“നിന്റെ പെണ്ണോ അതെപ്പോ മുതൽ ”
അത് പറയുമ്പോളും അവളുടെ മുഖത്തൊരു ചിരി ഉണ്ടായിരുന്നു
“ഒന്നൂല്ല അറിയാതെ വായിൽ വന്നതാ. പിന്നെ എനിക്ക് പറായുനുള്ളതെല്ലാം ഞാൻ തന്ന ഗിഫ്റ്റ് പറയും ”
“ഡാ… എന്നാ ഞാൻ പൊയ്ക്കോട്ടേ സമയമായി ”
“ആ ശരി നാളെ കാണാം… നാളെ വരൂല്ലോ അല്ലെ… ”
“വരും ”
“എന്നാ ശരി, എനിക്കും റൂമിൽ പോയിട്ട് മാളു ചേച്ചിടെ വീട്ടിൽ പോണം ”
“ശരി ”
അവൾ അതും പറഞ്ഞു നടന്നു, അവൾ പോകുന്നതും നോക്കി ഞാൻ നിന്നു, അവൾ ഒന്ന് തിരിഞ്ഞ് നോക്കണേ എന്നെന്റെ മനസ്സാഗ്രഹിച്ചു…. അവൾ കുറച്ചു നടന്നിട്ട് എന്നെ തിരിഞ്ഞ് നോക്കി ആ മിഴികളിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു… എനിക്കപ്പോ തോന്നിയ സന്തോഷത്തിനു കണക്കില്ല
അവൾ എന്റെ കണ്ണിൽ നിന്ന് മറഞ്ഞതും ഞാൻ തിരിച്ചു വണ്ടി എടുത്തു, ഞാൻ നേരെ നോക്കിയത് നിതിന്റെ മുഖത്തേക്ക് … ഇവൻ ഇതെപ്പോ വന്നോ എന്തോ. അപ്പൊ ഇത്രയും നേരം ഞങ്ങൾ സംസാരിച്ചതെല്ലാം അവൻ കണ്ടുകൊണ്ടു നിൽക്കുകയായിരുന്നു, കേൾക്കാൻ വഴിയില്ല. എന്തായാലും ഞാൻ അവനെ മൈൻഡ് ചെയ്യാതെ വണ്ടി എടുത്തു പോന്നു
റൂമിൽ എത്തിയപ്പോൾ അവന്മാർ എല്ലാം റൂമിലുണ്ട്,
” ഡാ ലക്ഷ്മിക്ക് എങ്ങനെ ഉണ്ട് ”
ആഷിക്കാണ് ചോദിച്ചത്
“അവൾക്കു കുഴപ്പം ഒന്നും ഇല്ലടാ, പെട്ടന്ന് വണ്ടി വന്നപ്പോൾ പേടിച്ചതാ, ഞാൻ ബസ്റ്റാന്റിൽ കൊണ്ടേ വിട്ടിട്ടാ വന്നത് ”
“ഹ്മ്മ്, പിന്നെ അവൾ വേറെ എന്തേലും പറഞ്ഞോ ”
“വേറെ എന്ത് ”
“എന്തെങ്കിലും ”
“ഒന്നും പറഞ്ഞില്ല, നാളെ അറിയാം ”
“ഹാ… എപ്പോഴാ ഞങ്ങൾക്കുള്ള ബിയർ വരുന്നത് ”
അവന്മാർക്ക് അതാണ് പ്രധാനം
“വാങ്ങാം ശനിയാഴ്ച ആവട്ടെ ”
“ആവട്ടെ… ”
ബിയർന്റെ കാര്യം കേട്ടപ്പോൾ എല്ലാവരുടെ മുഖത്തും ഭയങ്കര സന്തോഷം
“എടാ, ഞാൻ ഇന്ന് മാളു ചേച്ചിടെ വീട്ടിൽ പോകുവാ. വരാൻ സാധ്യത ഇല്ല ”
“ആണോ, എന്നാ ശരി ചെല്ലു,ഞങ്ങൾ ഞങ്ങൾ 5 ബിയർ എടുത്തിരുന്നു ഇനീപ്പോ നിനക്ക് വേണ്ടല്ലോ ”
ബിയർന്റെ കാര്യം കേട്ടപ്പോൾ എനിക്കും ഒരു സങ്കടം, പോണോ വേണ്ടയോ എന്ന് ഞാൻ ഒന്നു ആലോചിച്ചു, ആന്റിയുടെ മുഖം ഓർമ വന്നപ്പോൾ പോകാം എന്ന് തന്നെ വച്ചു
” പോകാതെ പറ്റില്ല, നിങ്ങൾ ഒരെണ്ണം ബാക്കി വച്ചാൽ മതി ഞാൻ നാളെ വന്നു അടിച്ചോളാം “
വായിച്ചു ?
എന്തായാലും ഒന്നും സഭവിച്ചില്ലല്ലോ അത് തന്നെ ആശ്വാസം?…
അപ്പോ ഇനി അവരുടെ പ്രണയം ആണല്ലോ അല്ലേ..തുറന്നു പറഞ്ഞത് കേൾക്കാൻ ചെറിയ സുഖം ഓക്കേ ഉണ്ടായിരുന്നു❤️.പിന്നെ ദുർഗ്ഗ നേ മിസ്സ് ചെയ്തു..?
അപ്പോ അടുത്ത ഭാഗം പോരട്ടെ..ഒരുപാട് സ്നേഹത്തോടെ??