പ്രേമവും കല്യാണവും [AARKEY] 493

തോമസ് …. ഡാ .. നിങ്ങൾ വരുന്നോ ? കിടിലം ഫുഡ് വാങ്ങി തരാം …..

കിരൺ …… നിങൾ വണ്ടിയിലല്ലേ പോകുന്നത് ? ആശയെ ഹോസ്റ്റലിന്റെ അടുത്തെങ്ങാനും ഇറക്കി കൊടുക്ക് …..

തോമസ് …. ഞങ്ങൾ അത് വഴിയൊന്നും അല്ല പോകുന്നത് …. നീ അവളെ ഒരു ഓട്ടോ പിടിച്ചു വിട് ……   നിങ്ങൾ ഇതുവരെ സെറ്റ് ആയില്ലേ ?

ജിജി …… സെറ്റ് ആയിരുന്നെങ്കിൽ ഇപ്പോൾ ഇവളെ ഇവിടുന്ന് കിരൺ പറഞ്ഞു വിടുമോ ?

തോമസ് ….. ആശ നീ പതിയെ പോയാൽ മതി …. വേണമെങ്കിൽ ഇന്ന് തന്നെ സെറ്റ് ആയിക്കോ ഞങ്ങൾ രാത്രി ആകും വരാൻ ….

ആശ ….. അപ്പോൾ നീ ഹോസ്റ്റലിൽ വരുന്നില്ലേ ?

ജിജി ….. ഒന്ന് പോടീ …. ഇത്രയും നല്ലൊരു ഫ്ലാറ്റും തോമസും ഉള്ളപ്പോൾ പിന്നെ എന്തിനാ ഹോസ്റ്റൽ ? നീയും വേണമെങ്കിൽ ഇവിടെ കൂടിക്കോ ? ഇതാകുമ്പോൾ നല്ല ഫ്രീഡം ഉണ്ട് ? എന്തായാലും നനഞ്ഞു …. ഇനി കുളിച്ചു കയറാം ……  ഈ പ്രായത്തിൽ അല്ലാതെ ഇനി ഇങ്ങനെയൊക്കെ എന്ന്  നടക്കാൻ ….. കെട്ടിക്കഴിഞ്ഞാൽ പിന്നെ കുട്ടികളായി ……… അവരെ നോക്കി നടക്കാലായി …. ജോലി കൂലി … പിന്നെ ഒന്നിനും സമയം കിട്ടില്ല ….. ഇതാകുമ്പോൾ  നമ്മുടെ കയ്യിൽ ആവശ്യം പോലെ കാശ് ഉണ്ട് വണ്ടിയുണ്ട് എത്ര താമസിച്ചാലും കുഴപ്പമില്ല ….. ആരും ചോദിക്കാനും പറയാനും വരില്ല … ഹ ഹ എന്തൊരു ഫ്രീഡം …..  നീ ഇതൊന്ന് ആസ്വദിച്ചു നോക്ക് …. പിന്നെ നെക്സ്റ്റ് വീക്ക് നമുക്ക് നാല് ഹോളിഡേയ് ഇല്ല ഞങ്ങൾ ഒരു കറക്കം കറങ്ങിയാലോന്ന് ആലോചിക്കുകയാ …. നിങ്ങൾ വേണമെങ്കിൽ കൂടിക്കോ ?

അതും പറഞ്ഞു അവർ പുറത്തേക്കിറങ്ങി …..

ആശ ….. കിരൺ … ഇവൻ ഇവളെ കെട്ടുമോ ?

കിരൺ …. ആർക്കറിയാം ?

ആശ …. നീയാണെങ്കിലോ ?

കിരൺ …. നിന്നെയാണെങ്കിൽ ഞാൻ കെട്ടും ….. നിന്നെ പിരിഞ്ഞിരുന്നപ്പോൾ ആ ഫീൽ ഞാൻ മനസ്സിലാക്കിയതാണ് …. ഞാൻ നിന്നെ ഒരിക്കലും ഒന്നിനും നിർബന്ധിക്കില്ല …. നിന്റെ അനുവാദം ഇല്ലാതെ ഞാൻ നിന്റെ ദേഹത്തുപോലും തൊടില്ല ….. ഇത് കിരണിന്റെ വാക്കാണ് ……

The Author

36 Comments

Add a Comment
  1. Bakki udane undo

  2. Ethinte bakki pettanu tha broo

Leave a Reply

Your email address will not be published. Required fields are marked *