Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രാണേശ്വരി 6 [പ്രൊഫസർ] 623

Kambi Views 87485

ഞാൻ വെറുതെ കട്ടിലിൽ ചിന്തിച്ചു കിടക്കുന്നത് കണ്ടതും മാളു എന്നോടായി ചോദിച്ചു

“എന്തായാലും എഴുന്നേൽക്കു നിന്നോട് സംസാരിക്കാൻ ഉണ്ട് ”

“ആന്റി എവിടെ ”

“അമ്മ സീരിയൽ ന്റെ മുന്നിൽ ഇരുന്ന് ഇനി കഴിക്കാൻ സമയം അല്ലാതെ എഴുന്നേൽക്കില്ല “.

“അപ്പൊ നീ സീരിയൽ ഒന്നും കാണാറില്ലേ ”

“എനിക്കീ ചവർ ഒന്നും ഇഷ്ടമല്ല, എല്ലാ സീരിയൽ നും ഒരേ കഥ പക്ഷെ ഈ കാണുന്ന ആളുകൾക്ക് മാത്രം അത് മനസ്സിലാകുന്നില്ല ”

“ആ എനിക്കറിയില്ല, നമ്മൾ ഗെയിം ഓഫ് ത്രോൺസ് ന്റെ ആളാണ്‌ ”

“അതെന്തു സാധനം? ”

“ഒരു ഇംഗ്ലീഷ് സീരീസ് ആണ് ”

“ആ അതെന്തെങ്കിലും ആകട്ടെ, ഇപ്പോ നീ ഇത് പറ എന്തായി ഇന്നത്തെ കാര്യം ”

“എന്താവാൻ ഞാൻ ഗിഫ്റ്റ് കൊടുത്തു അവൾ വാങ്ങി വീട്ടിൽ പോയി ”

“ഓഹ്‌ നശിപ്പിച്ചു… നടന്നത് മുഴുവൻ പറ ”

“അത്രേ നടന്നുള്ളു ”

“നിന്നിടൊക്കെ ചോദിച്ച എന്നെ വേണം പറയാൻ, ഞാൻ പോണു മോൻ കിടന്നു കിനാവ് കാണു ”

“ഡീ ചേച്ചി പോകല്ലേ, ഞാൻ പറയാം ”

“ആ അങ്ങനെ വഴിക്ക് വാ ”

അവൾ കേൾക്കാനുള്ള ആകാംഷയോടെ എന്റെ അടുത്തു വന്നിരുന്നു

ഞാൻ അവളെ രാവിലെ കണ്ടത് മുതൽ ബസ് ഇടിക്കാൻ വന്നതും ബസ്റ്റാന്റിൽ കൊണ്ടേ വിട്ടതും വരെ എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു

“ഡാ…. നീ സൂപ്പർ ആണല്ലോ… അപ്പോ അവൾക്കും നിന്നെ ഇഷ്ടമാണ് അല്ലെ ”

“അതെ എന്ന് തോന്നുന്നു, നാളെ അറിയാം ”

“ഡാ പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട, ഇത് നിന്റെ പഠനത്തെ ബാധിക്കാൻ പാടില്ല ”

അവൾ വീണ്ടും എന്റെ ചേച്ചി ആയി

“ഇല്ല, ഞാൻ പഠിച്ചോളാം ”

“ഹാ..”

ഞങ്ങൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചു, ആന്റിയുടെ അത്താഴം കഴിക്കാനുള്ള വിളി വന്നപ്പോളാണ് അവിടെ നിന്നും എഴുന്നേൽക്കുന്നത്

ഞങ്ങക്ക് ചെന്നപ്പോഴേക്കും മേശയിൽ എല്ലാം നിരത്തിയിട്ടുണ്ട്

“ഡി, നിനക്ക് ആന്റിയെ ഒന്ന് സഹായിക്കാൻ പാടില്ലേ ”

ആന്റി കേൾക്കെ ഞാൻ അവളോട് ചോദിച്ചു, ആന്റിയുടെ വായിൽ നിന്നും അവളെ രണ്ടു കേൾപ്പിക്കണം അത് മാത്രമേ ഉള്ളു എന്റെ ഉദ്ദേശം

“ഉവ്വ, അവൾ സഹായിക്കും… നീ വന്നപ്പോൾ കണ്ടില്ലേ അത് തന്നെ സഹായം… അല്ലാതെ കമഴ്ന്നു വീഴുന്ന പ്ലാവില മലർത്തി ഇടില്ല എന്റെ മോൾ ”

അത് കേട്ടപ്പോൾ എന്റെ ചിരി പൊട്ടി, അവൾ എന്നെ നോക്കി പേടിപ്പിക്കുകയാണ്

“നീ അവനെ നോക്കുവൊന്നും വേണ്ട അവൻ പറഞ്ഞത് കാര്യമല്ലേ.. “

The Author

63 Comments

Add a Comment
  1. വിഷ്ണു🥰

    വായിച്ചു 😍
    എന്തായാലും ഒന്നും സഭവിച്ചില്ലല്ലോ അത് തന്നെ ആശ്വാസം😌…

    അപ്പോ ഇനി അവരുടെ പ്രണയം ആണല്ലോ അല്ലേ..തുറന്നു പറഞ്ഞത് കേൾക്കാൻ ചെറിയ സുഖം ഓക്കേ ഉണ്ടായിരുന്നു❤️.പിന്നെ ദുർഗ്ഗ നേ മിസ്സ് ചെയ്തു..🥰

    അപ്പോ അടുത്ത ഭാഗം പോരട്ടെ..ഒരുപാട് സ്നേഹത്തോടെ😍🥰

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: