പ്രിയം പ്രിയതരം 5 [Freddy Nicholas] 98

പുലർച്ചെ ബിജു ഉണർന്നു വീണ്ടും വന്ന് ആന്റീടെ റൂമിൽ നോക്കി, രംഗം ശാന്തമാണെന്ന് മനസ്സിലാക്കി. മെല്ലെ മെയിൻ ഡോർ തുറന്ന് പുറത്തോട്ടിറങ്ങി.

കുളിയും തേവാരവും കഴിഞ്ഞ് സാധാരണ ദിവസം പോലെ ബാഗുമെടുത്ത് പുറത്തോട്ടിറങ്ങി.

ബിജു : ഏട്ടത്തിയമ്മേ… വണ്ടീടെ താക്കോല് താ… സിനിയുടെ കൈ കൊണ്ട് താക്കോൽ വാങ്ങുന്നത് പുള്ളിക്ക് ഒരു രാശിയും ഐശ്വര്യവും ആണെന്നാണ് പുള്ളീടെ വിശ്വാസം.

ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത ശബ്ദം കേട്ട് തൊട്ടടുത്ത വരാന്തയിൽ പ്രിയയുടെ തല വെട്ടം കണ്ടു. സിനി കൈകാണിച്ചു.

പ്രിയ : ഹായ്… ചേച്ചി… ഗുഡ്മോണിങ്..!!

സിനി : ഹായ്… ഗുഡ്മോണിങ്… ഇന്ന് നേരത്തെയാണല്ലോ…

പ്രിയ : അതേ ചേച്ചി… അമ്മയ്ക്ക് ഇന്നലെ രാത്രി ഇത്തിരി കൂടുതലായിരുന്നു.. ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിക്കാൻ പോണം.

സിനി : ങേ… എന്നിട്ട് ബിജു ഒന്നും പറഞ്ഞില്ല…!!??

പ്രിയ : പോണ തിരക്കിൽ മറന്നതാവും.

സിനി : മ്മ്മ്… ശരി, ഞാൻ പിന്നീട് വന്ന് അമ്മേ കാണാം… കുട്ടുവാവ ഉണർന്നിട്ടില്ല. അതിനു മുൻപ് ജോലിയെല്ലാം തീർക്കണം.

~~~~~~~~~~~~~~~~~~~~

അന്ന് കാലത്ത് മുതൽ ഒരു ഏഴ് ഡോക്ടർമാരെ കാണുന്ന ജോലിയിൽ മുഴുകിയ ഞാൻ വളരെ വൈകിയാണ് വീട്ടിൽ തിരിച്ചെത്തിയത്.

പകൽ ഇടയ്ക്ക് ഒന്ന് രണ്ടു തവണ ആന്റിയുടെ അവസ്ഥ എന്തെന്ന് ഞാൻ അപ്പച്ചിയോട് ആരായുകയും ചെയ്തിരുന്നു.

പ്രിയയോട് തനിക്ക് പിണക്കമാണെന്ന സ്ഥായിയായ ഭാവനാടകം വീട്ടിലുള്ള അപ്പച്ചിയുടെയും, ഇളയമ്മയുടെയും മുന്നിൽ ഞാൻ ആടിത്തിമിർത്തു.

കാരണം, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത രീതിയിലുള്ള ഡേയ്ഞ്ചർ ഡയലോഗ്കളാണ് ആ രണ്ട് കിളവികളുടെയും വായീന്ന് ചിലപ്പോൾ വരുക.

എപ്പോഴും ഞങ്ങൾ രണ്ടിനെയും ചെറിയ സംശയ ദൃഷ്ട്ടിയോടെയാണ് ഇവർ കാണുക.

ഏതായാലും ആ ഒരു നാടകത്തിന്റെ “മറ” അവിടെ ഇരിക്കട്ടെ എന്ന നിലപാടിലായി ഞാൻ.

എല്ലാ ദിവസവും ഞാൻ ശ്രീനിലയത്തിൽ പോകുമായിരുന്നെങ്കിലും പ്രിയയും ഞാനും തമ്മിലുള്ള ഫൈറ്റിനു ശേഷം ഞാൻ അവിടെ ആരോടും കാര്യമായി ഇടപഴകിയില്ല.

ആന്റിയുടെ അടുത്ത് പോയി സുഖവിവരങ്ങൾ ചോദിച്ചറിയുക, അത്യാവശ്യങ്ങൾ നിറവേറ്റി കൊടുക്കുക, അവർക്ക് സ്ഥിരമായി കൊടുക്കുന്ന മരുന്നുകൾ കൊടുക്കുക, ഒപ്പം ഒരു മോട്ടിവേഷൻ.

The Author

6 Comments

Add a Comment
  1. നന്ദുസ്

    കഥ വേറെ ലെവലിലാണ്.. സൂപ്പർ… അവർ ഒന്നിക്കട്ടെ.. അവരാണ് ഒന്നിക്കേണ്ടത്.. തുടരൂ സഹോ… ???

    1. Thank you നന്ദുസ്…

  2. Freddy ക്ക് എന്തുപറ്റി ഇത് പഴയ Freddy യുടെ ഒരു നിഴൽ മാത്രം

    3 Roses പോലുള്ള കഥകൾക്കായി കാത്തിരിക്കുന്നു

    1. അതുപോലെ എനിക്ക് ഇഷ്ടപെട്ട ഒരു കഥയായിരുന്നു ഞാൻ ഡയാന

      1. മായം ബ്രോ….

        വീണ്ടും പൊടിതട്ടി എടുക്കണമെന്നുണ്ട് പക്ഷെ സമയക്കുറവ് ഒന്നിനും അനുവദിക്കുന്നില്ല, എന്നെങ്കിലും ഒരു
        സീസൺ…2 ആക്കി എഴുതാൻ ശ്രമിക്കാം…

        സസ്നേഹം.
        Freddy

    2. മായൻ ബ്രോ

      നമസ്ക്കാരം, എന്തുണ്ട്?? സുഖം?? കണ്ടിട്ട് ഒത്തിരി നാളായല്ലോ ഇവിടെ വരാറില്ലേ?? ഞാനും കുറേ നാളായി എഴുതീട്ട്…പഴയത് പോലെ എഴുതാൻ ഇന്ട്രെസ്റ്റ് കിട്ടുന്നില്ല….

      ഏതായാലും വീണ്ടും കണ്ടതിൽ സന്തോഷം തുടർന്നു വായ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *