പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion] 618

“ഒന്നുമില്ലന്ന് പറഞ്ഞില്ലേ പിന്നെന്തിനാ വീണ്ടും ചോദിച്ചു ശല്യം ചെയ്യുന്നത്. ഹോസ്പിറ്റലിൽ കിടക്കുമ്പോഴെങ്കിലും എനിക്ക് കുറച്ച് സമാദാനം തന്നൂടെ ഐഷു” പറഞ്ഞത് കുറച്ചു കൂടി പോയി എന്ന് അറിയാം എന്നാലും അവൻ പറഞ്ഞത് അവളെ വിഷമിപ്പിക്കുന്നതിലും നല്ലത് ഇതാണെന്ന് തോന്നി.

“ഓഹ് ഞാൻ ഇപ്പോൾ സമദാനകേടായല്ലേ ശരി നടക്കട്ടെ ഞാൻ ഇനി ഒന്നിനും വരുന്നില്ല” ഐഷു കരഞ്ഞ് കണ്ണ് തുടച്ച് കൊണ്ട് റൂമിൽ നിന്നും ഇറങ്ങിപോയി. എന്റെ കണ്ണിലും അറിയാതെ കണ്ണുനീർ വന്നോ?

അവളെ തിരിച്ച് വിളിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ എന്ത് പറഞ്ഞ് വിളിക്കും..! ഇത്രയും നാൾ ചങ്കായി നടന്നവൻ അതെ ചങ്ക് തന്നെ കുത്തി കീറിയിട്ട് പോകുമ്പോൾ എന്ത് ചെയ്യാനാണ്. അനുഭവിക്കുക തന്നെ…! ഐഷു വാങ്ങി കൊണ്ട് വന്ന ഭക്ഷണം എന്നെ നോക്കി പല്ലിളിക്കുന്നുണ്ട്…!

കിടന്നിട്ട് ഉറക്കവുമില്ല വിഷമം അങ്ങോട്ട് മാറുന്നുമില്ല…! ഐഷുവിനോട് പോയി എല്ലാം പറഞ്ഞു ആ കാലിൽ വീണ് ഒന്ന് പൊട്ടി കരഞ്ഞാലോ?

ഇത് പോലെ അവൾക്ക് എന്തെങ്കിലും സാഹചര്യാം വന്നിരുന്നെകിൽ അവൾ എന്റെ നെഞ്ചിൽ വന്ന് കരഞ്ഞ് തീർത്തേനെ. എനിക്ക് അത് പറ്റില്ലല്ലോ ആണായി പോയില്ലേ?

ആണായാൽ കരയാൻ പാടില്ല പോലും..! അതെന്താ ഞങ്ങൾ ആണുങ്ങൾക്ക് സങ്കടം വരില്ലേ? ഞങ്ങളും മനുഷ്യർ തന്നെയാ..! ചങ്കിൽ കുത്തിയാൽ ഞങ്ങൾക്കും ചോര പൊടിയും. സമൂഹത്തിന്റെ ഓരോ കാലഹരണപെട്ട മാമ്മൂലുകളെ!

വാതിൽ തുറക്കുന്ന സൗണ്ട് കേട്ട് അങ്ങോട്ട് നോക്കിയപ്പോൾ ഐഷുവാണ്. കണ്ണിൽ ഇപ്പോഴും കണ്ണുനീർ ഉറവ പോലെ ഒഴുകുന്നുണ്ട്. അവൾ ഓടിവന്ന് എന്റെ നെഞ്ചിലേക്ക് വീണു. ചുട്ടുപൊള്ളുന്ന എന്റെ നെങ്ങിനെ അവളുടെ കണ്ണൂർ തണുപ്പിക്കാതെ വീണ്ടും ചൂട് കൂട്ടിയത് ഏത് ഭൗതിക നിയമത്തിന്റെ അടിസ്ഥാനത്തിലാണോ എന്തോ?

“ഐഷു നീ എന്തിനാ കരയുന്നന്നത്…! ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ?” അവളുടെ കരച്ചിൽ നിർത്താതെ തുടർന്നപ്പോൾ ഞാൻ ചോദിച്ചു.

“എന്തിനാ ഇങ്ങനെ കിടന്ന് നീറുന്നത് പറയാറുന്നില്ലേ…! എനിക്ക് വേണ്ടിയാണെന്ന്…!

അതിന്റെ ഉത്തരം എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.

“പറയാറുന്നില്ലേ എനിക്ക് വേണ്ടിയാണെന്ന്…! എന്റെ ചെക്കന്റെ ചങ്കിൾ ഞാൻ ആരാണെന്ന് എനിക്ക് അറിയാല്ലോ..! പിന്നെ ആര് എന്ത് പറഞ്ഞാലും എനിക്ക് എന്താണ്. എന്തിനാ ഇങ്ങനെ കിടന്ന് നീറുന്നത് ” അവളുടെ ഓരോ വാചകവും എന്നെ വീണ്ടും വീണ്ടും മുറിവേപ്പിച്ച് കൊണ്ടേയിരുന്നു.

“നീ ഇങ്ങനെ കിടന്ന് കരയല്ലേ ഐഷു. നിന്റെ കണ്ണീര് കാണാൻ ത്രാണി ഇല്ലാത്തത് കൊണ്ടല്ലേ ഞാൻ പറയാതിരുന്നത്.”

“അതിന് ആരാ കരഞ്ഞേ…?” കണ്ണീര് തുടച്ച് മുഖത്തു ഒരു ചിരി ഫിറ്റ് ചെയ്ത് മുഖം ഉയർത്തി അവൾ എന്നെ നോക്കി. എന്റെ കണ്ണിൽ നിന്നും അപ്പോഴും കണ്ണീര് വാർന്ന് ഇറങ്ങുന്നുണ്ടായിരുന്നു.

“ആഹാ കരഞ്ഞ ആൾ ആരെണെന്ന് ഇപ്പോൾ മനസ്സിലായി” എന്റെ കണ്ണുനീർ തുടച്ച് കൊണ്ട് അവൾ പറഞ്ഞു. എനിക്ക് ഇനിയും പിടിച്ച് നിൽക്കാൻ കഴിയുമായിരുന്നില്ല. അവളെ എന്റെ പ്ലാസ്റ്റർ ഇട്ട കൈ ഉൾപ്പെടെ രണ്ട് കയ്യും കൊണ്ട് നെഞ്ചോട് ചേർത്ത് ആലിംഗനം ചെയ്തു.

“എന്നോട് ക്ഷമിക്ക് മോളു…! ആ സമയത്ത് എന്ത് പറയണമെന്ന് അറിയാണ്ട് പറഞ്ഞ് പോയതാണ്. നീ എന്റെ നെഞ്ചോടു ചേരുമ്പോഴുള്ള സമദാനത്തെക്കാൾ മറ്റൊരു സമദാനം ഞാൻ ഇത് വരെ അനുഭവിച്ചിട്ടില്ല. എന്നോട് ക്ഷമിക്ക് മോളു എനിക്ക് വേറെന്ത് പറയണമെന്ന് അറിയില്ലായിരുന്നു.”

” അയ്യേ ചെക്കൻ കരയുവാ ആണുങ്ങൾ കരയുമോ? “