പുലയന്നാർ കോതറാണി [kuttan achari] 203

എന്നാൽ ആതിരയ്ക്ക് ഈ ജനസംസാരത്തിൽ വിശ്വാസം വന്നില്ല. അവൾ ആളെ വിട്ട് അന്വേഷണം തുടർന്നു. മാനവർമ അയച്ച വാടകക്കൊലയാളികളാണ് പാതകം ചെയ്തതെന്ന് അന്വേഷണത്തിൽ വെളിവായി.ചതിയിലും കാമുകനഷ്ടത്തിലും ഹതാശയായ ആതിര മാനവർമയ്‌ക്കൊരു കുറിമാനം എഴുതി.
‘ഭീരുവായ മാനവർമേ. എന്‌റെ ജീവനായ കാമുകനെ നീ കൊന്നു. ഞാൻ പ്രതികാരം ചെയ്യും. നാലുദിവസത്തിനുളളിൽ നിന്നെക്കൊല്ലും ‘-എന്നായിരുന്നു കുറിമാനത്തിന്‌റെ ഉള്ളടക്കം.

___________

ജീവഭയത്തേക്കാൾ വലിയ വികാരമല്ല പ്രണയം . അക്കാര്യം മാനവർമ മനസ്സിലാക്കി. മണിമാരനെ കൊല്ലാനെടുത്ത തീരുമാനത്തെ അയാൾ മനസ്സാ പഴിച്ചു.
നടന്ന എല്ലാക്കാര്യങ്ങളും അയാൾ ആറ്റിങ്ങലിലെ മന്ത്രിയായ മരുത്തൻ നായരോടു പറഞ്ഞു.
‘അബദ്ധമായി’ മരുത്തൻ പറഞ്ഞു. ‘ഏറ്റവും വന്യമായ യുദ്ധമുറകളും കരുത്തുറ്റ പട്ടാളവും ഉള്ളവരാണ് പുലയന്നാർ രാജ്യം. അവർ പടപ്പുറപ്പാടുമായി വന്നാൽ നമ്മളെന്തു ചെയ്യും അയാൾ ചോദിച്ചു. അഭയം തേടാമെന്നു വച്ചാൽ നെടുമങ്ങാട്ടും പൂവാറിലുമുള്ള രാജവംശങ്ങൾ നമ്മളേക്കാൾ കരുത്തു കുറഞ്ഞവയാണ്. വേണാട്ടിൽ അഭയം തേടിയിട്ട് കാര്യമില്ല. അവർ ഒന്നിലും ഇടപെടില്ല. പിന്നെ ശക്തമായ രാജ്യം കൊട്ടൂർ കാടാണ്. അവിടെത്തെ റാണിമാർ പുലയന്നാർ കോതറാണിയുടെ ഉറ്റ സുഹൃത്തുക്കളുമാണ്.

കിളിമാനൂരിന് കിഴക്കായി കാട്ടിൽ നമുക്കൊരു ബംഗ്ലാവുണ്ടല്ലോ അവിടെ പോയി ഒളിച്ചുപാർക്കുക. 4 ദിവസത്തിൽ കൊല്ലുമെന്നല്ലേ ആതിരാറാണിയുടെ ശാസനം. ആ സമയം പിന്നിട്ടാൽ പേടിക്കേണ്ട. വാക്കു സൂക്ഷിക്കുന്നവരാണ് പുലയന്നാർ വംശം.’മരുത്തൻ മാനവർമയോടു പറഞ്ഞു.
ആ ആശയം കൊള്ളാമെന്ന് മാനവർമയ്ക്കു തോന്നി.
സൈനികരും അംഗരക്ഷകരുമായി 25 പേരടങ്ങിയ സംഘത്തോടൊപ്പം മാനവർമ കിളിമാനൂരിലെത്തി. അവിടെവച്ച് അവർ പൊതിച്ചോറു തുറന്ന് ഉച്ചഭക്ഷണം കഴിച്ചു. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ചോറും കട്ടച്ചമ്മന്തിയും ഉള്ളിത്തീയലും തൈരും കടുമാങ്ങയുമടങ്ങിയ രുചികരമായ ഭക്ഷണം. ഭടൻമാർ വിസ്തരിച്ച് ഊണു കഴിച്ചെങ്കിലും മാനവർമയ്ക്ക് വിശപ്പ് കേറിയില്ല. ജീവനെക്കുറിച്ചുള്ള ആശങ്ക അയാളെ തളർത്തിയിരുന്നു.

The Author

4 Comments

Add a Comment
  1. Wow! Epic ?????

  2. So what’s happened to rathi and vijaya thamburatti

Leave a Reply

Your email address will not be published. Required fields are marked *