പ്രാണേശ്വരി 6 [പ്രൊഫസർ] 625

പ്രാണേശ്വരി 6

Praneswari Part 6 | Author : Professor | Previous Part

 

എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

“അമ്മേ…… “
ലച്ചുവിന്റെ അലറി ഉള്ള കരച്ചിലും ഒരു വണ്ടി ബ്രേക്ക് പിടിച്ചു റോഡിൽ ഉരഞ്ഞു നിൽക്കുന്ന ശബ്ദവും കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത് …

തിരിഞ്ഞു നോക്കിയതും ഞാൻ കാണുന്നത് റോഡിന്റെ നടുക്ക് നിൽക്കുന്ന ലച്ചുവിനെയും അവളുടെ തൊട്ടടുത്തായി നിർത്തിയിരിരിക്കുന്ന സ്കൂൾ ബസ്സും ആണ്, അത് കണ്ടതും എന്റെ നല്ലജീവൻ പോയി

“ഡാ ആഷിക്കേ വണ്ടി നിർത്തു ”

ഞാൻ പറഞ്ഞതും അവൻ വണ്ടി നിർത്തി, പിന്നെ അവനോടൊന്നും പറയാതെ വണ്ടിയിൽ നിന്നിറങ്ങി ഒരോട്ടമായിരുന്നു, ഞാൻ ഓടി അടുത്തെത്തിയിട്ടും അവൾ ഒരുമാറ്റവുമില്ലാതെ രണ്ടു കൈ കൊണ്ടും ചെവി പൊത്തി കണ്ണടച്ച് നിൽക്കുകയാണ്, കണ്ടാൽ തന്നെ അറിയാം പെണ്ണ് നന്നായി പേടിച്ചിട്ടുണ്ട്

“ലച്ചൂ … ”

ഞാൻ അടുത്തു ചെന്ന് വിളിക്കുമ്പോളാണ് പെണ്ണ് കണ്ണുതുറക്കുന്നത്, കണ്ണ് തുറന്നതും അവൾ എന്നെയും ബസ്സും മാറി മാറി നോക്കി പെട്ടന്ന് തന്നെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി

“ഡാ… ലച്ചു ഒന്നൂല്ലടാ… ഒന്നും പറ്റിട്ടില്ല… ”

ഞാൻ അവളെ പിടിച്ചു റോഡിന്റെ നടുക്ക് നിന്നും സൈഡിലേക്ക് മാറ്റി നിർത്തി, ആ ബസ് ഡ്രൈവറും നന്നായി പേടിച്ചിട്ടുണ്ട്, സ്കൂൾ ബസ് നിറച്ചും ചെറിയ കുട്ടികൾ ആയിരുന്നു അവർ എല്ലാം ബസ്സിന്റെ ജനലിൽ കൂടെ പുറത്തേക്കു നോക്കി നിൽക്കുന്നുണ്ട്

“മോനെ ആ കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ… ”

ആ ബസ് ഡ്രൈവറാണ്, തെറ്റ് അവളുടെ ഭാഗത്തായിട്ടും അയാൾ അവളെ ഒന്നും പറഞ്ഞില്ല ചിലപ്പോ അവളുടെ പേടിച്ച മുഖം കണ്ടിട്ടാവും

“ഇല്ല ചേട്ടാ കുഴപ്പം ഒന്നും ഇല്ല, ചേട്ടൻ പൊക്കോ… ”

ഞാൻ പറഞ്ഞിട്ടും കുറച്ചു സമയം അയാൾ ബസ് എടുക്കാതെ അവിടെ തന്നെ നിന്നു… പുറകിൽ ചില വണ്ടികൾ വന്നു ഹോൺ അടിക്കാൻ തുടങ്ങിയപ്പോൾ പുള്ളി വണ്ടി എടുത്തു, പിറകെ വന്ന വണ്ടിക്കാരൊക്കെ ഞങ്ങളെ നോക്കുന്നുണ്ട്, അപ്പോഴേക്കും ആഷിക്കും അവിടെ എത്തി

“ഡാ എന്താ പറ്റിയെ? ”

ലച്ചു കരയുന്നത് കണ്ട ആഷിക് എന്നോട് ചോദിച്ചു

“ഒന്നൂല്ലടാ, വണ്ടി പെട്ടന്ന് വന്നു ബ്രേക്ക്‌ പിടിച്ചപ്പോൾ പേടിച്ചതാ… ഡാ നീ ഒരു കാര്യം ചെയ്യ് വണ്ടി ഇങ്ങു താ ഞാൻ ഇവളെ കൊണ്ടേ ആക്കീട്ട് വരാം ”

ആഷിക് വണ്ടി സ്റ്റാൻഡിൽ നിർത്തി ഇറങ്ങി അവനും അവളെ വിളിച്ചു

“ലക്ഷ്മീ ”

അവൾ തലയുയർത്തി അവനെ നോക്കി മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു. എന്നാലും അവളുടെ ഭയം മുഖത്തു കാണാമായിരുന്നു

” ലച്ചൂ, നീ കേറൂ നിന്നെ ഞാൻ കൊണ്ടേ വിടാം ”

“വേണ്ടടാ ഞാൻ നടന്നു പൊയ്ക്കോളാം “

The Author

63 Comments

Add a Comment
  1. ഈ ഭാഗവും നന്നായിട്ടുണ്ട്. ഓരോ ഭാഗവും കഴിയും തോറും സംഭാഷണം ഇമ്പ്രൂവ് ആകുന്നുണ്ട്. പേജുകൾ കുറവ് ആണെന്നത് മാത്രമാണ് ഒരു പോരായ്മ.

    1. വളരെ നന്ദി സഹോ…

  2. വേട്ടക്കാരൻ

    ബ്രോ,കഴിഞ്ഞപാർട്ടിൽ ഇത്തിരിടെൻഷനപ്പിച്ചെങ്കിലും ഈ പാർട്ടിൽ അത് മാറിക്കിട്ടി.സൂപ്പർ മറ്റൊന്നും പറയാനില്ല.

  3. നൈസ്, കഴിഞ്ഞ പാർട്ട്‌ കഴിഞ്ഞപ്പോൾ ഞാൻ കരുതി വണ്ടി ഇടിച്ച ഹോസ്പിറ്റലിൽ ഉള്ള സീൻ ഒക്കെ കാണും എന്ന്, ചിന്തിച് കാട് കയറി ??

    എന്തായാലും കൊള്ളാം, ഇഷ്ട്ടപെട്ടു ?❤️❤️

    സ്നേഹം ❤️

    1. കാത്തിരിക്കുകയായിരുന്നു ഈ ഒരു അഭിപ്രായത്തിനായ്… വളരെ സന്തോഷം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ

  4. Happy Onam professor bro …. As usual polichu ?❤️

  5. സാധു മൃഗം

    പ്രൊ ബ്രോ… അടിപൊളി ആയിട്ടുണ്ട്. അവർ കുറച്ച് പ്രേമിച്ച് പൊളിച്ച് നടന്നിട്ട് ഒക്കെ പണികൾ വന്നാൽ മത്യേ… അതൊക്കെ ഒന്ന് കണ്ടും കേട്ടും സുഖിക്കട്ടെ.. ❤️❤️❤️

    1. പ്രണയം ഒക്കെ ഉണ്ടാകും ബ്രോ. പക്ഷെ എനിക്ക് അത്രയ്ക്ക് പ്രേമിച്ചു പരിചയം ഇല്ല അതിന്റെ ചില പോരായ്മകൾ ഉണ്ടാകും

      പണി. അത് വന്നും പോയും ഇരിക്കും

  6. BRO
    ആദ്യമേ ഹാപ്പി ഓണം.
    ഓണം കയിഞ്ഞു എന്നറിയാം. എന്നാലും കിടക്കട്ടെ.
    കുറെ കാലത്തിന് ശേഷം ഈ സൈറ്റിലേക്ക് വീണ്ടും തിരിച്ചു വന്നത് ആണ്.
    സൈറ്റിൽ കയറിയ പാടെ ആദ്യം കണ്ടത് ഈ സ്റ്റോറി ആണ്.
    SUPER STORY.
    നല്ല ഫീൽ ഉണ്ട്.
    ഒറ്റ ഇരുപ്പിൽ തന്നെ ഫുൾ വായിച്ചു.
    ലച്ചുവിനെയും മാളുവിനെയും അഖിലിനെയും ഒക്കെ ഒരുപടിഷ്ടം ആയി.
    ഇത് താങ്കളുടെ ആദ്യ കഥ ആണ് എന്ന് ആദ്യഭാഗങ്ങളിൽ കണ്ടു.
    ഇത് എഴുതാൻ പ്രേരിപ്പിച്ച കൂട്ടുകാരുടെ പേരും കണ്ടു.
    ശെരിക്കും നിങ്ങൾ ഭാഗ്യവാൻ ആണ്.
    നിങ്ങളിലെ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ പുറത്ത് കൊണ്ട് വരാൻ നിങ്ങൾക്ക് നിങ്ങളെ മനസ്സിലാക്കിയ ഒരു കൂട്ടം കൂട്ടുകാരെ കിട്ടി.
    ഇനിയും ഇത് പോലെ തന്നെ മുന്നോട്ട് പോകട്ടെ.
    All the best bro.

    പിന്നെ എനിക്ക് സൈറ്റിൽ ഉള്ള നല്ല ലൗ സ്റ്റോറിസ് suggest ചെയ്ത് തരുമോ.
    വായിക്കാൻ വിട്ട് പോയത് ഉണ്ടെങ്കിൽ വായിക്കാൻ ആണ്.

    1. Anonymous bro, നല്ലവാക്കുകൾക്കു നന്ദി. കമന്റ്‌ കാണാൻ വൈകി അതാണ്‌ മറുപടി വൈകിയത്, തിരിച്ചും ഒരു ഹാപ്പി ഓണം…

      എനിക്ക് കിട്ടിയ ഭാഗ്യമാണ് എന്നെ മനസ്സിലാക്കിയ എന്റെ കൂട്ടുകാർ,

      നല്ല സ്റ്റോറീസ് :ശ്രീരാഗം, അതെഴുതിയതും എന്റെ ഒരു സഹോദരൻ ആണ് തമ്പുരാൻ

      പിന്നെ വില്ലിയുടെ ദേവനന്ദ, അഖിലിന്റെ ആദിത്യഹൃദയം, മരക്കാർ ബ്രോയുടെ പുലിവാൽ കല്യാണം, പിന്നെ mk യുടെ കഥകൾ എല്ലാം

  7. Ayyooo nodhinayirikkumo ???

    Enthayalum avar onnikkanam

  8. രാജാകണ്ണ്

    പ്രൊഫസർ ബ്രോ

    ഈ ഭാഗവും അടിപൊളി ??

    പണി വരുന്നുണ്ട് എന്ന് അറിഞ്ഞത് മുതൽ ആകപ്പാടെ മനസ്സിൽ ഒരു വീർപ്പുമുട്ടൽ അത് ആരാണ് എന്ന് അറിഞ്ഞാലേ ഇനി ഇപ്പൊ സമാധാനം കിട്ടു..

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    രാജാകണ്ണ്
    ❤️❤️

    1. അത് ആരാണെന്ന് അടുത്ത ഭാഗത്തിൽ അറിയും രാജാക്കണ്ണു ബ്രോ

      Happy ഓണം

  9. അപ്പോ, പണി വരുന്നുണ്ട് മുത്തേ. വരട്ടെ അപ്പോഴല്ലേ ഒരു രസം ഉണ്ടാകു. അവരുടെ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു.
    ഈ പാർട്ടും തകർത്തു. ❤❤❤❤❤❤

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം സഹോ…

      Happy onam

      1. HAPPY ONAM BRO?

    1. ഹാപ്പി ഓണം ഏട്ടാ,,,, ???

  10. Dear Professor, കഴിഞ്ഞ ഭാഗം വല്ലാത്ത വിഷമത്തിൽ ആയിരുന്നു നിർത്തിയത്. ലച്ചുവിന് ഒന്നും പറ്റിയില്ല എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. അവർ തമ്മിലുള്ള സ്നേഹം തുടരട്ടെ. അതിനിടയിൽ ആരാണ് അവർക്ക് പണി കൊടുക്കുന്നതെന്നറിയാൻ കാത്തിരിക്കുന്നു. Wish you a happy Onam.
    Regards.

    1. Dear haridas,

      നല്ലവാക്കുകൾക്കു തിരിച്ചു തരാൻ സ്നേഹം മാത്രം. പിന്നെ നല്ലൊരു ഓണവും ആശംസിക്കുന്നു ?

  11. പൊളിച്ചു മുത്തെ പൊളിച്ചു
    രാവിലെ വന്നപ്പോൾ കുറച്ചു നേരം
    വയികൻ കഴിഞ്ഞുള്ളൂ അതിനു ശേഷം ഇപ്പളാണ് വയികാൻ സമയം കെട്ടിയത്
    കൊള്ളാം ???????????
    ???????????????

    1. വൈകിയാലും വായിച്ചാലോ. അഭിപ്രായം പറഞ്ഞല്ലോ… എന്നെപ്പോലുള്ള തുടക്കക്കാർക്ക് നിങ്ങൾ തരുന്ന പ്രോത്സാഹനമാണ് ഏറ്റവും വലിയ സന്തോഷം

      ഹാപ്പി ഓണം ?

  12. ആദ്യമേ തന്നെ പ്രൊഫസാറുടു നന്ദി പറയട്ടെ ഈ യോനാ പുലരിയിൽ ഇത്രയും മനോഹരമായ ഒരോണ സമ്മാനം തന്നതിന്.

    //“അതല്ല, നിന്നോട് പറയാനുള്ളത് നിന്റെ മുഖത്തു നോക്കി പറയണം, ഇങ്ങനെ പറയാൻ ഒരു സുഖമില്ല’// – എന്ത് മനോഹരമായാണ് ഈ പ്രണയത്തെ ഈ കഥയിൽ താങ്കൾ treat ചെയ്തിരിക്കുന്നത്. മുഖം കാണാൻ പറ്റാത്ത സിറ്റുവേഷൻ ബൈക്കിൽ യാത്രയിലൂടെ ഉണ്ടാക്കിഎടുത്തു കൊണ്ട് …. great writing. ഈ ഒരു സന്ദർഭം മാത്രമല്ലട്ടോ… മൊത്തത്തിൽ ഈ കഥയിൽ പ്രണയത്തെ അതിന്റെ എല്ലാ സൂക്ഷ്മതയോടെയും സൗന്ദര്യത്തോടും കൂടെ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

    // കൊരണ്ടി// ഗൃഹാതുരത്വം ഉണ്ടാക്കി മനസ്സിൽ. ഇന്നിതൊക്കെ കാണാൻ കിട്ടുമോ…

    // ഞാൻ പതിവില്ലാതെ ചേച്ചിഎന്നു വിളിച്ചിട്ടാവും അവളുടെ അടുത്ത വിളിയിൽ ഒരു മയം ഉണ്ടായിരുന്നു// എജ്ജാതി subtle nuances ആണ് മാഷെ താങ്കൾ കഥയിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ഇതൊക്കെ മനസ്സിലാക്കാതെ ആണല്ലോ ഞാൻ ഇതുവരെയും ജീവിച്ചതെന്നോർക്കുമ്പോൾ എന്നോട് തന്നെ ലജ്ജ തോന്നുന്നു.

    എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് പ്രൊഫെസർക്കും പ്രൊഫസറുടെ ഉറ്റവർക്കും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നു.

    1. Dear sangeeth,…

      ഒരുപാട് സന്തോഷം തോന്നിയ ഒരു കമെന്റ് ആണ് ഇത്, ആദ്യം തന്നെ മറുപടി തരാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു

      പിന്നെ താങ്കൾ പറഞ്ഞതൊക്കെ ഞാൻ ഇപ്പോളാണ് ശ്രദ്ധിക്കുന്നത് തന്നെ ഞാൻ അങ്ങനെ ഒന്നും പ്ലാൻ ചെയ്തു എഴുതുന്ന ഒരാളല്ല. എഴുതുന്ന സമയത്തു എന്ത് വരുന്നോ അത് എഴുതി വക്കും

      പിന്നെ കൊരണ്ടി ഇപ്പോഴും എന്റെ വീട്ടിൽ ഉണ്ട്. വീട്ടിൽ നാമം ജപിക്കലും ഉണ്ട് so എഴുതിയപ്പോൾ അതങ്ങനെ വന്നുപോയതാണ്

      മാളു ചേച്ചി മാത്രം എനിക്കങ്ങനെ ഒരാളില്ല എടി എന്ന് വിളിക്കുന്ന ഒരു ചേച്ചി… എന്റെ ചേച്ചിയുമായി എനിക്ക് രണ്ടു വയസു വ്യത്യാസം മാത്രമേ ഉള്ളു ഇതുവരെ ഞാൻ ചേച്ചിയെപ്പോലും എടി എന്ന് വിളിച്ചിട്ടില്ല.

      തിരിച്ചു ഞാനും താങ്കള്ക്കും കുടുംബത്തിനും നല്ലൊരു ഓണം ആശംസിക്കുന്നു… സ്റ്റേ സേഫ് ???

  13. ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️

    അടിപൊളി അപ്പോ ഇനി വില്ലന്റെ വരവ് ആണല്ലേ നിതിൻ തന്നെയാണ് വില്ലൻ എന്ന് തോന്നുന്നു കാത്തിരിക്കുന്നു
    ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു

    1. ഇതിൽ അങ്ങനെ ഒരു മാരക വില്ലനെ ഒന്നും പ്രതീക്ഷിക്കരുത്, ഇതൊരു ചെറിയ കോളേജ് സ്റ്റോറി ആണ്….

      തിരിച്ചും ഒരു നല്ല ഓണം ആശംസിക്കുന്നു

  14. Aaha ee partum valare nannayi mwuthe❤️?
    Vayikkumbo nalla feel?
    Angne rand perum avrde ishtam thurannuparunju onnayi ini avr premich nadakkate ?❤️
    Hpy onam wishes to you and family?
    Snehathoode….. ❤️

    1. Happy onam ബെർലിൻ ബ്രോ…. ???

  15. പൊളിച്ചു. ലച്ചു ഇഷ്ടാണെന്ന് പറഞ്ഞല്ലോ. അവർ ഇണക്കുരുവികളായി പറന്നു നടക്കട്ടെ. പിന്നെ പണികൾ ഒക്കെ അതിന്റെ മുറക്ക് വരട്ടെ. ഈ പാർട്ടും ഒരുപാട് ഇഷ്ടം ??.
    സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമ്പത്സമൃതിയുടെയും ഓണാശംസകൾ നേരുന്നു??????

  16. ♨♨ അർജുനൻ പിള്ള ♨♨

    പണി വാങ്ങി കൂട്ടാൻ ജീവിതം ബാക്കി അല്ലെ???? കഥ സൂപ്പർ ആയിട്ടുണ്ട് ????

  17. ♨♨ അർജുനൻ പിള്ള ♨♨

    ഹൃദയം നിറഞ്ഞ തിരുവോണം ആശംസകൾ……

    1. Happy onam പിള്ളേച്ചാ

  18. ഈ പാർട്ടും പൊളിച്ചടുക്കി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. Happy onam

  19. ?♥️♥️♥️♥️

  20. മുത്തെ powlicheda

  21. യാദവന്‍

    കൊള്ളാം പ്രൊഫസര്‍ ബ്രോ.? എഴുത്തിനു നല്ല ഫ്ലോയുള്ളതുകൊണ്ടു വായിച്ചു തീരുന്നത് അറിയുന്നേയില്ല.? ഈ ഭാഗവും നന്നായിട്ടുണ്ട്, വളരെയധികം ഇഷ്ടപ്പെട്ടു. ?

    ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ഒരു യാദവന്‍ ??

  22. Adipoli
    Appo pani is on the way alle
    Malu chechi ennalum entha avalode paranje
    Lakshmiyude purake oru chekkan nadakanille avanano aa varan pona paniyude upaknyathave
    Kandariyam
    Appo waiting for next part

  23. superrrrr.Adipoliiii..happy onam bro

    1. ഹാപ്പി ഓണം ബ്രോ, stay safe

  24. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *