പ്രേമം 02 [MR. കിംഗ് ലയർ] 348

ഞാൻ ആ മിഴികളിലേക്ക് നോക്കി ഇരുന്നു….. എനിക്ക് അതിൽ കാണാൻ സാധിച്ചു എന്നോടുള്ള സ്നേഹം….

“”ഇച്ചായ… “”

എന്റെ വിളി കേട്ട് വിടർന്ന കണ്ണുകളുമായി എന്നെ നോക്കി….

“”നീ എന്താ എന്നെ വിളിച്ചത്…. “”

അപ്പു എന്നോട് ചോദിച്ചു….

“”അത് ഞാൻ…. എനിക്ക് അറിയില്ല എന്താ വിളിക്കേണ്ടത് എന്ന്…. എനിക്ക് ഇനി ഇങ്ങളെ എടാ എന്നൊന്നും വിളിക്കാൻ പറ്റില്ല….അതാ ഇച്ചായ എന്ന് വിളിച്ചത്…എന്താ ഇഷ്ടായില്ല “””

“”കൊള്ളാം….. നീ ഇനി എന്നെ അങ്ങനെ തന്നെ വിളിച്ചാമതിട്ടോ “”

അതും പറഞ്ഞു അവൻ… അല്ല എന്റെ ഇച്ചായൻ എന്നെ ചേർത്ത് പിടിച്ചു….

മഴ അപ്പോഴും ഭൂമിയോട് കലി തീർക്കുകയായിരുന്നു… പ്രകൃതിയെ കുളിരണിയിച്ചുകൊണ്ട് അവൻ തിമിർത്തു പെയ്യുകയാണ്…. ആ വേനലിൽ ഇത്ര ശക്തമായ മഴ അപൂർവം തന്നെയാണ്… തുള്ളിക്ക് ഒരു കുടം എന്നാ കണക്കെ മഴ തുള്ളികൾ ഭൂമിയിൽ വീണ് പതിക്കുകയാണ്….

അന്നേരവും ഇച്ചായൻ എന്നെ ആ മാറോട് ചേർത്ത് പിടിച്ചിരിക്കുകയാണ്…. ആ കരവലയത്തിനുള്ളിൽ ഞാൻ സുരക്ഷക്‌ത ആണെന്ന ബോധ്യം ഞാൻ ആ മേനിയിലേക്ക് പരമാവധി അമർന്നു ആ മടിയിൽ ഇരുന്നു……

“ഇച്ചായ ”

ഞാൻ എന്റെ മുഴുവൻ സ്നേഹം നിറച്ചു വിളിച്ചു

“ഉം ”

എന്റെ മുടിയിൽ തഴുകികൊണ്ട് ഇച്ചായൻ വിളികേട്ടു….

“”ഞാൻ ഒന്ന് ഉമ്മ വെച്ചോട്ടെ “”

അല്പം മടിച്ചാണ് ഞാൻ അത് ചോദിച്ചത്…..

പക്ഷെ ഇച്ചായനിൽ നിന്നും ഒരു മറുപടിയും ലഭിച്ചില്ല…. പെട്ടന്ന് ഇച്ചായൻ എന്റെ നേരെ ആ മുഖം അടിപ്പിച്ചു….

ഞാൻ ആ കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിൽ എന്റെ രക്തവർണമാർന്ന അധരങ്ങൾ അമർത്തി ചുംബിച്ചു…. അന്നേരം എന്റെ മിഴികളും നിറഞ്ഞൊഴുകി…..

എന്റെ അധരങ്ങൾ ആ കവിളിൽ ഏറെ നേരം വിശ്രമിച്ചു…..

ഞാൻ ഇച്ചായനെ ഇറുക്കി പുണർന്നു….. ഒരിക്കലും ഞങ്ങളെ തമ്മിൽ പിരിക്കല്ലേ എന്ന് പടച്ചോനോട് പ്രാർത്ഥിച്ചു….

“”എടി….. “”

ഇച്ചായൻ എന്റെ മുഖത്തു നോക്കി വിളിച്ചു….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

85 Comments

Add a Comment
  1. Bhakki kudi idu aagamsha kudiyirikkuva

  2. ഇത്രയും നാളും വല്ലാത്തൊരു വികാരം എന്നിൽ ഉടലെടുത്തു എനിക്ക് നിന്നെ മനസ്സിലായി….. അതെ ഇത്രനാളും പ്രണയിക്കില്ല എന്ന് പറഞ്ഞ് നടന്ന ഞാൻ ഇതുവരെ കാണാത്ത ഒരാളെ ജീവനുതുല്യം സ്നേഹിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി

    ❤❤❤❤❤❤❤❤❤

    സൂപ്പർ മുത്തേ നല്ല ഫീൽ

    തുടരണം പകുതിക്ക് വച്ച് നിർത്തല്ലേ

  3. Next part eppo varum…???

  4. Chetta kath adipoliyayittund. Adutha bagam pettann ezhuthane . Enn snehapoorvm abhinav

  5. MR. കിംഗ് ലയർ

    ചില കമെന്റുകൾ അവർത്തിച്ചിട്ടുണ്ട്, net വർക്ക്‌ പ്രോബ്ലം ആണ്… എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. King liar …Aaa apporva jathakam part 7 onn thayo…pavangalde oru apekshayanu…with love…kadha polich

  6. സൂപ്പർ ആയിട്ടുണ്ട് ബ്രോ, ചില പേജ് വായിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി അത് പോലെ മനസ്സും. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. MR. കിംഗ് ലയർ

      ഒരുപാട് നന്ദി അമ്മുസ്, കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ അഭിപ്രായ വാക്കുകൾ നൽകിയതിനും.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  7. രാജനുണയാ,
    ഈ ഭാഗവും വളരെ നന്നായിരിക്കുന്നു…

    തുടരണോ എന്ന ചോദ്യം ഒഴിവാക്കി തുടർന്നും എഴുതുക…!

    1. MR. കിംഗ് ലയർ

      കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി vampire.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  8. ഗുഡ്.. നന്നായി വരുന്നുണ്ട് നുണയ… ഓരോ വരികളും നന്നായി എഴുതാൻ ശ്രെമിച്ചിട്ടുണ്ട്… അപ്പോൾ ഇനി എപ്പോഴാ നെക്സ്റ്റ് പാർട്ട്‌…

    1. MR. കിംഗ് ലയർ

      തമ്പുരാട്ടി, നന്ദി ഒരുപാട് നന്ദി കഥ വായിച്ചതിനും അഭിപ്രായ വാക്കുകൾ സമ്മാനിച്ചതിനും. അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.

      Pamman Junior

    2. MR. കിംഗ് ലയർ

      തമ്പുരാട്ടി, നന്ദി ഒരുപാട് നന്ദി കഥ വായിച്ചതിനും അഭിപ്രായ വാക്കുകൾ സമ്മാനിച്ചതിനും. അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  9. രാജനുണയന്,
    നിങ്ങൾ അവലംബിക്കുന്ന രീതിയാണ് Best. ഇത് തുടർന്നേ പറ്റൂ.

    1. MR. കിംഗ് ലയർ

      താങ്ക്സ് ദി ഗ്രേറ്റ്‌ പമ്മൻ ജൂനിയർ.

      Pamman Junior

    2. MR. കിംഗ് ലയർ

      താങ്ക്സ് ദി ഗ്രേറ്റ്‌ പമ്മൻ ജൂനിയർ.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  10. തുടരണം… മനോഹരമായി…

    1. MR. കിംഗ് ലയർ

      ഒരുപാട് നന്ദി മൃദുല.

    1. MR. കിംഗ് ലയർ

      താങ്ക്സ് അഖിൽ

Leave a Reply

Your email address will not be published. Required fields are marked *