“എന്താ മോളെ പോണില്ലേ… ”
“ആ, പോണം ”
അത് പറയുമ്പോൾ അവൾക്കൊരു വിഷമം ഉണ്ടായിരുന്നു, അവൾ എന്തോ പറയാൻ വന്നു പിന്നെ വേണ്ടാന്ന് വച്ചു
“ലച്ചു,.. നിനക്കെന്തെങ്കിലും പറയാനുണ്ടോ ”
“അത്…. ”
“നീ പറ മോളെ… ”
“എടാ, ശരിക്കും നിന്റെ ഗിഫ്റ്റ് കിട്ടിയപ്പോൾ എന്റെ കിളി മുഴുവൻ പറന്നു പോയി…. ”
അവൾ ഒന്ന് നിർത്തിയിട്ട് വീണ്ടും തുടർന്നു
“ഞാൻ ഇന്നലെ മുതൽ നിന്നോട് പറയാൻ നോക്കുന്നതാ ഇന്ന് എന്റെ ബര്ത്ഡേ ആണെന്ന് പക്ഷെ നിന്നോട് ഒന്ന് സംസാരിക്കാൻ പറ്റണ്ടേ… ”
എനിക്കിതൊക്കെ കേൾക്കുമ്പോ ചിരി വരുന്നുണ്ട്, പക്ഷെ ഇപ്പൊ ചിരിച്ചാൽ അവൾ പറഞ്ഞുകൊണ്ടിരിക്കുന്നത് പാതിക്കു നിർത്തി പോകും എന്നുള്ളത് കൊണ്ട് ചിരിച്ചില്ല
“ഇന്ന് രാവിലെയും നിന്നോട് പറഞ്ഞപ്പോൾ നീ ഒരു happy birthday പറഞ്ഞിട്ട് പോയി, എനിക്ക് ഭയങ്കര വിഷമമായി. വൈകിട്ട് കണ്ടപ്പോളും നേരെ പോലും നോക്കിയില്ല… അപ്പൊ ഞാൻ ഉറപ്പിച്ചതാ തിരിച്ചുവന്നാൽ നിന്നോട് മിണ്ടില്ലാ എന്ന്… അപ്പോളാ നിന്റെ സർപ്രൈസ്. ഞാൻ ഈ ഇടക്കൊന്നും ഇത്രയ്ക്കു സന്തോഷിച്ചിട്ടില്ല മോനെ.. ”
ഞാൻ സംസാരിക്കാൻ തുടങ്ങിയതും അവൾ തടഞ്ഞു
“ഡാ ഞാൻ പറഞ്ഞു തീർക്കട്ടെ..
നീ അതിപ്പോ തുറക്കേണ്ട എന്ന് പറഞ്ഞെങ്കിലും എനിക്കപ്പോ തന്നെ കാണണം എന്ന് തോന്നി , അങ്ങനെ നടന്നുകൊണ്ടു തുറന്നു നോക്കിയതാ നേരെ നോക്കുമ്പോൾ എന്റെ മുന്നിൽ ഒരു ബസ്, ഞാൻ ഉറപ്പിച്ചതാ മരിച്ചു എന്ന്,… പിന്നെ കണ്ണ് തുറന്നു നോക്കുമ്പോ നീ എന്റെ മുൻപ് ”
“ഇതാണ് മൂത്തവർ പറഞ്ഞാൽ കേൾക്കണം എന്ന് പറയുന്നത്… ”
അവൾ എന്നെ സംശയത്തോടെ ഒന്ന് നോക്കി
“അതിനു നീ മൂത്തതാണ് എന്ന് ആര് പറഞ്ഞു…. അല്ല വേറൊരു കാര്യം ഇന്നെന്റെ ബർത്ത് ഡേ ആണെന്ന് ആരുപറഞ്ഞു ”
“അതൊക്കെ ഞാൻ അറിയും മോളെ…”
“ഇന്ദുവിനോട് ഞാൻ ഇന്നലെ രാത്രി ആണ് പറഞ്ഞത് അപ്പൊ അവൾ ആകാൻ വഴി ഇല്ല… പിന്നെ ആര് ”
ഞാൻ എല്ലാത്തിനും വെറുതെ ചിരിച്ചുകൊണ്ട് നിന്നതേ ഒള്ളു, ഇവളുടെ നിർത്താതെ ഉള്ള സംസാരം കേൾക്കാൻ നല്ല രസം
അവൾ കുറച്ചൊന്നു ആലോചിച്ചു
“ഓഹ് അപ്പൊ അതാണല്ലേ ഈ അനിയത്തിക്കുള്ള സമ്മാനത്തിന്റെ കാര്യം, ഞാൻ അങ്ങ് ചെല്ലട്ടെ വെച്ചിട്ടുണ്ട് കുരിപ്പിനു… ”
അത് ചിരിച്ചുകൊണ്ടാണ് പറഞ്ഞത്,
“അപ്പൊ എന്റെ പെണ്ണിന് ബുദ്ധി ഉണ്ട് “
വായിച്ചു ?
എന്തായാലും ഒന്നും സഭവിച്ചില്ലല്ലോ അത് തന്നെ ആശ്വാസം?…
അപ്പോ ഇനി അവരുടെ പ്രണയം ആണല്ലോ അല്ലേ..തുറന്നു പറഞ്ഞത് കേൾക്കാൻ ചെറിയ സുഖം ഓക്കേ ഉണ്ടായിരുന്നു❤️.പിന്നെ ദുർഗ്ഗ നേ മിസ്സ് ചെയ്തു..?
അപ്പോ അടുത്ത ഭാഗം പോരട്ടെ..ഒരുപാട് സ്നേഹത്തോടെ??