അപ്പച്ചി : അങ്ങനെ ആര് പറഞ്ഞു മോനെ… നീ ഈ വീട്ടിലെ ഒരംഗമാണ്… നിന്നെ കഴിച്ചിട്ടേയുള്ളൂ ഇവിടെ പ്രിയ പോലും… ഞങ്ങൾ അവളെ ഇങ്ങോട്ട് വിളിക്കാം… നിങ്ങള് തമ്മിൽ സംസാരിച്ച് പിണക്കം തീർക്കണം. ഇപ്പൊ തന്നെ.
ഞാൻ : അന്ന് സംഭവിച്ച കാര്യങ്ങൾക്ക് നിങ്ങളും സാക്ഷികൾ ആണല്ലോ അപ്പൊ നിങ്ങളുടെ മുന്നിൽ വച്ചു തന്നെ അവൾ പറയട്ടെ.
ഞാൻ : മ്മ്മ്… ന്നാ ശരി. വിളിച്ചോളൂ…
ഇളയമ്മ : മോളെ പ്രിയേ… ഒന്ന് ഇങ്ങട് വായോ…
പ്രിയ : ദാ.. വരണൂ. അവൾ അടുക്കളയിൽ നിന്നും നീട്ടി പറഞ്ഞു.
പ്രിയ വന്ന് ഡൈനിങ് ഹാളിന്റെ വാതിൽക്കൽ തന്നെ തല താഴ്ത്തി വിധി കാത്തു നിൽക്കുന്ന പ്രതിയെപോലെ നിന്നു.
അപ്പച്ചി : നീ, അന്ന് അവനോട് സംസാരിച്ച രീതി അത് ഒട്ടും ശരിയായില്ല…
ഇളയമ്മ : ശരിയായില്ല എന്നല്ല ആണുങ്ങളോട് അങ്ങനെ സംസാരിക്കാൻ പാടില്ല, നീ ചെയ്തത് വലിയ തെറ്റ് തന്നെയാ.
അപ്പച്ചി : അവൻ ഒരു തമാശ പറഞ്ഞുന്ന് വച്ച് നീ അങ്ങനൊക്കെ പറയുന്നത്……
ഇളയമ്മ : ശരി.. കഴിഞ്ഞത് കഴിഞ്ഞു… നീ അവനെ അന്ന് തെറി പറഞ്ഞത് പോലെ അവനോട് “ഇങ്കിരീസിൽ” ഒരു സോറി പറഞ്ഞാ തീരുന്ന പ്രശ്നമേയുള്ളു.
ഞാൻ : നിങ്ങൾക്കറിയാല്ലോ, എനിക്ക് പെങ്ങന്മാരില്ലന്ന്, പിന്നെ ഉണ്ടെന്ന് പറയാൻ ആകെ ഒരു ചേട്ടത്തിയാണുള്ളത്, അവരോട് ഞാൻ തമാശകൾ പറയാറുണ്ട്, ഇവളോട് പറയുന്നത് പോലെ അല്ലെന്ന് മാത്രം..
എന്റെ ലോകം ഇതാണ് നിങ്ങളൊക്കെ അടങ്ങിയതാണ്, ഇവള് നാട്ടിൽ വന്നാ എനിക്കുള്ള സന്തോഷം എത്രയാന്ന് പറയാൻ എനിക്കറിയില്ല. അമിത സ്നേഹം കൊണ്ട് ഞാൻ……..
അപ്പച്ചി : ശരി ഞങ്ങൾക്ക് എല്ലാം അറിയാം, മോനെന്താന്നും, എങ്ങനാന്നും ഒക്കെ. അവൾക്ക് നിന്നോട് അങ്ങനൊക്കെ പറഞ്ഞതിൽ വലിയ കുറ്റബോധമുണ്ട്.
ഞാൻ : അപ്പച്ചീ… അതിന് ഞാനാണ് ആദ്യം മാപ്പ് പറയേണ്ടത്… ഞാൻ എഴുന്നേറ്റ് നിന്ന് പ്രിയയ്ക്ക് നേരെ തിരിഞ്ഞ്…
ഞാൻ : മോളെ പ്രിയേ… , ഞാൻ നിന്നെ എല്ലാരുടെയും മുന്നിൽ വച്ച് ഇൻസൾട്ട് ചെയ്തു. ഏട്ടനോട് മാപ്പാക്കണം
കഥ വേറെ ലെവലിലാണ്.. സൂപ്പർ… അവർ ഒന്നിക്കട്ടെ.. അവരാണ് ഒന്നിക്കേണ്ടത്.. തുടരൂ സഹോ… ???
Thank you നന്ദുസ്…
Freddy ക്ക് എന്തുപറ്റി ഇത് പഴയ Freddy യുടെ ഒരു നിഴൽ മാത്രം
3 Roses പോലുള്ള കഥകൾക്കായി കാത്തിരിക്കുന്നു
അതുപോലെ എനിക്ക് ഇഷ്ടപെട്ട ഒരു കഥയായിരുന്നു ഞാൻ ഡയാന
മായം ബ്രോ….
വീണ്ടും പൊടിതട്ടി എടുക്കണമെന്നുണ്ട് പക്ഷെ സമയക്കുറവ് ഒന്നിനും അനുവദിക്കുന്നില്ല, എന്നെങ്കിലും ഒരു
സീസൺ…2 ആക്കി എഴുതാൻ ശ്രമിക്കാം…
സസ്നേഹം.
Freddy
മായൻ ബ്രോ
നമസ്ക്കാരം, എന്തുണ്ട്?? സുഖം?? കണ്ടിട്ട് ഒത്തിരി നാളായല്ലോ ഇവിടെ വരാറില്ലേ?? ഞാനും കുറേ നാളായി എഴുതീട്ട്…പഴയത് പോലെ എഴുതാൻ ഇന്ട്രെസ്റ്റ് കിട്ടുന്നില്ല….
ഏതായാലും വീണ്ടും കണ്ടതിൽ സന്തോഷം തുടർന്നു വായ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.