പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion] 624

“അത് തന്നെ…! ‘If it is too good to be true something is wrong'” ഇത് കെട്ട് ഐഷു എന്നെ മിഴിച്ചു നോക്കി നിൽപ്പുണ്ട്.

“അതായത് ‘ഒരു കാര്യം ശരിയാണെന്ന് എല്ലാ തെളിവുകളും പറയുന്നുണ്ടെങ്കിൽ അവിടെ എന്തോ പ്രശ്‌നമുണ്ട്.

ഇവിടെ അറ്റ്ലീസ്റ്റ് രണ്ട് പേരെങ്കിലും കള്ളം പറഞ്ഞാലേ ഒരു ലൂപ് ആകുകയുള്ളു! അതായത് ലൂപിന്റെ തുടക്കകാരനും ഒടുക്കക്കാരനും. എന്റെ ഊഹം ശരിയണെങ്കിൽ രണ്ട് പേരല്ല അതിൽ കൂടുതൽ പേർ ആർക്കോ വേണ്ടി കള്ളം പറയുന്നുണ്ട്”

“നിനക്കെന്താ അങ്ങനെ തോന്നാൻ”

“നമ്മളുമായി ഒരു വിദ്വെഷവുമില്ലാത്ത ഇത്രയും പേർ നമ്മളെ നാറ്റിക്കാൻ വേണ്ടി ഇത് ചെയ്യില്ല. ഇത് പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്തവന്റെ ആവിശ്യം നടപ്പാക്കാൻ വേണ്ടി പരിശ്രമിച്ച ചിലരും ഈ കൂട്ടത്തിൽ കാണും. അല്ലാതെ ആരെങ്കിലും ഷെയർ ചെയ്തോളും എന്ന് വിശ്വസിച്ച് അവൻ വിട്ട് പോകില്ല.”

“അതും ശരിയാണ്…”

“പക്ഷെ എനിക്ക് അറിയാത്തത് മറ്റൊന്നാണ്. ഇങ്ങനെ ചെയ്തവൻ ഒരു ഡമ്മി പ്രതിയെ വിട്ട് പോകേണ്ടതാണ് ഇവിടെ അങ്ങനെ ആരുമില്ലല്ലോ?”

“ആരു പറഞ്ഞു ഇല്ലായെന്ന്” ഐഷു അത് പറഞ്ഞപ്പോൾ എന്നിൽ അത്ഭുതമൂറി.

“ഉണ്ടോ ആരാ അത്”

“വേറാര് നീ തന്നെ. ഞാൻ നിന്റെ കൂടെ നിന്നത് കോണ്ട് അത് അവർക്ക് സ്ഥാപിക്കാൻ പറ്റിയില്ലെങ്കിലും ഇപ്പോഴും ഭൂരിഭാകത്തിന്റെയും മുന്നിൽ പ്രതി നീ തന്നെയാണ്.”

“അതെ…! അത് ഞാൻ ഓർത്തില്ല.”

“അല്ല ഇത്രയൊക്കെ മനസ്സിലാക്കിട്ടും നമുക്ക് ആളെ കിട്ടിയില്ലല്ലോ”

“അതാണ് ഞാൻ പറഞ്ഞ് വന്നത്. ഇത്രയും പ്ലാൻ ചെയ്ത് ചെയ്തവൻ ഏത് തരത്തിലുള്ള അന്വേഷണവും അവനിൽ എത്താൻ പാടില്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടാകും.”

“അപ്പോൾ പിന്നെ നമ്മൾ എന്ത് ചെയ്യും”

“എല്ലാ ബുദ്ധിമന്മാരും ഒരു മണ്ടത്തരമെങ്കിലും കാണിക്കും, അതാണ് നമ്മുടെ പിടിവള്ളി.”

“പക്ഷെ ആ മണ്ടത്തരം എങ്ങനെ കണ്ട് പിടിക്കും”

“ഇതിൽ അവന്റെ മണ്ടത്തരം അവന്റെ ശക്തിയാണ്”

“ശക്തിയോ..?”

“അതെ ഇത്രയുമൊക്കെ പെർഫെക്റ്റായി ഒരു ക്രൈം ചെയ്യാൻ ഹി മസ്റ്റ്‌ ബി പവർ ഫുൾ. ജൂനിയഴ്സിനയും സീനിയേഴ്‌സിനെയും ഒരുപോലെ സ്വതീനിക്കാൻ മാത്രം ഇൻഫ്ലുൻസ് ഉള്ളവൻ അത് പണമായാലും മറ്റെന്തായാലും. ഇത്രയും ചെറിയ സമയം കൊണ്ട് ഇത്രയും ചെയ്യാൻ മാത്രം കൂർമ്മ ബുദ്ധിയുള്ളവൻ. ഇതിനേക്കാൾ ഒക്കെ മുകളിൽ എന്നോട് അല്ലെങ്കിൽ നിന്നോട് അതുമല്ലെങ്കിൽ നമ്മൾ രണ്ട് പേരോടും ഏരിയത്ത പകയുള്ളവൻ.”

“ഇതൊക്കെയുള്ള ആരാണ്?”

“കണ്ടോ ഇങ്ങനെയുള്ള ഒരാളെ പോലും നമുക്ക് പെട്ടെന്ന് ഓർമ്മ വരുന്നില്ല. പക്ഷെ ചെറുതായിട്ട് ഒന്ന് അന്വേഷിച്ചാൽ കിട്ടും. ഈ സംഭവം മൊത്തം നടന്നത് കോളേജിൽ തന്നെയായത്കൊണ്ട് കോളേജിലുള്ള ആൽ തന്നെയായിരിക്കും. പിന്നെ എന്റെ ഊഹം ശരിയാണെങ്കിൽ എന്റെ ക്ലാസ്സിൽ തന്നെയുള്ളവനായിരിക്കും.”

“അതെന്താ നീ അങ്ങനെ പറഞ്ഞത്”

93 Comments

Add a Comment
  1. അടുത്ത പാർട്ട്‌

  2. ❤️❤️❤️❤️

  3. മായാവി

    ബാക്കി എവിടെ പോയി

  4. Very Good One
    Keep it up

  5. കൊള്ളാം ബ്രോ

    1. A very good story line, waiting for next part

  6. വായിക്കാൻ ഉള്ള ആഖാഷകൊണ്ട് ചോദിക്കുവാ ഈആഴച്ച കാണുവോ

  7. ഒരു പാട് ഇഷ്ടപ്പെട്ടു Bro, Next Part waiting.

    1. കാലം സാക്ഷി

      വളരെ സന്തോഷം Bro!

      അടുത്ത പാർട്ട് പെട്ടെന്ന് തരാൻ നോക്കാം…

  8. ഇനി എന്നാണ് ബ്രോയ് അടുത്ത പാർട്ട്‌

    1. കാലം സാക്ഷി

      ഒരാഴ്ച കഴിഞ്ഞു അടുത്ത സീസൺ തുടങ്ങാൻ ആണ് പ്ലാൻ നടക്കുമോ എന്ന് നോക്കട്ടെ….

      ❤❤❤❤

  9. എന്തായാലും സംഭവം കിടു…… ❤️
    Pne നിങ്ങൾ അടുത്ത സീസൺ ആദ്യമേ പ്ലാൻ ചെയ്തു എന്ന് തോന്നുന്നു കാരണം ആദ്യം ടോട്ടെ കൊറേ (???????) Questions നിങ്ങൾ ഓരോ സ്റ്റലതു കൊടുത്തിരുന്നു.
    Anyways വെയ്റ്റിങ്……
    .
    .
    .
    . NB:* Pne ഒരു കാര്യം മാത്രം പറയട്ടെ…
    ഐഷുവും?സംമും രണ്ടിനെയും തെറ്റികലെ. കാരണം നല്ല ഫീൽ ഉള്ള രീതിയിൽ ആണ് ഇത് പോവുന്നത്……
    ഒരു എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങൾ ?അതിൽ വിജയിച്ചു.
    With Love❤️

    1. കാലം സാക്ഷി

      ഇതിന്റെ ഏകദേശം മുഴുവൻ കഥയും എഴുതി തുടങ്ങുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നു. ഇടക്ക് കുറച്ചു ബസി ആയിട്ട് എഴുതാൻ കഴിയില്ല എന്ന് വന്നത് കൊണ്ടാണ് ഒരു സീസൺ ഇവിടെ വച്ചു നിർത്തിയത്. അത് കൊണ്ട് തന്നെയാണ് ഒരുപാട് ചോദ്യങ്ങൾ വരുന്നതും.

      പിന്നെ അവരെ പിരിക്കരുത് എന്നത് പരിഗണിക്കാം….!

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      അപ്പോൾ അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.

      With Love❤

      1. Reply തനതിന് ഒരു പാട് നന്ദി. ?
        Pne…
        അവരെ പിരിക്കാത്ത ഇരിക്കാൻ ഉള്ള എന്റെ റിക്വസ്റ്റ് പരിഗണിക്കം എന്ന് പറഞ്ഞത് വളരെ സന്തോഷം.
        അവർ ഒരുമിച്ച് ജീവിക്കട്ടെ.
        ലാസ്റ്റ് പാർട്ട്‌ അവരുടെ കല്യാണവും കൊർച് ലൈറ്റ് romance അതുപോലെ നല്ല ഒരു ഹാപ്പി ആൻഡ് pleasant എൻഡിങ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, അതിനായി അടുത്ത season ഇന് വേണ്ടി കാത്തുനിൽക്കുന്നു…….
        With Love ?

        1. കാലം സാക്ഷി

          ഹാപ്പി എൻഡിങ് തരാൻ ശ്രമിക്കാം, ഇപ്പോഴും ഇതിന്റെ അവസാനം ഏത് രീതിയിൽ വേണമെന്ന കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ല. ഹാപ്പി എൻഡിങ് തന്നെയാണ് എനിക്കും ഇഷ്ടം. നമുക്ക് നോക്കാം.

          അടുത്ത സീസൺ കൊണ്ട് ചിലപ്പോൾ കഥ തീരാൻ സാധ്യത കുറവാണ് അത് കൊണ്ട് മൂന്നാമത് ഒരു സീസൺ കൂടി പ്രതീക്ഷിക്കാം.

          സ്നേഹം മാത്രം ❤❤❤

          1. എത്ര വേണമെങ്കിലും എഴുതിക്കൊ ബ്രോ വായ്ക്കാൻ നല്ല സുഖം ഉണ്ട് ഒരുപാട് ഇഷ്ട്ടപെട്ടു

  10. വിഷ്ണു

  11. മാത്യൂസ്

    ചോദ്യങ്ങൾ ഒരുപാട് ഉണ്ട് സംശയങ്ങളും അവയ്ക്കുള്ള മറുപടികളും ആയി സെക്കൻ്റ് പർട് വരും എന്ന് പ്രതീക്ഷിക്കുന്നു.ഇനി സംശയം മൈയിൻ ആയും ഉള്ളത് വിഷ്ണു പറഞ്ഞത് പോലെ അവള് സാമിനെ cheat ചെയ്യുവാനോ???? സാമിന് ആദ്യം മുതലേ സാഗരിനെ എത്ര ഇഷ്ടമല്ലായിരുന്നു പക്ഷേ സാം സെൽഫി എടുത്തിട്ട് അവളുടെ അരികിൽ നിന്നും ഓടുമ്പോൾ പോലും അവള് അവനെത്തിരെ വരുന്ന സാഗരിനോട് സാമിനെ വിടരുത് എന്നും പറയുന്നു മുൻപ് അവളെ കാണാൻ അവളുടെ ക്ലാസ്സിൽ ചെന്ന സാമിനേം കൂടെ ചെന്ന വിഷ്ണുവിനെയും സാഗർ പഞ്ഞിക്കിട്ടതാണ് അത് ഐശു അറിഞ്ഞതല്ലെ എന്നിട്ടും അവള് സാഗറിനെ സംശയിച്ചില്ല രണ്ടു പേരുടെയും ഫോണിൽ കൊടുതേക്കുന്ന ഇമെയിൽ ഒന്നാണ് അത് എന്നിട്ടും ആ ലാപിൽ നോക്കിയ ടൈമിൽ പോലും അവൾക്ക് സാഗർനെ ഒരു സംശയവും ഇല്ലായിരുന്നു അത് കൂടാതെ ഐശുവിൻ്റെ ഫോണിലെ ക്യാമറ ക്ലാരിറി കൂടിയതന്നും പറഞ്ഞു അവളുടെ ഫ്രണ്ട്സ് photos എടുക്കുന്നതും അവളുടെ ഫോണിൽ നിന്നായിരുന്നു എന്നിട്ടും അവൾക്ക് അങ്ങിനെ ഒരു സംശയവും ഇല്ലായിരുന്നു അവൻ മമ്മിയുമായി എടുത്ത സെൽഫി കണ്ടപ്പോൾ തന്നെ അത് അവൾക്ക് ഓർമവന്നു.പിന്നെ സാഗർ സമിനെ thallumpol അവള് കീബോർഡ് കൊണ്ട് സാഗറിനെ തല്ലി ആ കീബോർഡ് ? കഥയുടെ തുടക്കം കലക്കി കേട്ടോ ഇനി അടുത്ത സീസൺ ആയി വെയ്റ്റിംഗ് സൂപ്പർ ?

    1. മാത്യൂസ്

      പ്രിയ ആണോ ചതിച്ചത് ഐശുവിനെ സംശയമില്ല പക്ഷേ പ്രിയയോ ഐശുവിൻെറ ഫ്രണ്ട്സ് ആകാം സാം ആകില്ല ഇവരാരും അല്ലെങ്കിൽ പിന്നെ ആരു?????

      1. കാലം സാക്ഷി

        അതിന്റെ ഉത്തര ഞാൻ തന്നാൽ പിന്നെ അടുത്ത പാർട്ടിന് ഒരു ത്രിൽ ഉണ്ടാകില്ല. ഐഷുവിന്റെ ഫ്രിണ്ട്സ് അത് ഒരു നല്ല റൂട്ട് ആണ്… അത് വഴി സഞ്ചരിച്ചാൽ ചിലയിടത്തു ഒക്കെയെത്താം.

        സ്നേഹം മാത്രം ❤❤❤

    2. കാലം സാക്ഷി

      ഇത്രയും വലിയ കമെന്റ് കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു.

      ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ പലതും അടുത്ത പാർട്ടിൽ ഉണ്ടാകും. ഏതായാകും പ്രധാന ചോദ്യത്തിന്റെ ഉത്തരം ഐഷു സാമിനെ ചതിക്കുകയാണോ?

      അല്ല… ഒരിക്കലുമല്ല..! ഐഷുവിനു അത് കഴിയില്ല ബ്രോ? ഓൾക്ക് സാമിനെ അത്രക്ക് ഇഷ്ടമാണ്. അത് കൊണ്ടാണ് എല്ലാവര് അവനെ തള്ളിപ്പറഞ്ഞപ്പോഴും അവൾ കൂടെ നിന്നത്.

      പിന്നെ സാഗറും സാമും ഐഷുവും ഇവർ മൂന്നു പേർ തമ്മിൽ എന്ത്? അത് അടുത്ത പാർട്ടിൽ വിശദമായി തന്നെയുണ്ടാകും. പിന്നെ സാമിനെയും വിഷ്ണുവിനെയും പഞ്ഞിക്കിട്ടത് ഐഷു പറഞ്ഞിട്ടാണ് എന്ന്കഥയിൽ എവിടെയും പറഞ്ഞിട്ടില്ല. അത് എന്തിനാണ് എന്നും അടുത്ത ഭാഗത്ത് ഉണ്ടാകും.

      പിന്നെ സാഗറിനെ ഐഷു നേരത്തെ സംശയിക്കാത്തത്ത് എന്ത് കൊണ്ട്?

      സഗറിനെ മാത്രമല്ല ആ സാഹചര്യത്തിൽ അവർക്ക് എല്ലാവരെയും സംശയിക്കാൻ മാത്രമേ പറ്റു. അതിൽ ആരാണ് എന്ന് ഉറപ്പിക്കാൻ വേണ്ടിയാണ് അവർ അന്വേഷിച്ചത്. അതിന് അവർ സ്വീകരിച്ച മാർഗ്ഗം അതും പ്രതിയെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നത് തന്നെയാണ്. പിന്നെ ഐഷുവിന്റെ ഫോണിൽ നിന്നുമാണ് മിസ്സ്‌ ആയത് എന്നത് അവൾ ഓർത്തില്ല. അത് ആ രീതിയിൽ ഒരു ചിന്ത അവൾക്ക് വരാത്തത് കൊണ്ട് തന്നെയാണ്. കാരണം അത് അത്ര വ്യക്തമായ കാര്യം അല്ലാത്തത് കൊണ്ടാണ്. അങ്ങനെ ഒരു ചാൻസ് അവൾ മനസ്സിലാക്കുന്നത് തന്നെ സാം ആ ഫോട്ടോ കാണികുമ്പോഴാണ്.

      ഇനിയുള്ള ചോദ്യങ്ങളുടെയെല്ലാം ഉത്തരം… അത് അടുത്ത പാർട്ടിൽ തരാൻ ശ്രമിക്കാം…

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഇനിയും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

      സ്നേഹം മാത്രം ❤❤❤

      1. മാത്യൂസ്

        ????

  12. ഒന്നുമാത്രം ഞാൻ ചോദിക്കുന്നു

    അതിനുമാത്രം ഉത്തരം മതി

    അവൾ അവനെ ചതിക്കുക ആണോ

    1. കാലം സാക്ഷി

      ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ

      NO…

      നാല് വാക്കിൽ പറഞ്ഞാൽ

      You missed the point.

      ഇനി ഒരു ക്ലൂ തരാം…

      ഐഷു അല്ല ബ്ലാക്ക് ഷീപ് എങ്കിൽ അതിന് സാധ്യതയുള്ള ഒരേയൊരാൾ…

      Truth is far from expectations bro!

      Finally…

      If it is too good to be true, something is wrong

      ❤❤❤❤❤

      ഇനി എന്റെ ഐഷുവിനെ സംശയിക്കരുത്…

      1. //ഇനി എന്റെ ഐഷുവിനെ സംശയിക്കരുത്…//
        അപ്പോ സാമിനെ സംശയിക്കാം അല്ലേ.ആ ഒരേയൊരാൾ അവൻ തന്നെ ആവോ??

        1. കാലം സാക്ഷി

          അവനുമാകാം…

          ❤❤❤❤

      2. Black sheep. Priya?

        1. കാലം സാക്ഷി

          അവളുമാകാം…

          ❤❤❤❤

          1. അത് പ്രിയ ആകാനല്ലേ സാധ്യത ഉള്ളു കാരണം..
            പ്രിയ ആരും അറിയാതെ സാമിനെ സ്നേഹിച്ചിരുന്നത് അറിയാവുന്നത് വിഷ്ണുവിനാണ് കൂടാതെ അവൾ അവനെ സ്നേഹിക്കുന്നുണ്ടെന്നു മനസിലാക്കിയപ്പോ അവനും അവളെ അവോയ്ഡ് ചെയാൻ തുടങ്ങി… ഇല്ലേ..
            സാം ഐഷുവിനെ കാണാൻ അവളുടെ ബ്ലോക്കിലേക്ക് പോയപ്പോൾ പ്രിയ പിറകെ ഉണ്ടായിരുന്നു.. അപ്പോൾ ഉറപ്പായും അവർ കിസ്സ് അടിച്ചത് അവൾ കണ്ടിട്ടും ഉണ്ടാകും പിന്നെ അവളെ കാണുന്നത് അടുത്ത ദിവസം കോളേജ് കാന്റീൻ ഇൽ ആണ്.
            പൊതുവെ ഉണ്ടാകുന്ന ഒരു പോസ്സസ്സീവ്നെസ് ഇവിടെ പ്രിയക്ക് ഉണ്ടായി ഇരിക്കാം അത് പുറത്തു കാണിക്കാതെ ആണ് അന്ന് അവൾ അവനോട് ക്യാന്റീനിൽ വെച്ച് ചൂടായതു അവളുടെ ദേഷ്യം അവള് പുറത്തു കാണിച്ചപ്പോ അവൾക്കു 2 കാര്യങ്ങൾ ആവശ്യമായി വന്നു ഒന്ന് അവനുമായുള്ള ഫ്രണ്ട്ഷിപ് പോകരുത്, രണ്ട് അവൾ അവനെ വെറുക്കണം അവരുടെ ഇടയിൽ വിള്ളൽ ഉണ്ടാക്കണമ് ഇത് നടക്കണമെങ്കിൽ അവൾക്കു അവനോട് കൂടുതൽ വൈറഗ്യമുള്ള ആരെയെങ്കിലിനിയും കിട്ടണമായിരുന്നു അങ്ങനെ നോക്കുമ്പോൾ അവിടെ ആകെ ഉള്ള ആൾ സാഗർ ആണ്. അങ്ങനെ അവർ തമ്മിൽ അകന്നാൽ ഐഷുവിനെ സഗാരിനും കിട്ടും എന്നൊരു തോന്നൽ അവിടെ ഉണ്ടായിട്ടുണ്ടാകാം . അവൻ ഫോട്ടോ എടുത്തത് മുൻകൂട്ടിൽ അറിയാവുന്ന പ്രിയ സഗാരിനോട് തന്റെ ആവശ്യം പറയുന്നു കൂടാതെ അവനു അതുകൊണ്ടുണ്ടാകുന്ന ഗുണം കൂടി അവനോട് പറയുന്നു.
            സാഗർ ഒന്നും അറിയാത്ത പോലെ നിന്ന് ഐഷുവിന്റെ കൂട്ടുകാരിയിൽ നിന്ന് ഫോട്ടോ സംഘടിപ്പിക്കുന്നു അത് വരുമ്പോൾ തന്നെ സ്ക്രീൻ ഷോട്ട് എടുക്കുകയാണെങ്കിൽ ആ പെണ്ണ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല…..
            പ്രിയക്ക് വേണ്ടി സാഗർ ഇത് ചെയുന്നു അങ്ങനെ ആണെങ്കിൽ ഇനി എങ്ങാനും ആരെങ്കിലും ഇത് കണ്ടുപിടിച്ചാൽ തന്നെ ഒരു പരിധി വരെ പ്രിയ സേഫ് ആണ് സഗറിന് അവന്റെ പ്രേതികാരം നടക്കുകയും ചെയും അപ്പോൾ സാം പറഞ്ഞപോലെ പ്രെത്യക്ഷത്തിൽ നോക്കുമ്പോൾ കുറ്റകാരൻ സാമും കണ്ടുപിടിച്ചു കഴിഞ്ഞപ്പോൾ പ്രതി സഗറും ആകുന്നു……

            ഇത് എന്റെ മാത്രം അനുമാനമാണ് ഞാൻ ഇത് ശെരിയാണെന്ന് ഒരുളും സ്ഥാപിക്കുന്നില്ല… ചിലപ്പോൾ ഇതൊക്കെ എന്റ പൊട്ടാബുധിക്ക് തോന്നിയതും ആകാം ???

            സ്നേഹത്തോടെ,
            EYM?

Leave a Reply

Your email address will not be published. Required fields are marked *