പ്രാണേശ്വരി 10 [പ്രൊഫസർ] 731

പ്രാണേശ്വരി 10

Praneswari Part 10 | Author : Professor | Previous Part

എന്റെ ദേഷ്യം കണ്ട് ചിരിക്കുന്ന മാളുവിനെ ഒന്നുകൂടി നോക്കിപ്പേടിപ്പിച്ചിട്ട് ഞാൻ ലച്ചുവിനെ സമാധാനിപ്പിക്കാൻ കോളേജിനുള്ളിലേക്കു നടന്നു.കോളേജിന് ഉള്ളിൽ ചെന്നിട്ടും കണ്ണ് പോകുന്നത് നല്ല സെറ്റുസാരി ഉടുത്തു വന്നിരിക്കുന്ന കുട്ടികളിലേക്കാണ്. കണ്ണെടുക്കാൻ തോന്നുന്നില്ല ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ… പെട്ടന്ന് ലച്ചുവിന്റെ ആ ഉണ്ടക്കണ്ണ് ഉരുട്ടിയുള്ള നോട്ടം മനസ്സിലേക്ക് വന്നതും ഈ നോട്ടം മതിയാക്കി ഞാൻ ലച്ചുവിനെ തിരക്കി മുകളിലേക്ക് പോയി

ഞാൻ അവളെ തിരക്കി വരും എന്ന് അവൾക്കുറപ്പാണല്ലോ… ഞങ്ങൾ എന്നും കാണുന്ന സ്ഥലത്ത് തന്നെ നിൽപ്പുണ്ട് ആൾ. ഞാൻ സ്റ്റെപ് കയറി വരുന്നത് കണ്ടതും അവൾ പെട്ടന്ന് തന്നെ ചുണ്ട് കോട്ടിക്കൊണ്ട് മുഖം തിരിച്ചു. ആ കാട്ടായം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് പക്ഷെ ഇപ്പൊ ചിരി ആരോഗ്യത്തിനു ഹാനികരമാണെന്നുള്ള ഓർമ വന്നപ്പോൾ ആ ചിരി മനസ്സിൽ തന്നെ ഒതുക്കി….

ഞാൻ പതിയെ നടന്നു അവളുടെ അടുത്തെത്തി. ഞാൻ എത്തിയെന്ന് അവൾക്കും മനസ്സിലായി പക്ഷെ ആൾ നല്ല കലിപ്പിൽ തന്നെ നിൽക്കുകയാണ് . എന്തെങ്കിലും ചെയ്ത് ആ കലിപ്പ് മാറ്റിയില്ലെങ്കിൽ നല്ലൊരു ദിവസമായിട്ടു എല്ലാം കുളമാകും.

“ലച്ചൂസേ… ”

ഞാൻ എന്നും അവളെ അങ്ങനെ വിളിക്കുമ്പോൾ അവൾക്കൊരു സന്തോഷവും നാണവും വരുന്നതാണ് . പക്ഷെ ഇന്ന് പെണ്ണ് മുഖത്തേക്ക് നോക്കുന്നത് പോലുമില്ല

“ലച്ചൂ… അവൾ ചുമ്മാ നമ്മളെ തമ്മിൽ തല്ലിക്കാൻ പറയുന്നതാ… ഞാൻ നിന്നെയല്ലാതെ വേറെ പെണ്ണിനെ നോക്കും എന്ന് തോന്നുന്നുണ്ടോ… ”

അത് പറഞ്ഞപ്പോൾ അവൾ നോട്ടം പതിയെ എന്റെ മുഖത്തേക്കാക്കി പക്ഷെ ഇപ്പോളും ആ ദേഷ്യം അങ്ങനെ തന്നെയുണ്ട്…

“നല്ലൊരു ദിവസമായിട്ടു വെറുതെ പിണങ്ങല്ലേ…”

“നിനക്ക് എന്തും കാണിക്കാം… എനിക്ക് അതൊന്നും കണ്ടു ദേഷ്യം വരാൻ പാടില്ലേ… ”

“അതിന് ഞാൻ എന്ത് ചെയ്തു എന്നാ… ”

“ദേ… നീ ചുമ്മാ ഉരുണ്ടു കളിക്കണ്ട… ഞാൻ എല്ലാം കണ്ടതാ… ”

“എന്ത് കണ്ടൂന്ന്… ”

“അവിടെ നിന്നു വരുന്ന പെണ്ണുങ്ങളുടെ മുഴുവൻ വായിനോക്കുന്നത്… ”

“ഡീ അത് ഞാൻ പറഞ്ഞില്ലേ… നീ വരുന്നുണ്ടോ എന്ന് നോക്കി നിന്നതാ.. ”

അവൾ വിശ്വസിക്കില്ല എന്നറിയാം എന്നാലും വെറുതെ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് മാത്രം

“ഇത് വിശ്വസിക്കാൻ മാത്രം പൊട്ടിയല്ല ഞാൻ… നമ്മൾ ഇന്നലെ ഫോൺ വിളിച്ചപ്പോൾ ഞാൻ നിന്നോട് പറഞ്ഞതല്ലേ ഞാൻ നേരത്തേ വരും… പൂക്കളത്തിന്റ ഡിസൈൻ വരക്കുന്നത് ഞാൻ ആണെന്ന്… ”

“അങ്ങനെ പറഞ്ഞിരുന്നോ… ഞാൻ ഓർക്കുന്നില്ല… ”

“ഓർക്കൂല്ല… എങ്ങനെ ഓർക്കാനാ ആ സമയത്തും വേറെ വല്ല പെണ്ണുങ്ങളെയും ചിന്തിച്ചായിരിക്കും ഇരുന്നത്”

“ലച്ചൂ… നിർത്തിക്കോട്ടോ… കുറച്ചു കൂടുന്നുണ്ട്… ”

“നിനക്ക് കാണിക്കാം ഞാൻ പറയാൻ പാടില്ല… ”

“ശരി… ഞാൻ സമ്മതിച്ചു അവന്മാർ പറഞ്ഞപ്പോ ഞാൻ വെറുതെ കൂടെ നിന്നതാ അല്ലാതെ ഞാൻ ആരെയും നോക്കിയില്ല ”

ഒരാപത്തു വന്നപ്പോ ഓടിയ തെണ്ടികൾ അല്ലെ ഇതിന്റെ ക്രെഡിറ്റ്‌ അവന്മാർക്ക് ഇരിക്കട്ടെ

The Author

107 Comments

Add a Comment
  1. ലൗ ലാൻഡ്

    ????

  2. Ok continue broo…

    1. തീർച്ചയായും ബ്രോ…

  3. Appo pani varunundu avarcha nne lle
    Entharo entho
    Onam celebration pwolichu
    Kooduthal parayuvan vakukal kittunilla
    Appo waiting for next part

  4. എന്തോന്നാഡോ താൻ അടുത്ത പാർട്ടിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ

    1. ഒളിപ്പിച്ചു വച്ചതൊക്കെ അടുത്ത ഭാഗത്തിൽ വെളിവാകും

  5. നന്നായി വരുന്നു
    പെട്ടെന്ന് സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    1. വളരെ സന്തോഷം ബ്രോ

  6. നന്നായിരുന്നു കഥ
    ആ അപകടം ഒഴിവ്ആക്കായിരുന്നു
    അടുത്ത ഭാഗം വരാൻ waiting..

    1. ചില അപകടങ്ങൾ ഒഴിവാക്കാൻ പറ്റില്ല ബ്രോ

  7. Keep going

    ഇനി ഇപ്പോൾ എന്താണാവോ അപകടം?

    ആഹ് നോക്കാം

    Waiting 4 the nxt part

    1. വളരെ സന്തോഷം സഹോ

      ആ അപകടം അടുത്ത ഭാഗത്തിൽ കാണാം

  8. Bro poli…
    Broyude nadu evideya muvattupuzha aano???
    [Njan muvattupuzhakkaran aanu athond chodichathatto]

    1. മൂവാറ്റുപുഴ അല്ല സഹോ… അതിനടുത്തായി വരും

  9. Too good ?

    എന്നും പറയുന്ന പോലെ, ഗുഡ് ഫ്ലോ, പിന്നെ ഓരോ സീന്സും ഒന്നിനൊന്നു മെച്ചവും, ഒരുപാട് ഇഷ്ടപ്പെട്ടു, അവസാനം ആക്‌സിഡന്റ് ആകും അല്ലെ, ശോ കഷ്ട്ടം ആയി പോയി ?

    എന്തായാലും കാണാം.

    സ്നേഹം ❤️

    1. രാഹുൽ ബ്രോ…

      ഈ ഭാഗം എനിക്ക് കുറച്ചു ഭയം ഉള്ള ഭാഗമായിരുന്നു എന്തായാലും ഇഷ്ടമായല്ലോ സന്തോഷം ♥️

  10. ആഹാ…നന്നായിട്ടുണ്ട് ചേട്ടായി??

    ഇനിയിപ്പോ കഥ കുറച്ചു വൈകുമെന്നതിൽ മാത്രം ആണ് സങ്കടം…ഇവരെയൊക്കെ കാണാൻ ഇച്ചിരി വൈകുമല്ലോ എന്നോർത്ത്??

    1. വളരെ സന്തോഷം മുത്തേ… പിന്നെ നിന്റെ അകലെ സൂപ്പർ ആണൂട്ടോ… ???

  11. Dear Professor, ഈ ഭാഗവും നന്നായിട്ടുണ്ട് പിന്നെ കോളേജിലെ വിശേഷങ്ങൾ വായിക്കുമ്പോൾ പഴയ കോളേജ് ലൈഫ് ഓർത്തു പോകും. ലച്ചുവുമായുള്ള പിണക്കവും ഇണക്കവും നന്നായിട്ടുണ്ട്. മാളു ചേച്ചി അടിപൊളി. അവസാനം പറഞ്ഞ ട്വിസ്റ്റ്‌ എന്തെന്നറിയാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു. ആരോഗ്യമെല്ലാം ശരിയായിട്ട് എഴുതിയാൽ മതി.
    Regards.

    1. വളരെ സന്തോഷം സഹോ… ആരോഗ്യം എല്ലാം ശരിയാക്കി ഞാൻ വേഗം തന്നെ വരും

  12. പൊളിച്ചു മുത്തെ ❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. രാജാകണ്ണ്

    പ്രൊഫസർ ബ്രോ

    പൊളിച്ചു ?

    ആരോഗ്യം എല്ലാം സെറ്റ് ആയിട്ട് ബാക്കി എഴുതിയാൽ മതി. കാത്തിരിക്കാം..

    സ്നേഹത്തോടെ, ❤️❤️

    1. വളരെ സന്തോഷം രാജാകണ്ണ് ബ്രോ

  14. MR. കിംഗ് ലയർ

    പ്രൊഫസർ,

    ക്ഷമിക്കണം ഒരു ഭാഗം പോലും വായിച്ചിട്ടില്ല…. എത്രയും പെട്ടന്ന് വായിച്ചു അഭിപ്രായവുമായി എത്താം.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. രാജാകണ്ണ്

      നുണയാ..

      അപൂർവ്വ ജാതകം ബാക്കി എവിടെ❔️

      1. MR. കിംഗ് ലയർ

        @രാജാകണ്ണ്

        തമ്പുരാനറിയാം ???

    2. കാത്തിരിക്കുന്നു ബ്രോ

  15. നിയോഗം വായിച്ച് അഭിപ്രായം ഇട്ടതിനു ശേഷം സൈറ്റ് നോക്കിയപ്പോ ആണ് പ്രാണേശ്വരി കണ്ടത് അപ്പോ തന്നെ എടുത്ത് വായിച്ചു

    ഇത്തവണ വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ പോയി കോളേജിൽ ഇനി അവനെ നിയന്ത്രിക്കാൻ 2 പെണ്ണുങ്ങൾ ആയല്ലോ ഇനി എല്ലാം കൊണ്ടും അഖിൽ നന്നാകും

    ട്വിസ്റ്റ് കൊണ്ടുവന്ന് അവസാനിപ്പിക്കുന്നത് ഒരു ശീലം ആക്കണ്ട അടുത്ത ഭാഗം വരുന്നത് വരെ കാത്തിരിക്കാൻ പ്രയാസമാകും

    ആരോഗ്യം ഒക്കെ നോക്കി എഴുതിയാൽ മതി അതിന് വേണ്ടി തൽക്കാലത്തേക്ക് ജോലി നിർത്തിയാലും കുഴപ്പമില്ല ബാക്കി കാര്യങ്ങളെ കുറിച്ച് ഇപ്പൊ ചിന്തിക്കേണ്ട കാര്യമില്ല ???

    1. നിയന്ത്രിക്കാൻ ആരെങ്കിലും ഒക്കെ ഉള്ളത് നല്ലതല്ലെ… ???

      1. അതേ അങ്ങനെ എങ്കിലും അഖിൽ ഒന്ന് നന്നായി കണ്ടാൽ മതി

        1. അതെന്താടാ അഖിലിന് കുഴപ്പം ?

          1. കഥയിലെ അഖിൽ കുറച്ചൊക്കെ അടി ഉണ്ടാക്കും വെള്ളം അടിക്കും അതൊക്കെ സ്നേഹിക്കുന്ന ആളുകൾക്ക് ഇഷ്ടം ആകില്ല നമ്മൾ ഇഷ്ടപ്പെടുന്നവർ നന്നായി കാണണം എന്നല്ലേ എല്ലാവരും ആഗ്രഹിക്കുന്നത് അതുപോലെ തന്നെയാണ് ലച്ചുവും മാളു ചേച്ചിയും ഞാനും അവരുടെ ഒപ്പമാണ് കഥയിലെ മാത്രമല്ല കഥാകാരനും അങ്ങനെ നന്നാകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ഒരു നിയന്ത്രണം വേണം എന്ന് മാത്രം ഞാനും പറയുന്നു

  16. Mass paka mass nxt part ennu varum

    1. അടുത്ത part എന്നാണ് എന്നറിയില്ല അധികം വൈകാതിരിക്കാൻ ശ്രമിക്കാം

  17. എല്ലാ പാർട്ടിന്റെയും അവസാനം വായനക്കാരെ മുള്മുനയില് നിർത്തിയില്ലെങ്കിൽ ഒരു സമാധാനവുമില്ലല്ലേ. ഈ പാർട്ടും പൊളി??????

  18. Poli bro nxt ennu varum

    1. Thanks ബ്രോ, അടുത്ത part എന്നാണ് എന്നറിയില്ല അധികം വൈകാതെ തരാൻ ശ്രമിക്കാം

  19. Etta health ok akkumbol ezhathiyal mathi you are great professor

    1. വളരെ നന്ദി കാമുകി

  20. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ ഈ പാർട്ടും അടിപൊളിയായിട്ടുണ്ട്.അവസാനം മുൾ മുനയിൽ കൊണ്ടേ നിറുത്തിയല്ലേ…ഇനി അടുത്ത പാർട്ടുവരുന്നതുവരെ ടെൻഷനടിക്കണം..

    1. വളരെ സന്തോഷം വേട്ടക്കാരാ…

  21. Ntha pattiyath bro.ok ayyit savadhanam ezhuthiyal mathi.

    1. ചില ആരോഗ്യ പ്രശ്നങ്ങൾ, എന്തായാലും അധികം വൈകാതെ അടുത്ത ഭാഗം തരുവാൻ ശ്രമിക്കാം…

  22. തമ്പുരാൻ

    ???

    1. മുത്തേ പൊളിച്ചു.,.,.,??

  23. വേട്ടക്കാരൻ

    1st

Leave a Reply

Your email address will not be published. Required fields are marked *