപക്ഷ ബഹുമാനത്തോടെ ്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്വർണ്ണിചിരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷവും ഞാനും ഒരു മലയാളി ആണെല്ലോ എന്നതിൽ അഭിമാനവും തോന്നുകയാണെന്റെ ബ്രോ.

    //സ്ത്രീകൾ എപ്പോഴും നന്നായ് ഒരുങ്ങി വരുന്നത് അവരുടെ പ്രിയപ്പെട്ടവരുടെ നന്നായിട്ടുണ്ട് എന്നുള്ള വാക്ക് കേൾക്കാൻ വേണ്ടിയാണ്// മുമ്പ് പറഞ്ഞ ത്രിമൂർത്തികളുടെ രചനയിൽ കണ്ടുവരുന്ന ഒരു പൊതു സ്വഭാവമാണ് അവരുടെ രചനകളിൽ സ്ത്രീകളോടു ബഹുമാനപുരസ്സരമായ് ഉള്ള സമീപം, മറ്റൊരർത്ഥത്തിൽ നോക്കിയാൽ ഇവരുടെ രചനകളിൽ സ്ത്രീയും സ്ത്രീത്വവും പൂജിക്കപ്പെടുന്നതായിട്ടും ഒരുപക്ഷെ ആഘോഷിക്കപ്പെടുന്നതായിട്ടും കാണാവുന്നതാണ്. ഉത്തമ സാമൂഹിക കാഴ്ച്ചപ്പാടുള്ള യുവ തലമുറയെ വാർത്തെടുക്കാൻ നിങ്ങളുടെ സൃഷ്ടികൾ നിസ്തുല സംഭാവനകൾ ആണെന്ന് അഭിമാനത്തോടെ ഞാൻ പറയട്ടെ.

    //വളരെ നന്ദി ഉണ്ടെടാ പന്നി// ഇതിലേ അന്ത്യാക്ഷരപ്രാസവും അതിലടങ്ങിയിട്ടുള്ള നർമ്മവും ഒരുപാടെന്നെ ചിരിപ്പിച്ചൂട്ടോ.

    So my dear Prof Bro, take care, take your time, please don’t push yourself too much.

    With lots and lots of love
    Sangeeth

    1. പ്രിയപ്പെട്ട സഹോദരാ…

      നല്ലവാക്കുകൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല…

      ഈ ഭാഗം എനിക്ക് നല്ല ഭയമുള്ള ഭാഗമായിരുന്നു. പ്രധാനപ്പെട്ട കാര്യം എന്താണ് എന്ന് വച്ചാൽ എനിക്ക് പ്രണയം എഴുതാൻ അറിയില്ല അത് തന്നെ. ഞാൻ അനുഭവിച്ച സ്നേഹം വച്ച് ഒരു ചേച്ചിയും അനിയനും തമ്മിലുള്ള സ്നേഹവും ആന്റിയും മോനും തമ്മിലുള്ള സ്നേഹവും എഴുതുവാൻ വലിയ പ്രയാസം ഇല്ലായിരുന്നു എന്നാൽ പ്രണയം അതൊരു കടമ്പ തന്നെ ആണ്…

      സാധാരണ ഒരു part എഴുതുന്നതിന്റെ ഇരട്ടിയിൽ കൂടുതൽ സമയമെടുത്താണ് ഈ part എഴുതിയത് അതിലും എനിക്കൊരു തൃപ്തി വന്നിട്ടില്ലായിരുന്നു..

      ആ വർണന… അതൊക്കെ ഒരു വർണന ആണോ.. ഇവിടെ ഒരുപാട് ആളുകൾ സ്ത്രീകളെ വര്ണിക്കുന്നത് കണ്ടു കണ്ണ് തള്ളിയിട്ടുണ്ട്… പിന്നെ എനിക്കാകെ ഉണ്ടായിരുന്ന നിർബന്ധം സ്ത്രീയെ വര്ണിക്കുമ്പോൾ അവളുടെ ശരീരത്തെ വർണിക്കാൻ പാടില്ല എന്നുള്ളതായിരുന്നു…

      പിന്നെ അത് സത്യമല്ലേ ബ്രോ… സ്ത്രീകൾ എപ്പോഴും നന്നായി ഒരുങ്ങി വരുന്നത് അവരുടെ പ്രിയപ്പെട്ടവരുടെ നല്ല വാക്കുകൾ കേൾക്കാനല്ലേ.നമ്മൾ നന്നായിട്ടുണ്ട് എന്ന്‌ പറയുമ്പോൾ അവരുടെ സന്തോഷം കണ്ടിട്ടുണ്ടോ …അതിന് പകരം വെക്കാൻ ഈ ലോകത്തു മറ്റൊന്നും ഇല്ല

      സ്ത്രീ ബഹുമാനിക്കപ്പെടേണ്ടവളും പൂജിക്കപ്പെടേണ്ടവളും തന്നെ അല്ലെ …ആണെന്നാണ് എന്റെ വിശ്വാസം …

      എന്തായാലും എന്റെ ശാരീരിക അസ്വാസ്ഥ്യതകൾ മാറിയത്തിനു ശേഷം അടുത്ത ഭാഗം വരുന്നതായിരിക്കും …അതിലും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  16. Kothamangalam ahlle sthalam ??

    1. ഇതിന് മുൻപുള്ള ഭാഗങ്ങളിൽ അത് മനസ്സിലാവാനുള്ള ഒരുപാട് സൂചനകൾ ഉണ്ടായിരുന്നു സഹോ..

Leave a Reply

Your email address will not be published. Required fields are marked *