ഇനി പറമ്പിലെ കണക്ക് നീ എഴുതിയാൽ മതി..
അങ്ങനെ ഞാൻ കണക്കും നോക്കാൻ തുടങ്ങി…
ഇടക്ക് പപ്പാ ഒറ്റക്ക് ഹൈറേഞ്ചിൽ വരും… കാര്യങ്ങൾ നോക്കും…
രാജീവ് മാസത്തിൽ ഒരിക്കലായി വിളി…. വല്ലാണ്ട് അകന്നു.. സംസാരം നിൽക്കുന്നത്തോടെ ബന്ധങ്ങൾ അകലും…
അങ്ങനെ ഞാൻ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി…പ്രസവം നിർത്തി…
വീട്ടിൽ വളരെ ഹാപ്പി… മൂന്നു മാസം കഴിഞ്ഞ്….
രാത്രിയിൽ ഫുഡ് കഴിക്കുമ്പോൾ മമ്മി എന്നോട് പറഞ്ഞു…
പ്രിയേ… നീ ടെൻഷൻ അടിക്കരുത്.. ഞാൻ ഒരു കാര്യം പറയുവാ…
ഞാൻ മമ്മിയെ നോക്കി….പപ്പാ എന്നെ നോക്കിട്ട് ഫുഡ് കഴിക്കാൻ തുടങ്ങി… ഞാൻ ചോദിച്ചു..
എന്താ മമ്മി കാര്യം…
മോളെ.. നീ എനിക്ക് മോള് തന്നെയാ.. പക്ഷെ നീ വിഷമിക്കരുത് എന്ന് കരുതിയ ഇതുവരെ പറയാതെ ഇരുന്നത്..
മമ്മി പറഞ്ഞോ…
ഞാൻ പപ്പയെ നോക്കി… പപ്പ മമ്മിയെ നോക്കി പറഞ്ഞോളാൻ ആംഗ്യം കാണിച്ചു..
മമ്മി ചോദിച്ചു..
നിന്നെ രാജീവ് വിളിക്കാറില്ല…
കുറെ ആയി മമ്മി വിളിച്ചിട്ട്…
ഞാൻ മമ്മിയെ നോക്കി പറഞ്ഞു.. മമ്മിടെ മുഖത്തെ പരിഭവം കണ്ടിട്ട്. എന്തോ ഉണ്ട്..
മമ്മി പറ.. എന്തായാലും കുഴപ്പം ഇല്ല…
പ്രിയേ… രാജീവ് കുറെ നാളുകൾ മുൻപ് വിളിച്ചിരുന്നു.. എന്നിട്ട് ഞങ്ങളോട് പറഞ്ഞു..
ഞാൻ മമ്മിയെ നോക്കി.. മമ്മി അല്പം ശബ്ദം താഴ്ത്തി പറഞ്ഞു..
അവൻ ഇനി ഇങ്ങോട്ട് ഇല്ല.. അവിടെ ഒരു പെണ്ണ് കെട്ടി.
ഞാൻ ചിരിച്ചു പോയി…
ഇതാണോ കാര്യം.. എനിക്കറിയാം മമ്മി.. കുറെ നാൾ മുൻപ് ഇവിടെ കുറച്ചു ബന്ധുക്കൾ വന്നില്ലേ.. അവരിൽ ഒരാൾ എനിക്ക് സുചന തന്നിരുന്നു… ഞാൻ വേണേൽ മാറി തന്നേക്കാം…
