പ്രിയം പ്രിയതരം 5 [Freddy Nicholas] 98

അപ്പോൾ സ്വാഭാവികമായും പ്രിയയ്ക്ക് ചെറിയ ആവലാതിയും, വേവലാതിയും ഒക്കെ കാണുമെന്നു എനിക്ക് അറിയാം.

ഞാൻനവളെ വിളിക്കാനൊന്നും മെനക്കേടാറില്ല..

അത് വച്ച് അന്ന് രാത്രി കഞ്ഞി കുടിക്കാനെന്ന വണ്ണം ഞാൻ ശ്രീനിലയത്തിലേക്ക് പോയി.

ഒട്ടും പ്രതീക്ഷിക്കാതെ ആ നേരത്ത് എന്നെ അങ്ങോട്ട് കണ്ടപ്പോൾ യാന്ത്രികമായി പ്രിയയുടെ മുഖത്ത് നൂറ്റിപ്പത്തിന്റെ പ്രകാശം.

കുളിച്ച് കുറിയും തൊട്ട് ഒരു കടും നീലയിൽ മയിൽ പീലികളുടെ ഡിസൈൻ ഉള്ള മാക്സിയും ധരിച്ച് വാതിൽക്കൽ നിൽക്കുന്ന സുന്ദരി പ്രിയയുടെ മുഖത്തെ പ്രസരിപ്പ് അവർണ്ണനീയമായിരുന്നു.

പ്രിയ : ഏട്ടാ അത്താഴം കഴിച്ചിട്ടാണോ വന്നത് അതോ കഞ്ഞി വിളമ്പട്ടെ…??

ഞാൻ : ഓ ആവാം… അധികമൊന്നും വേണ്ടാ, രണ്ടു സ്പൂൺ മതി… അല്പം മീൻ ചാറും എടുത്തോ.

പ്രിയ അത് വിളമ്പി മേശപ്പുറത്ത് വച്ചു.. ഞാൻ പതിയെ സ്പൂൺ കൊണ്ട് കോരി കുടിച്ചു കൊണ്ടിരിക്കെ, ആ വീട്ടിലെ സീനിയർ താരങ്ങളായ അപ്പച്ചിയും ഇളയമ്മയും എന്റെ തൊട്ടടുത്ത് പ്രത്യക്ഷപ്പെട്ടു.

ഇളയമ്മ : എടാ മോനെ നീയും പ്രിയകൊച്ചും തമ്മിലുള്ള വഴക്കും പിണക്കവും ഇതുവരെ തീർന്നില്ലേ…

അതൊക്കെ ഇന്നലെ രാത്രി കൊണ്ട് നമ്മള് രണ്ടാളും കൂടി കളിച്ചു തീർത്തു എന്ന് പറയാൻ നാക്കെടുത്തതാണ്. പക്ഷേ നാവിന് ഒരു സഡൻ ബ്രേക്ക് ഇട്ടുകൊണ്ട് ഞാൻ മൗനം പാലിച്ചു അൽപ്പം വെയ്റ്റ് ഇട്ട് ഇരുന്നു.

അപ്പച്ചി : അവൾക്ക് അന്ന് ഒരബദ്ധം പറ്റിയതാണ്. അങ്ങനെയൊക്കെ പറഞ്ഞതിൽ അവൾക്ക് ഇത്തിരി വിഷമമുണ്ട് മോനെ. അവൾ മാപ്പ് പറയാൻ തയ്യാറാണ്…

ഞാൻ : എന്നോട് ആരും ഒരു മാപ്പും കോപ്പുമൊന്നും, പറയണ്ട . മാപ്പ് അപേക്ഷിക്കാൻ ഞാൻ ദൈവമൊന്നുമല്ല.

ഇളയമ്മ : എന്നാലും മോനെ അവൾ ഒരു പാവമാ…

ഞാൻ : അപ്പൊ ഞാൻ എന്താ ഭീകരനാണോ…??

അപ്പച്ചി : അങ്ങനെയൊന്നുമല്ല, നിങ്ങള് തമ്മിൽ ഒരു മിണ്ടാട്ടവും ഇല്ലാതിരിക്കുമ്പോ ഈ വീട് ഉറങ്ങിയത് പോലെയാ… ഞങ്ങൾക്കും വലിയ പ്രയാസമുണ്ട്.

ഞാൻ : ഒന്നും പറയാൻ ഞാൻ ആളല്ലേ… പിണങ്ങാനും ഇണങ്ങാനുമൊന്നും ഞാൻ ഇവിടെത്തെ ആരുമല്ലല്ലോ…??

The Author

6 Comments

Add a Comment
  1. നന്ദുസ്

    കഥ വേറെ ലെവലിലാണ്.. സൂപ്പർ… അവർ ഒന്നിക്കട്ടെ.. അവരാണ് ഒന്നിക്കേണ്ടത്.. തുടരൂ സഹോ… ???

    1. Thank you നന്ദുസ്…

  2. Freddy ക്ക് എന്തുപറ്റി ഇത് പഴയ Freddy യുടെ ഒരു നിഴൽ മാത്രം

    3 Roses പോലുള്ള കഥകൾക്കായി കാത്തിരിക്കുന്നു

    1. അതുപോലെ എനിക്ക് ഇഷ്ടപെട്ട ഒരു കഥയായിരുന്നു ഞാൻ ഡയാന

      1. മായം ബ്രോ….

        വീണ്ടും പൊടിതട്ടി എടുക്കണമെന്നുണ്ട് പക്ഷെ സമയക്കുറവ് ഒന്നിനും അനുവദിക്കുന്നില്ല, എന്നെങ്കിലും ഒരു
        സീസൺ…2 ആക്കി എഴുതാൻ ശ്രമിക്കാം…

        സസ്നേഹം.
        Freddy

    2. മായൻ ബ്രോ

      നമസ്ക്കാരം, എന്തുണ്ട്?? സുഖം?? കണ്ടിട്ട് ഒത്തിരി നാളായല്ലോ ഇവിടെ വരാറില്ലേ?? ഞാനും കുറേ നാളായി എഴുതീട്ട്…പഴയത് പോലെ എഴുതാൻ ഇന്ട്രെസ്റ്റ് കിട്ടുന്നില്ല….

      ഏതായാലും വീണ്ടും കണ്ടതിൽ സന്തോഷം തുടർന്നു വായ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *