ഡയറി തുറന്നു. ഒറ്റയിരുപ്പിൽ കുത്തിയിരുന്നു
അമ്മയുടെ ജീവിതം വായിച്ചുതീർത്തു……
ഒരു സിനിമ കണ്ടു കഴിഞ്ഞപോലെ തോന്നി……
എല്ലാം പഴയപോലെ ഭദ്രമായിവച്ച ശേഷം പെട്ടി
അടച്ചു… എല്ലാം ഒരു കടങ്കഥ പോലെ തോന്നി…
അത്താഴം കഴിക്കുമ്പോൾ എന്നും അമ്മയുണ്ടാ
ക്കുന്ന ചോറിനും ,പരിപ്പ് കറിക്കുമൊപ്പം അല്പം പായസവും ഉണ്ടായിരുന്നു ….
“എന്താമ്മേ, പായസമൊക്കെ ?” ചോദ്യം കഴിഞ്ഞു.
മിനിറ്റുകൾ കഴിഞ്ഞാവും ഉത്തരം കിട്ടുക. അത് കേൾക്കാൻ ചെവിയോർത്തു….
” ഇന്ന് നിന്റെ അച്ഛൻ മരിച്ചിട്ട് അഞ്ച് വർഷമായി”
മുഖമുയർത്തി അമ്മയെ നോക്കുമ്പോൾ ആ കണ്ണുകളിൽ നിന്നടർന്ന രണ്ട് തുള്ളി കണ്ണുനീർ
മുന്നിലിരുന്ന പാത്രത്തിലേയ്ക്ക് വീഴുന്നത് കണ്ടു..
യന്ത്രമനുഷ്യനെ പോലെ അമ്മ അപ്പോഴും ചോറു
വാരി കഴിച്ചു കൊണ്ടിരുന്നു….
അച്ചനെ ഓർക്കുമ്പോളെല്ലാം ആദ്യം
മനസ്സിലേയ്ക്കെത്തുന്നത് ഭംഗിയായി വെട്ടി ഒതുക്കിയ താടിയും , പുഞ്ചിരിക്കുന്ന മുഖവുമാണ്…. തന്റെ കവിളിൽ ഉമ്മ
വയ്ക്കുമ്പോൾ ആ താടി രോമങ്ങൾ ദേഹത്തുരസി ഇക്കിളിയാക്കുമായിരുന്നു…
തന്റെ ചിരികാണാൻ അച്ഛൻ വീണ്ടും താടി കൊണ്ട് ദേഹത്തുരസും….
പെയിന്റ് പണി കഴിഞ്ഞു വരുന്ന അച്ഛന്റെ
താടിയിലും മുടിയിലും പറ്റി പിടിച്ചിരിക്കുന്ന പെയിന്റ് വൃത്തിയാക്കൽ തന്റെ ജോലിയായി
രുന്നു. കുളിച്ചു വന്നാൽ തന്നെയും മുന്നിലിരുത്തി അച്ഛൻ ചന്തയിലേക്കു സൈക്കിൾ ചവിട്ടും….
അപ്പോൾ അച്ഛന്റെ നിശ്വാസങ്ങളിലും പെയിന്റിന്റെ മണമായിരിക്കും….
ഗോകുലം ഹോട്ടലിൽ നിന്നും ആദ്യം തനിക്കു
പൊറോട്ടയും, മുട്ടക്കറിയും വാങ്ങി തരും…..
താൻ കഴിച്ചുകഴിഞ്ഞാലും അച്ഛന്റെ ചായ
ബാക്കിയുണ്ടാവും.ശേഷം അമ്മയ്ക്കുള്ളതും
കൂടി പൊതിഞ്ഞു വാങ്ങി ,ഒപ്പം മറ്റു വീട്ടു സാധനങ്ങളും വാങ്ങിയാവും മടക്കം…..
അച്ഛന്റെ സ്നേഹവും, ലാളനയും തനിക്കു
നഷ്ട്ടപെട്ടിട്ടു അഞ്ച് വർഷമായി എന്നു മുന്നിലിരിക്കുന്ന പായസം ഓർമ്മിപ്പിച്ചു……
അന്ന് അമ്മയുടെ ചിരി നിറഞ്ഞിരുന്ന വീട്
അച്ഛന്റെ മരണത്തോടെ മൗനത്തിലേയ്ക്ക്
വീണതാണ്. പിന്നീട് വീടുറങ്ങുകയായിരുന്നു…..
അതിൽ പിന്നെ അമ്മചിരിച്ചു താൻ കണ്ടിട്ടില്ല….
അച്ഛൻ പണി കഴിഞ്ഞു വരുന്ന വഴി ആയിരുന്നു ,
ഓലമേഞ്ഞാരു വീട് തീപിടിച്ചെരിയുന്നത് ശ്രദ്ധയിൽപ്പെട്ടത് ….
അകത്തു നിന്നുയരുന്ന കൂട്ട നിലവിളി കേട്ടു മറ്റുള്ളവരെപോലെ നോക്കി നിൽക്കാൻ അച്ഛനായില്ല … ആളുന്ന തീ വകവയ്ക്കാതെ
അച്ഛൻ ആ വീട്ടിലേക്കു കയറി , അതിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തി..
എന്താ തീം എന്നാണ് ഈ മന്ത്രികന്റെ പേര് ശ്രെദ്ധിക്കുന്നത് അസാദ്യം….
അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർക്കുക എന്ന് പറഞ്ഞാൽ ദൈവാനുഗ്രഹം ആണ്
❤️
❤️♥️❤️♥️❤️♥️❤️♥️❤️
Inna vayichath…..
Vaakukal illaa…..
Gambheeram aayitund
Bro?
കഥ അല്ല ഇത്..ഒരു ജീവിതം തന്നെ ആണ്.. അപ്രതീക്ഷിത സംഭവങ്ങൾ തന്നെ ആണ്..ജീവിതത്തിൽ പട്ടിണി,ദാരിദ്രം എന്നീ അവസ്തകൾ എന്താണെന്ന് അറിഞ്ഞിട്ട് ഇല്ലത്തവർ ഇത് വായിച്ചാൽ അത് എങ്ങനെ ആവും എന്ന് ഒരു രൂപം മനസ്സിലാവും..
ഒരു ജീവിതത്തിൽ അതും ഏറ്റവും ദാരിദ്ര അവസ്ഥയിൽ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും,അവരുടെ ജീവിതത്തിൽ വരുന്ന കൊറച്ചു പ്രതിസന്ധികളും മനസ്സിലാവാൻ ഇൗ 30 പേജ് തന്നെ ധാരാളം ആണ്..
കരയിപ്പിക്കാൻ മാത്രം ഒരുപാട് കാര്യങ്ങൽ ഇവിടുണ്ട്…എന്നാലും തന്റെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പ്രണയവും ഇവിടെ ഉണ്ട്..❤️
സത്യം പറഞ്ഞാല് ചില സംഭവങ്ങൾ വായിച്ച എനിക്ക് അറിയാതെ ആണേൽ കൂടി കണ്ണ് നിറച്ചു.
അതിൽ ആദ്യം മുതൽ പറഞ്ഞാല്
മകനെ പഠിപ്പിക്കാൻ കഷ്ടപ്പെടുന്ന അമ്മ..അമ്മ എന്നും നമ്മുടെ ഉള്ളിൽ സ്നേഹം മാത്രം ആണ് ..അമ്മയുടെ സ്നേഹം മുഴുവൻ ഇവിടെ കാണാം.
അമ്മയോട് ഇംഗ്ലീഷ് ലേ ചില പേരുകൾ പറഞ്ഞു പറ്റിച്ച് പണം മെടിക്കുനത്..അമ്മക് അത് മനസ്സിലായിരുന്നു എന്ന് അറിഞ്ഞ ആ സീൻ അറിയാതെ ആണെങ്കിലും മനസ്സിനെ തകർക്കാൻ അത് മാത്രം മതിയായിരുന്നു?❤️.
പിന്നെ ഉച്ചക്ക് ഭക്ഷണം കഴിക്കുന്നില്ല എന്ന് കണ്ടു തന്റെ രവിലെത്തെ ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്നത്..?❤️.
യഥാർതഥത്തിലുള്ള പ്രണയം എങ്ങനെ ആണെന്നും ഇവിടെ കാണാം..
കഥയുടെ തുടക്കം മുതൽ ഇൗ അവസാന പേജ് വരെ ഉള്ള കാര്യങ്ങൽ വളരെ കൂടുതൽ ആണ്.ഇത്രേ ഓക്കേ 30 പേജിൽ തീർത്തത് ആണ് എനിക്ക് മനസ്സിലാവാത്തത്..ഇതിൽ എല്ലാം ഉണ്ട്….പ്രണയം,സ്നേഹം എല്ലാം ?
അവസാനം അങ്ങനെ അനു അച്ചുന്‍റെ സ്വന്തം ആയി മാറി..
മഴയത്ത് നമ്മുക്ക് പലർക്കും ഉണ്ടാവാറില്ല ചില ചെറിയ ചിന്തകള് അത് അതേപോലെ തന്നെ ഇവിടെ എഴുതിയിട്ടുണ്ട്..?
ജീവിതത്തിൽ നിന്ന് അടർത്തി എടുത്ത ഒരു ചെറിയ ഒരു ഭാഗം..എന്നും മനസ്സിൽ ഉണ്ടാവും ഇൗ ഓർമകൾ???.
feeling something different ,heart touching story,?
വാക്കുകൾ ഇല്ല ❤️❤️??
ഒരു കഥയുടെ പൂർണത വർണിക്കാൻ പേജിസിന്റെ എണ്ണം അല്ല മുഖ്യം എന്ന് തെളിയിച്ചു തന്ന കഥ..
30 പേജസിൽ നിങ്ങൾ ഞങ്ങൾക്ക് തന്നത് വികാരങ്ങുടെ ഒരു രോളർക്കോസ്റ്റ്റർ ആണ്..പ്രണയത്തിലുപരി എന്തൊക്കെയോ വികാരങ്ങൾ എനിക്ക് ലഭിച്ചു..ഒരു അമ്മക്ക് ഒരു മകനോട് അല്ലെങ്കിൽ ഒരു കുട്ടിയോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന്, അതിന്റെ ആഴം തെളിച്ചു തന്ന കഥ..?❤️?
KGFil റോക്കി പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ വന്നു, “പ്രപഞ്ചത്തിൽ അമ്മയേക്കൾ വലിയ പോരാളി മറ്റാരും ഇല്ല.”????
ഒരു അമ്മ അവരുടെ ജീവിതത്തിൽ എത്രത്തോളം ദുരിതങ്ങൾ അനുഭവിക്കാം അത് മുഴുവൻ നിങ്ങൾ ഞങ്ങൾക്ക് കട്ടി തന്നു..അതും എത്രത്തോളം ഇമോഷണൽ ആകൻ കഴിയും അത്രയും ഇമോഷണൽ ആയിട്ട് ??
100 പേജസ് ഒള്ള പ്രണയ കഥ ഞാൻ വായിച്ചട്ടൊണ്ട്..150 പേജസ് ഒള്ള കഥകൾ പ്രേമ കഥകൾ വായിച്ചട്ടൊണ്ട്…നല്ല ഫീൽസ് ഒള്ള സ്റൊരീസ്.. ബട് ഈ 30 പേജിൽ നിങ്ങൾ എനിക്ക് തന്ന പ്രണയം എന്ന വികാരം ഉണ്ടല്ലോ, അത് അതി മനോഹരം ആണ്..???
അവൾക്ക് അവനെ എത്രത്തോളം ഇഷ്ട്ടം അനെന്ന് അവള് പ്രകടിപ്പിക്കുന്ന രീതി..അത്..അത്..എനിക്ക് വിവരിക്കാൻ കഴിയുന്നില്ല..????
ഉപ്പുമാവ് നീടിയതും, ഇല്ല ദിവസവും അവളുടെ സ്വന്തം ഭക്ഷണം അവന് നൽകിയതും ഒക്കെ, ഹോ.. ഡെഫിനിഷൻ ഒഫ് ട്രൂ ലൗ ഇതാണ്..❤️❤️?
ഓരോ സീൻസും എക്സ്ട്രാഓർഡിനറി ആയിരുന്നു ബ്രോ ❤️❤️❤️❤️
ഇതെല്ലാം നിങ്ങൾ മുപ്പതു പേജിൽ ഞങ്ങൾക്ക് നൽകി എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. ഇട്സ് ട്രുളി മഗ്നിഫീസന്റ് ???
ഇത്രേം പറഞ്ഞിട്ടും കുറഞ്ഞു പോയി എന്ന് എനിക്ക് തോന്നുന്നു, എങ്കിലും വേറെ വാക്കുകൾ ഇല്ലത്ത് കൊണ്ട് നിർത്തുന്നു, ഇനിയും ഇങ്ങനത്തെ മാസ്റ്റർപീസ് ആയി നിങ്ങൾ വരും എന്ന് കരുതുന്നു.. ❤️❤️❤️❤️❤️
സ്നേഹത്തോടെ,
രാഹുൽ
മച്ചാനെ….എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം കഥകളിലേക്ക് പുനർജ്ജനി കൂടി….
അവിചാരിതമായി കണ്ണിൽ ഉടക്കിയപ്പോ പേരിന്റെ ഒരു ആകർഷണത്താൽ എടുത്തു വായിച്ചു നോക്കി……എന്തായാലും ഒട്ടും മോശമായില്ലെന്നല്ല….. വളരെയേറെ മികച്ച ഒരു കഥ…….. കഥയെന്നു പറയാൻ പറ്റില്ല….. യഥാർത്ഥ ജീവിതത്തെ വരച്ചുകാട്ടിയത് പോലുണ്ട്……
ഇതുപോലുള്ള ഹൃദയദാരികളായ കഥകളുമായി വീണ്ടും വരിക….
ലാസ്റ്റ് ഭാഗം കുറച്ചു കൂടെ ഒന്ന് കൂടെ നീട്ടാമായിരുന്നു
കൊള്ളാം വളരെ നന്നായിട്ടുണ്ട് കഥ ഞാൻ പല കഥകളും വായിച്ചിട്ടുണ്ട് പക്ഷെ ഇത്രക്ക് ഉള്ളിൽ തട്ടിയ കഥ ഞാൻ വേറെ ഇതിനാത്ത് കണ്ടിട്ടില്ലാ കാരണം ഞാൻ ഒരു വായന പ്രിയൻ കൂടിയാണ് എന്റെ വിടിന്റെ തെട്ട് അടുത്ത് ലൈബ്രറി ഉണ്ട്
എന്താ പറയുന്നത് അറിയത്തില്ല അത്രയ്ക്ക് ഗംഭീരമായിട്ടുണ്ട് കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വരുന്നത് പോലും അറിഞ്ഞില്ല അതിഗംഭീരം
Again………
Bro ഇതിന്റെ pdf കിട്ടോ?????????
എന്റെ മാഷേ ഇപ്പഴാണ് വായിക്കുന്നത് എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല ഒരു ചിത്രം പോലെ എല്ലാം എന്റെ കണ്മുന്നിലൂടെ അൽപ്പ നേരംമുമ്പ് കടന്ന് പോയ്.ഒരു കൗമാരക്കന്റെയും അവന്റെ അമ്മയുടെയും ജീവിതം മാത്രമല്ല എന്തൊക്കെയോ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഉള്ളപോലെ ഒരുപാട് ഒരുപാട് ഇഷ്ടമായി,ആ ലളിതവും എന്നാൽ നല്ല അക്ഷര സമ്പന്നമായ വരികളും അവതരണവും ഒരു നിമിഷം പോലും മറ്റൊന്നിലേക്ക് പോവാതെയോ ചിന്തിക്കാതെയോ 30 പേജുകൾ വായിച്ചു തീർന്നത് അറിഞ്ഞില്ല.കഥയുടെ PDF കിട്ടിയാൽ നന്നായിരുന്നു.ഒരു വലിയ സാഹിത്യകാരന്റെ ഒരു മനോഹരമായ രചന ആയിട്ടാണ് എനിക് പുനർജനി കാണാൻ പറ്റുന്നത്.ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി…
With love Sajir
സൂപ്പർ
ഒരിക്കൽ കൂടി ദാ ഇപ്പം വായിച്ചു കഴിഞ്ഞു. !???